അച്ചുതാനന്ദന് മാത്രമല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്കും ഇടതുപക്ഷ സര്‍ക്കാരിനും ഏറെ പേരുദോഷം സൃഷ്ടിച്ച വിവാദനായകന്‍ മിസ്റ്റര്‍.ബുള്‍ഡോസര്‍ സുരേഷ് കുമാറിന് അവസാനം സസ്പെന്ഷന്.അല്ല എന്താ നമ്മുടെ സുരേഷ് കുമാറിന് ഇത്ര പ്രശ്നം..
ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഒന്നും പറയാന്‍ അധികാരം ഇല്ലതവരെന്നു ഇഷ്ടന് മറന്നുപോയോ. കല,ശാസ്ത്രം,സാഹിത്യം എന്നീ മൂന്നു കാര്യങ്ങള്‍ മാത്രമെ ഒരു ഐ.എ.എസ്സുകാരന് എഴുതാവൂ എന്നാ പ്രമാണം.. കാരണം സിവില്‍ സര്‍വീസില്‍ വരുന്നവന് അല്പം വിവരവും വിദ്യാഭാസവും ഉള്ളവരാകും എന്ന് പണ്ടേ അറിയാമായിരുന്നു..
രാഷ്ട്രീയത്തില്‍ വരുന്ന കുതന്ത്രവും കസേരകളിയും നടത്തുന്ന മഹാരഥന്മാരുടെ വിക്രിയകള്‍ ആളുകളെ എഴുതിയറിയിക്കാതിരിക്കാന്‍ പണ്ടേ അവരെ ഷന്‍ടീകരണം നടത്തിയിട്ടുണ്ടെന്ന് പ്രിയ സുരേഷ്കുമാരന്‍ മറന്നുപോയോ.. അച്ചുതാനന്ദന് അങ്ങനെ ഒരു മണ്ടത്തരം കാണിച്ചു.. അത് തുറന്നുപറയാന്‍ ഇയാള്‍ക്കെന്താ വട്ടുണ്ടോ... അച്യുതാനന്ദന് നല്ലൊരു കമ്യുണിസ്റ്റ്കാരനാ.കുറെ പോലിസ് മാര്‍ദ്ധനവും കിട്ടിയിട്ടുണ്ട്..നാടു തന്നാലാവും വിധം നന്നാക്കാന്‍ ഒന്നു ശ്രമിച്ചു..
പക്ഷെ കൂടുള്ള മുതലാളിത്ത സംസ്കാരം വിഴുങ്ങിയ ആധുനികകാലത്തെ കമ്മ്യുണിസ്റ്റ് സഖാക്കള്‍ സമ്മതിക്കില്ല എന്ന് തിരിച്ചറിഞ്ഞു പുള്ളി കട്ടേം പടോം മടക്കിയില്ലേ..പിന്നെന്താ നാടു നന്നാക്കാന്‍ സുരേഷ്കുമാറിന് മാത്രം ഇത്രതിടുക്കം.. അല്ലെങ്കില്‍ തന്നെ ഈ നാടു നന്നാവില്ല എന്നെല്ലാവര്‍ക്കും അറിയാം.അച്ചുമാമന് അത് തിരിച്ചറിഞ്ഞത് അല്പം വൈകി ആണെന്ന് മാത്രം..പുള്ളിയെ പട്ടി പ്രശനത്തില്‍ ഓഫീസ്സില്‍ ഉള്ളവരും "പിണങ്ങാറായി" സഖാവും പിന്നില്‍ നിന്നും കുത്തിയിട്ടും താങ്കള്‍ക്കു മാത്രം മനസ്സിലായില്ലേ..
ഒന്നും അല്ലെങ്കില്‍ പണ്ടു അച്ചുമാമനെ കടിക്കാനായി ചെന്നയില്‍ നിന്നും "പിണങ്ങാറായി" സഖാവ് ഫാരിസ് അബൂബക്കര്‍ എന്നൊരു പട്ടിയെ ഇറക്കി കുരപ്പിച്ചതും മറന്നുപോയോ..എന്റെ സുരേഷ്കുമാറെ.. സ്വന്തമായി പോലും ഒന്നും ചെയ്യാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങ് വീണിരിക്കുന്ന ആ പാവം താങ്കളെ എന്ത് സഹായിക്കും എന്ന് കരുതിയാ വെറുതെ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്..ദേ.കണ്ടോ ഇപ്പോള്‍ സസ്പെന്ഷന് കിട്ടിയില്ലേ..
കേരളത്തില്‍ നിന്നും ആകെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് കിട്ടിയ മൂന്നുപേരില്‍ ഒരാളായ പാവം രാജു നാരായണ സ്വാമിയെ ഇന്നും ഇട്ടു പന്ത് തട്ടികളിക്കുന്നതും താങ്കള്‍ അറിയുന്നില്ലേ..ങാ.ഇനി കിട്ടിയ സസ്പെന്ഷന് വെച്ചോ... അല്ല ഇനി എന്ത് ചെയ്യാന പ്ലാന്‍.. ജോലിയും കൂലിയും വേണമെങ്കില്‍ പോയി പിണങ്ങാറായി സഖാവിന്റെ കാലുപിടിച്ചോ.. പുള്ളി പിണങ്ങാറായി എന്ന് തോന്നുമെങ്കിലും അച്ചുമാമനെ പോലെയല്ല..ആശ്രിതവല്‍സന്‍ ആണ് കേട്ടോ..പിടിച്ചാല്‍ പിണക്കം മാറും.ഉറപ്പാ..
പിന്നെ അന്ന് നിങ്ങള്‍ വിളിച്ചു പറഞ്ഞാ "കിളിരൂര്‍ കേസും "ദേണ്ടെ പൊക്കി കൊണ്ടുവന്നിരിക്കുന്നു.. നിങ്ങള്‍ക്കറിയില്ലേ മന്ത്രി പുത്രന്മാരും മന്ത്രിമാരുടെ ഓഫിസിലെ പുംഗവന്മാരും ഉള്ളകേസാ..ചിലപ്പോള്‍ പുലിവാലാകും പറഞ്ഞേക്കാം..എന്തിനാ മാഷേ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്...കേട്ടിട്ടില്ലേ വിവരമുള്ളവര്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്,..നിങ്ങള്‍ എന്നതാ അത് മാറ്റുവാന്‍ ശ്രമിക്കുകയാണോ..നടക്കില്ല മാഷേ..
മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് കേട്ടിട്ടില്ല.അല്ലെ.ഇവിടെ ഒരു ചട്ടവും മാറില്ല..ഇതു കേരളമാ മാഷേ.. പിന്നെ അടങ്ങി ഒതുങ്ങി ഭരിച്ചു പെന്ഷന് വാങ്ങി മാന്യമായി ജീവിക്കൂ മാഷേ.. വെറുതെ ഒരു ജോലികളയാതെ.. പണ്ടു താങ്കളെ പോലെ നാടുനന്നാക്കാന്‍ പ്രേതം കൂടിവര് ഇന്നു രാഷ്ട്രീയത്തില്‍ പ്രേതങ്ങളെ പോലെ നടക്കുന്നുണ്ട്..വേണമെങ്കില്‍ ആയ അല്‍ഫോന്‍സ് സാറിനോട് ചോദിച്ചോ..
പത്തു പൈസ ഉണ്ടാക്കാന്‍ ഉള്ള സമയത്തു സത്യസന്ധത എന്നാ പ്രേതം കൂടിയാന് അവസാനം ഉണ്ടിരുന്ന നായ വിളി കേട്ടപോലെ .. വിളിയും കാണില്ല.. ഉണ്ടുകൊണ്ടിരുന്നതും കാണില്ല..ഇതു കേരളമാ. എത്ര തല്ലിയാലും ഞങ്ങള്‍ നന്നാവില്ല..അഥവാ ഇനി മാറില്ല എങ്കില്‍ സ്ഥലം മാറി അങ്ങ് വടക്കേണ്ട്യയില്‍ പൊയ്ക്കോ..ഇന്നവിടെ ആളുകള്‍ മാറി. ഞങ്ങള്‍ മാറില്ല..ങാ സഖാങ്ങളെ ..
ലാല്‍ സലാം.. തോറ്റിട്ടില്ല..തോറ്റിട്ടില്ല..തോറ്റ ചരിത്രം കേട്ടിട്ടില്ല..
Wednesday, December 10, 2008
Subscribe to:
Post Comments (Atom)
1 comment:
സത്യം ശ്രീ.സുരേഷ് കുമാറിന്റെ കൂടെ എന്നാല്‍ അധികാരം ശ്രീ അചുതനാനന്തനു കൂടുതല്‍ പ്രിയം കോഴി മൂന്നു കൂകുമ്പൊഴെക്കും തളളിപറഞൂ
Post a Comment