ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന കേരളം പ്രതിശീര്‍ഷവരുമാനത്തിലും ആളോഹരി സംസ്ഥാനവരുമാനത്തിലും മുന്‍പന്തിയില്‍ തന്നെ. ആരോഗ്യ രംഗത്തും വിദ്യാഭാസരംഗത്തും ഉള്ള ഈ കുതിച്ചുചാട്ടം പക്ഷെ വികസന മേഖലയില്‍ എത്തിക്കാനയില്ല എന്ന് വേണം കരുതാന്‍.
പക്ഷെ മാറുന്ന ഈ സാമ്പത്തിക ചുറ്റുപാടുകളില്‍ വേണ്ടവണ്ണം സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.ഗള്‍ഫില്‍മാത്രമുള്ള മലയാളികള്‍ ദിനവും അറുപതു മുതല്‍ എഴുപതു കോടിവരെ അയയ്ക്കുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ കൂടി താമസിക്കുകയും ജോലിചെയ്യുകയുംചെയ്യുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പടെ ആ വരുമാനം രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം വരും..
അതായതു സര്‍ക്കാര്‍ വരുമാനമോ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ,സ്വകാര്യ സ്ഥാപങ്ങളില്‍ നിന്നും അല്ലാതെ വിദേശനാണ്യമായി തന്നെ അറുനൂറുമില്ല്യന്‍ഡോളര്‍ വരുന്ന തുക നമ്മുടെ ഈ ചെറിയ സംസ്ഥാനത്തിലേക്കു ഒഴുകിയെത്തുന്നു.ഇവയില്‍ ഏറിയ പങ്കും അല്ലെങ്കില്‍ ഭൂരിപക്ഷവും ബാങ്കില്‍ കിടന്നു തുച്ചമായ പലിശമാത്രം കിട്ടുന്ന വെറും സേവിംഗ്സ് അക്കൌണ്ടുകള്‍ മാത്രം ആണ്.
അതെ പണം വടക്കേന്ത്യന്‍ വ്യെവസായികളും മാര്‍വാടികളും ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ കൊടുത്തു ഉല്‍പ്പന്നങ്ങള്‍ ആക്കിയോ വട്ടിപ്പലിശക്കാരായ തമിഴന്‍റെ കൈയില്‍കൂടെ വന്‍പലിശ നേടിയെടുത്തു കൂടുതല്‍ പണക്കാരവുകയോ ആണ് സംഭവിക്കുന്നത്..ഇവിടെ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്.എന്താണ് പോംവഴി..
തെനിച്ചകള്‍ തേന്‍ സംഭരിക്കുന്നത് പോലെ ഓരോ രാജ്യങ്ങളും കറങ്ങി തങ്ങളാല്‍ ആവും വിധം പണമുണ്ടാക്കി നാട്ടില്‍ അയക്കുന്ന മലയാളി സ്വന്തം നാട്ടില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നു.സ്വന്തമായി ഒരു വിദേശ കാര്യ വകുപ്പ് മന്ത്രിയും ഗള്‍ഫ്കാര്‍ക്ക് വേണ്ടി മാത്രം മാന്തിയും ഉണ്ടായിട്ടു എന്ത് ഫലം..നാട്ടില്‍ നിക്ഷേപത്തിന് സാഹചര്യമില്ലാത്ത മലയാളി പിന്നേതു ചെയ്യും. നാട്ടില്‍ നല്ല റോഡ് ഉണ്ടാക്കാന്‍ ശ്രമിച്ചു കോണ്ട്രാക്റ്റ് എഴുതി വാങ്ങിയ മലേഷ്യന്‍ കമ്പനിയുടെ അധികാരി ആത്മഹത്യ ചെയ്യേണ്ടി വന്നു..
റോഡിലെ കുഴികലെക്കാള്‍ കൂടുതല്‍ ബന്ദും ഹര്‍ത്താലും അതിനെക്കാള്‍ കൂടുതല്‍ ഗുണ്ടായിസവും തൊഴില്‍ സമരങ്ങളും കൂടെ മേമ്പൊടിയായി പിന്തിരിപ്പന്‍ വാദവും.ഇടയ്ക്ക് അച്ചുമാമനെയും പട്ടിയേം ഉണ്ണികൃഷ്ണനെയും അഭയെയും കൂടെ ജോമോനെയും..
കാതലായ പ്രശ്നം ഇവരാണോ..കേരളത്തില്‍ ഏറ്റവും സ്ഥായിയായ വരുമാനം വിദേശമലയാളികളുടെ മാത്രമാണ്.കിലോയ്ക്ക് നാലായിരം വന്ന വാനിലയോ നൂറ്റിനാല്‍പതു വന്ന റബറോ പിന്നീട് വിലക്കുറവിന്‍റെ കയത്തില്‍ പതിച്ചു.. പക്ഷെ കേരളത്തില്‍ നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സാഹചര്യം അല്ല എന്ന് പാടി പാടി തങ്ങളുടെ സംസ്ഥാനത്തേക്ക് അവരെ ആനയിക്കാനും അവര്‍ക്ക് വേണ്ട സഹായം കൊടുക്കാനും വിവിധസംസ്ഥാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു ..
ആ ഒഴുക്ക് ബലമായി തടയുകയല്ല വേണ്ടത്..പകരം അവര്‍ക്ക് വിശ്വസിക്കാന്‍ അവര്‍ക്ക് പേടിയില്ലാതെ നിക്ഷേപം നടത്തുവാന്‍ ഒരുങ്ങുകയാണ് വേണ്ടത്.കോടീശ്വരന്മാരായ മലയാളി വ്യെവസായികള്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ മടിക്കുകയാണ്.
എന്താണ് പോം വഴി..
കേരളത്തിലെ വട്ടപ്പലിശക്കാരെ നിയന്ത്രിച്ചു വിദേശമലയാളികളില്‍ നിന്നു സംഭരിക്കുന്ന പണം ഒരു കണ്‍സോര്‍ഷ്യം രൂപികരിച്ചു മൈക്രോഫിനാന്‍സിംഗ് നടത്തി കേരളത്തിനു പ്രയോജനകരമായി ഉപയോഗിക്കുകയും വിദേശ മലയാളികള്‍ നടത്തിയ നിക്ഷേപത്തിന് മാന്യമായ പലിശ കൊടുക്കുകയും ചെയ്യുക..
സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രസ്തുത പണം(റോഡ്,ആശുപത്രി,ജലസേചനം തുടങ്ങി..) ഉപയോഗിച്ചു സമയ സമയം പണം തിരിച്ചടച്ചു അതിന്‍റെ ഗുണം എന്‍.ആര്‍.ഐ. നിക്ഷേപകരും ഒപ്പം സംസ്ഥാനവും അനുഭവിക്കുക.ആവശ്യമില്ലാത്ത കാര്യത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ഒരു നിക്ഷേപക സാധ്യതയെ ഇല്ലാതാക്കുക..
പ്രൈവറ്റ് സഹകരണത്തിലൂടെ ഉണ്ടായ കൊച്ചിന്‍ എയര്‍പോര്‍ട്ട് ഇതിന് നല്ല ഉദാഹരമാണ്.അല്ലാതെ മലയാളികള്‍ തങ്ങളുടെ പണം ഗള്‍ഫില്‍ തന്നെയോ മറ്റു സംസ്ഥാങ്ങളിലോ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വിദേശപണം വെറും കിട്ടാക്കനിയായി മാറും..
എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍ (അടുത്തതില്‍..)
No comments:
Post a Comment