കോകന്‍റെ കോകശാസ്ത്രവും വാത്സ്യാനന്‍ എഴുതിയ കാമശാസ്ത്രവും മാത്രം അല്ല ഭാരതത്തിന്‍റെതായി ഈ വിഷയത്തില്‍ ലോകത്തിനുള്ള സംഭാവന.. അങ്ങനെ മറ്റു കവികള്‍ കാമകലകളില്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളെ പറ്റിയാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
പഞ്ചബാണങ്ങള്‍
പഞ്ചബാണങ്ങള്‍ എന്ന പ്രസിദ്ധകൃതിയുടെ കര്‍ത്താവ് ജ്യോതിരിഷന്‍ ആണ്. കവികളിലെ രത്നം എന്നദ്ദേഹം അറിയപ്പെട്ടിരുന്നു. അറുപത്തിനാല് കാമകലകളെപറ്റി വിശദീകരണം എഴുതി. രതിയില്‍ സംഗീതത്തിന്‍റെ പങ്കിനെപറ്റിയും എങ്ങനെ സംഗീതം രതിക്രീഡയില്‍ ഉപയോഗപ്പെടുത്താം എന്ന് അദ്ദേഹം വിവരിച്ചു. കാമത്തിനെകുറിച്ചുള്ള സൂക്തങ്ങള്‍ ദൈവം തനിക്ക് നല്‍കിയ ശേഷമാണ് രചിച്ചതെന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.അതേപോലെ തന്‍റെ ഗ്രന്ഥം രചിക്കാന്‍ ഗോണികപുത്രന്‍, മുലദേവന്‍,ബാഭ്രവ്യന്‍,രംതിദേവന്‍,നന്ദികേശ്വരന്‍,ക്ഷേമാന്ദ്രന്‍ എന്നിവരുടെ ഉപദേശം സ്വീകരിച്ചു എന്നും പറയുന്നുണ്ട്.എന്നാല്‍ ഇതു ആരും ആധികാരികമായി അംഗീകരിച്ചിട്ടില്ല. പക്ഷെ ജ്യോതിരിഷന്‍ എഴുതിയ പഞ്ചബാണങ്ങള്‍ മഹത്തരം ആണെന്നതില്‍ തര്‍ക്കമില്ല.. പഞ്ചബാണങ്ങള്‍ എന്ന കൃതിയില്‍ അഞ്ചു അദ്ധ്യായങ്ങളില്‍ ആയി അറുനൂറു സൂക്തങ്ങള്‍ ആണ് ഉള്ളത്.. ഇതില്‍ ഓരോ അദ്ധ്യായത്തെയും ഓരോ ബാണങ്ങള്‍ അഥവാ സയക എന്ന് അദ്ദേഹം വിളിച്ചു.
കാമത്തിന്‍റെജ്യോതി
കാമത്തിന്‍റെ ജ്യോതി രചിച്ചത് ഗുണകരന്‍ എന്ന കവിയാണ്.വേചപതി എന്ന മഹാന്‍റെ പുത്രനായിരുന്നു ഗുണകരന്‍. നാനൂറു സൂക്തങ്ങള്‍ ആണ് ഇതില്‍ ഉള്ളത്..രതിസൂക്തങ്ങള്‍ ഇതില്‍ എല്ലായിടത്തും പ്രതിപാദിച്ചിട്ടില്ല.. ഭക്തി,പെരുമാറ്റം തുടങ്ങിയ കാര്യങ്ങളും കാമത്തോടും രതിയോടും ഒപ്പം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു..
കാമത്തിന്‍റെ പൂമാല
കാമത്തിന്‍റെ പൂമാല. ജയദേവന്‍ എന്ന പ്രശസ്തകവിയാണ് ഇതിന്‍റെ രചയിതാവ്. എല്ലാ വിഷയങ്ങളിലും എഴുതിയിട്ടുള്ള മഹാനായ കവിയായിരുന്നു ജയദേവന്‍.ഈ കൃതിയില്‍ ആകെ നൂറ്റിഇരുപത്തിഅഞ്ചു സൂക്തങ്ങള്‍ മാത്രമെ ഉള്ളൂ..
കാമത്തിന്‍റെ ഇതള്‍
കാമത്തിന്‍റെ ഇതള്‍ എന്ന ഈ കൃതിയുടെ കര്‍ത്താവ് ഭാനുദത്തന്‍ എന്ന കവിയാണ്.മനുസ്മൃതിയുടെ അവസാനം ഇദ്ദേഹം തിര്‍ഹൂത് എന്ന പ്രദേശത്ത്കാരന്‍ ആയിരുന്നുവെന്നു പരാമര്‍ശിക്കുന്നുണ്ട്. ഗണേശ്വരന്‍ എന്ന ബ്രാഹ്മണകവിയുടെ പുത്രനായിരുന്നു ഇദ്ദേഹം. സംസ്കൃതത്തില്‍ ആണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. പലതരത്തിലുള്ള ആണിനേയും പെണ്ണിനേയും അവരുടെ ഓരോ പ്രായത്തിലുള്ള പെരുമാറ്റം,ആകാരം,മാറ്റം,സ്വഭാവം തുടങ്ങിയവയെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്.. അദ്ദേഹം കൃതി രചിച്ച കാലമോ മറ്റോ തിട്ടപ്പെടുത്തിയിട്ടില്ല..ആകെ കൃതിയില്‍ മൂന്നു അദ്ധ്യായം ആണുള്ളത്.
കാമത്തിന്‍റെ തലങ്ങള്‍
കാമത്തിന്‍റെ തലങ്ങള്‍ രചിച്ചത് കുള്ളിയന്‍മുള്‍ എന്ന കവിയാണ്.അഹമദ് ലോധിയുടെ മകനായ ലട്‌ഖാന്‍റെ സന്തോഷത്തിനായി എഴുതിയത് എന്ന് കരുതിപോരുന്നു.ഇതില്‍ ചിലയിടത്ത് ലട്ഖാനെ ലടാനമുള്‍ എന്നും ലടാനബല്ല എന്നും വിളിക്കുന്നുണ്ട്.. ലോധിയുടെ കൊട്ടാരവുമായി കവിയ്ക്ക് നല്ല ബന്ധമായിരുന്നു ഉള്ളത്.പത്തു അദ്ധ്യായങ്ങള്‍ ആണ് ആകെഉള്ളത്.ഇതേവിഷയത്തില്‍ ഉള്ള ഏറ്റവും നവീനഗ്രന്ഥം ആയിട്ടാണ് ഇതിനെ കരുതുന്നത്..ഇതില്‍ പല ആശയങ്ങളും പണ്ടുള്ള കവികളുടെ കാമശാസ്ത്രങ്ങളില്‍ നിന്നും സ്വീകരിച്ചു എന്ന് കരുതുന്നു.
Friday, December 19, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment