Thursday, December 11, 2008

9.സാനിയ മിര്‍സയ്ക്ക് ഡോക്ടറെറ്റ്

ഒടുവില്‍ അതും സംഭവിച്ചു...സാനിയ മിര്‍സയ്ക്കും ഡോക്ടറെറ്റ്.തമിഴ്‌നാട്ടിലെ എം.ജി.ആര്‍.യുണിവേഴ്സിറ്റിയാണ് ഈ വലിയ കാര്യം ചെയ്തിരിക്കുന്നത്.. ലോക റാങ്കിങ്ങില്‍ നൂറില്‍ താഴെ വന്നപ്പോള്‍തന്നെ കൊടുത്തു എന്നത് വളരെ നല്ലകാര്യം.. ഒരു പക്ഷെ ആയിരത്തില്‍ താഴെവന്നാല്‍ അവസരം ഉണ്ടായില്ലെങ്കിലോ.?.

ഇന്നലെയാണ് ഭവതിയ്ക്ക് എം.ജി.ആര്‍.യുണിവേഴ്സിറ്റി ചാന്‍സിലര്‍ യുവാക്കളുടെ ഹരമായ സാനിയയ്ക്ക് ഓണററി ഡോക്ടറെറ്റ് നല്കിയത്..സാധാരണഗതിയില്‍ ഗവേഷണത്തിന് ശേഷമോ,ഉന്നത വിദ്യാഭാസ യോഗ്യതയായോ നല്‍കിവരുന്ന പ്രസ്തുത ബഹുമതി ചിലപ്രത്യേക സാഹചര്യങ്ങളില്‍ ഒരു വെക്തി ഒരു പ്രത്യേക മേഖലയില്‍ നല്‍കിയിരിക്കുന്ന സംഭാവനകളെ മുന്‍നിര്‍ത്തി ഇതു നല്‍കും എങ്കിലും ഇത്തരം ഒരു തരംതാണ പ്രവര്‍ത്തി ആദ്യമായാണ്‌.

പ്രശസ്ത ഗായകനും മലയാളികളുടെ അഭിമാനവും ആയ കെ.ജെ.യേശുദാസിന് കിട്ടിയ സാഹചര്യം വെക്തമാക്കികൊണ്ട് ഇതു വിശദമാക്കാം... ആണ് യേശുദാസിന് പ്രസ്തുത ബഹുമതി അണ്ണാമലൈ സര്‍വകലാശാല നല്കിയത്.. സംഗീതത്തില്‍ അഗാധ മായ അറിവുള്ള അദ്ദേഹത്തെപോലെയുള്ളവര്‍ക്കാണ് സാധാരണ ഗതിയില്‍ ഇത്തരം ഓണററി അവാര്‍ഡ് കൊടുക്കുക..അത് സംഗീതം ആവാം,കായികമാവം,ശാസ്ത്രമാവം... ഇത്തരം ഒന്നു ഡോക്ടര്‍ അബ്ദുല്‍ കലാം നിരസിച്ചത്‌ ഏവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ..

പക്ഷെ ഇന്നു കായിക രംഗത്ത് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് നല്‍കിയതെന്ന വാദത്തിനു ഇന്ത്യയില്‍ ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണം കൊണ്ടുവന്ന അഭിനവ് ബിന്ദ്രയെയോ,വെള്ളി കൊണ്ടുവന്ന (മോഡേന്‍ എറയില്‍) രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ അല്ല..പകരം അത്രയൊന്നും രാജ്യത്തിന് സംഭാവന നല്‍കാത്ത സാനിയയ്ക്ക് നല്കിയത് തീര്‍ത്തും മോശമായി പോയി..

ഇത്തരം ഓണററി ഡോക്ടറെറ്റ് ഡിഗ്രികള്‍ അതിന്‍റെ വിലകളയും എന്നതിനാല്‍ അമേരിക്കയിലെ കോര്‍ണല്‍,വിര്‍ജിനിയ സര്‍വകലാശാലകള്‍ ഇത്തരം ബഹുമതികള്‍ കൊടുക്കാറില്ല..

ഇനി അതല്ല ശരീര പ്രദര്‍ശനമാണ് മാനദണ്ഡം എങ്കില്‍ ഷക്കീലയും സില്‍ക്ക് സ്മിതയും (മരണാന്തരം) ഇത്തരം ബഹുമതികള്‍ നേടുന്ന കാലം വിദൂരമല്ല..

3 comments:

ശ്രീ said...

ആര്‍ക്കും കിട്ടാമെന്നായാല്‍ അത് അര്‍ഹിയ്ക്കുന്ന, ആ പദവിയിലുള്ളവരുടെ മറ്റുള്ളവരുടെ കൂടി വില പോകുന്ന അവസ്ഥയാകും... കഷ്ടം തന്നെ.

വികടശിരോമണി said...

അല്ലേപ്പിന്നെ ഡോക്ട്രേറ്റ് കിട്ടുന്ന ഗഡികൾക്കൊക്കെ ബയങ്കര പുത്തിയാണല്ലോ...ഒന്നു കളയെന്റെ മാഷേ.സാനിയത്താത്ത ഒന്നുമില്ലേലും ഭാരതത്തിനുവേണ്ടി കുറേ കളിയെങ്കിലും കളിച്ചിട്ടുണ്ട്.

വികടശിരോമണി said...

സുഹൃത്തേ,(ഇമ്മാതിരി പേരിട്ടാൽ എന്തുചെയ്യാനാ?ഒരാളെ നേർക്കുനേരേ ഒരു കാര്യവുമില്ലാതെ “പരട്ടേ”എന്നൊക്കെ വിളിക്കാൻ പറ്റുമൊ?:)
ഡോക്ട്രേറ്റ് എന്നാൽ വലിയൊരു ആനയോ,ചേനയോ ആണെന്ന വിചാരം അസ്ഥാനത്താകുന്നു.നമ്മുടെ നാട്ടിൽത്തന്നെ നോക്കൂ.സകല സർവ്വകലാശാലകളിലും ഓരോ വർഷവും നൂറുകണക്കിന് പി.എച്ച്.ഡി.ക്കാർ നിർമിക്കപ്പെടുന്നുണ്ട്.ഇവരോടൊക്കെ സ്വന്തം സബ്ജക്ടിനെപ്പറ്റിത്തന്നെ ചോദിച്ചുനോക്കൂ,നമ്മൾ മിക്കവാറും നാണം കെടും.മലയാളത്തിലും,ഇംഗ്ലീഷിലും ഡോക്ട്രേറ്റുള്ള മഹാന്മാർ കാണിക്കുന്ന പെടാപ്പാടുകൾ കണ്ടാൽ ചിരിച്ചു ടൈത്സ് കപ്പും.ഇങ്ങനെയുള്ളവരാണ് സത്യത്തിൽ ഈ പോസ്റ്റിന്റെ വില കളയുന്നത്.സാനിയ ലോകനിലവാരത്തിൽ ഒരു മികച്ച കളിക്കാരിയല്ല.പക്ഷേ ഇന്ത്യയുടെ വനിതാടെന്നീസ് ചരിത്രത്തിൽ തന്നെ ആ പെൺ‌കുട്ടി നൽകിയ പുത്തനുണർവ്വ് കാണാതിരുന്നുകൂടാ.വസ്ത്രധാരണം ആ കുട്ടിയുടെ വ്യക്തിപരമായ കാര്യം.ഷക്കീലയുടെ ഉദാഹരണം ഒട്ടും ഉചിതമല്ല.സ്ത്രീയുടെ ശരീരത്തെ വെറും മാംസമായി കാണുന്ന ഒരു രാഷ്ട്രീയം കൂടി അതിലുണ്ട്.സാനിയയുടെ കാര്യം അതല്ല.
സാനിയ നൂറിൽ താഴെയാണെന്നു പറഞ്ഞുവല്ലോ.ഐ.എം.വിജയൻ ലോകറാങ്കിങ്ങിൽ എത്രാമത്തെ ഫുഡ്ബോളറായിട്ടുവരും?അതുകൊണ്ട് നാം വിജയനെ താഴ്ത്തിപ്പറയണോ.കാക്കക്കും തൻ‌കുഞ്ഞ് പൊൻ‌കുഞ്ഞാണ്,യഥാർത്ഥ പൊൻ‌കുഞ്ഞുകൾ ഉണ്ടാകും വരെ.
ഇതു പോലുള്ള സകല കായിക താരങ്ങൾക്കും ഓരോ ഡോക്ടേറ്റുകൾ കിട്ടും എന്നു ഞാൻ പ്രതീക്ഷിക്കുന്നു.
അടിയന്തിരമായി നാമെല്ലാം അംഗീകരിക്കേണ്ട ഒരു വനിതാപ്രതിഭ ഇന്ത്യയുടെ യശസ്സുയർത്തുന്നു,ബാറ്റ്മിന്റണിൽ-സൈന.പോരട്ടെ ഒരു ഡോക്ട്രേറ്റ് അങ്ങോട്ടും.