Saturday, December 27, 2008

18.ഗിഗോളോയുമായുള്ള (പുരുഷ വേശ്യ) അഭിമുഖം(Part 2)

ഒരു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് മുംബെയില്‍ പോയത്.. അവിടെ നിന്നും ഗോവയ്ക്കും പോകണമായിരുന്നു.. പനാജിയില്‍ ഉള്ള ഒരു പാര്‍ട്ടിയെ കാണാനാണ് പോകേണ്ടിയിരുന്നത്‌.. ബോംബെയിലെ ഘാട്ട്കോപ്പറില്‍ നിന്നു ഒരു ടൂറിസ്റ്റ് ബസിലാണ് യാത്രയ്ക്കുള്ള ടിക്കറ്റ് കമ്പനിയില്‍ നിന്നും കിട്ടിയത്..

ഘാട്ട്കോപ്പറില്‍ വെച്ചാണ് ഞാന്‍ കേട്ടു പരിചയം മാത്രമുള്ള ഗിഗോളയെ നേരില്‍ കാണുന്നത്... പതിനെട്ടിനും പത്തോന്‍പതിനും മദ്ധ്യേ പ്രായം തോന്നുന്ന ഒരു പയ്യന്‍.. കണ്ടാല്‍ തന്നെ അത്യാവശ്യം പണമുള്ള കുടുംബത്തിലെ ആണെന്ന് മനസ്സിലാവും... വലതു കൈയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയിരുന്നു..

കറുപ്പില്‍ ചുവപ്പും പിങ്കും കലര്‍ന്ന പുള്ളികള്‍ ഉള്ള ടീ ഷര്‍ട്ട് .. നീല അയഞ്ഞ ജീന്‍സും ഒരു വിലകൂടിയ ഷൂസും വേഷം..
മുമ്പ് പലപ്പോഴും വായിച്ചു കേട്ടതില്‍ പെട്ട ഒരുവനെ കണ്ടതില്‍ സന്തോഷിച്ചു.. ഒടുവില്‍ ഈ അഭിമുഖം വേണമെന്നു പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് പുശ്ചം.. അവന്‍ പറഞ്ഞ എല്ലാ വാക്കുകളും ഇവിടെ പറയാനാവില്ല..അതേപോലെ ഞങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിട്ടാണ് സംസാരിച്ചത്‌.. പക്ഷെ ഇവിടെ മലയാളത്തിലെ എഴുതുന്നുള്ളൂ.. വായിക്കുന്നവര്‍ സഹകരിക്കുക. (ഇതൊരു കഥയല്ലാത്തതിനാല്‍ നാടകീയത ഇതില്‍ ഒന്നും ഇല്ല.. തികച്ചും സംസാരം മാത്രം... ആ കുട്ടി ഇടയ്ക്കുപയോഗിച്ച അശ്ലീല വാക്കുകള്‍ ഒഴികെ ബാക്കിയെല്ലാം ചേര്‍ക്കുന്നു.)

ഞാന്‍. : " എന്താണ് പേര്.."

രണ്ടു പ്രാവശ്യം ചോദിക്കേണ്ടി വന്നു.. മുഖത്ത് പുശ്ചം ആയിരുന്നു.. ഒടുവില്‍ പറഞ്ഞു..

ഗിഗോ..: " അമിത്..."

ഞാന്‍..:" ഏത് ക്ലാസില്‍ പഠിയ്ക്കുന്നു..?? വീട്ടില്‍ ആരോക്കെയുണ്ട്.. എങ്ങനെ ഈ ഫീല്‍ഡില്‍ എത്തി.."

ഗിഗോ..." ബി.എസ്.സി. ഒന്നാം വര്‍ഷം.. വീട്ടില്‍ അച്ഛന്‍.അമ്മ.സഹോദരി ഇവര്‍ ഉണ്ട്.."

കൂടുതല്‍ പറയാന്‍ തയ്യാറായില്ല..

ഞാന്‍ .." എങ്ങനെ ഈ ഫീല്‍ഡില്‍ വന്നു.."

ഗിഗോ.." എന്‍റെ ഒരു കൂട്ടുകാരന്‍ ഇത്തരം പണി ചെയ്തിരുന്നു.. അവന്‍റെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡും,പണവും ഇഷ്ടം പോലെ യുണ്ട്... അതുകണ്ട് അവനോടു ചോദിച്ചപ്പോള്‍ അവനാണ് എന്‍റെ കാര്യം ഏജന്‍സിയില്‍ പറഞ്ഞതു.."

ഞാന്‍.." അപ്പോള്‍ ഏജന്‍സി ഉണ്ടോ.. എവിടെയാണ്.."

എന്നെ ആകെപ്പാടെ ഒന്നു നോക്കി..

ഗിഗോ.."എന്താ പോലീസ് ആണോ.. ഏജന്‍സിയെ പറ്റി പറയാന്‍ കഴിയില്ല.. എജന്‍സിയുണ്ട്.. അവരാണ് ആളുകളെ ഏര്‍പെടുത്തി തരുന്നത്.. പക്ഷെ അവര്‍ ഇരുപതു മുതല്‍ മുപ്പതു വരെ ശതമാനം പൈസ എടുക്കും.."

ഞാന്‍..: " അപ്പോള്‍ പിന്നെ ഇവിടെ വന്നു ആളുകളെ നോക്കുന്നത് എന്തിന്.."

ഗിഗോ.." ഇവിടെ ആര്‍ക്കും കമ്മിഷന്‍ കൊടുക്കണ്ട.."

ഞാന്‍." പോലീസ് പ്രശ്നം ഉണ്ടാക്കില്ലേ."

ഗിഗോ." ചിലപ്പോള്‍... ചിലപ്പോള്‍ അടിചോടിക്കും.. എന്നാല്‍ എജന്‍സിയിലൂടെ പോയാല്‍ പേടിക്കേണ്ട... അവര്‍ ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ആണ് വിടുന്നത്... ചിലപ്പോള്‍ റെവ് പാര്‍ട്ടികളിലും..."

ഞാന്‍.." റെവ് പാര്‍ട്ടികളില്‍ ... അവിടെ പോയി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ.."

ഗിഗോ.." കൊകെയിന്‍ ഉപയോഗിക്കാറുണ്ട്.. ഞങ്ങളുടെ കൂടെ ശയിക്കുന്നവരെ കൂടുതല്‍ ഉത്തെജിപ്പിക്കാന്.. എല്‍.എസ്.ഡി. കുത്തി വെയ്ക്കാറുണ്ട്‌.."

ഞാന്‍.." എയിഡ്സ് വരുമെന്ന് പേടിയില്ലേ.."

അവന്‍ ചിരിച്ചു,..

ഗിഗോ.." ഞാന്‍ പേടിക്കുന്നില്ല..എല്ലാം നടക്കുമ്പോള്‍ നടക്കുമ്പോള്‍ നടക്കും.. നിങ്ങള്‍ വണ്ടിയിടിച്ചു ചത്താല്‍ എന്ത് ചെയ്യും."

ഞാന്‍." എങ്ങനെയാണ് റേറ്റ്..."

ഗിഗോ.." ഏജന്‍സി വിടുമ്പോള്‍ രണ്ടായിരം മുതല്‍ ആറായിരം വരെ.."

ഞാന്‍.." അതെന്താ അങ്ങനെ..."

ഗിഗോ.." ചിലപ്പോള്‍ പ്രായമുള്ള ആണുങ്ങളോ വൃദ്ധകളോ ആവും..അപ്പോള്‍ ആറായിരം കിട്ടും.. പക്ഷെ ഏജന്‍സി നാലായിരം മാത്രമെ തരൂ.."

ഞാന്‍.." അവര്‍ എന്തൊക്കെ ചെയ്യാന്‍ പറയും.."

ഗിഗോ.." അതൊന്നും പറയാന്‍ പറ്റില്ല.. എന്ത് പറഞ്ഞാലും ചെയ്യും..അതിനൊക്കെ പ്രത്യേകം പൈസ വാങ്ങും.. അത് ഏജന്‍സിയ്ക്ക് കൊടുക്കില്ല.."

ഞാന്‍.." ആരോക്കെയ വരുന്നതു.."

ഗിഗോ." മാഷേ... എയര്‍ ഹോസ്റ്റസ് മുതല്‍ മോഡലുകള്‍ വരെയുണ്ട്... കച്ചവടക്കാര്‍ ഉണ്ട്.. അങ്ങനെ പലരും.."

ഞാന്‍.." വീട്ടില്‍ അറിയില്ലേ.."

ഗിഗോ.." ഇല്ല.. കൂട്ടുകാരുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു പോകും,..പിന്നെ പണം വീട്ടുകാരുടെ മുമ്പില്‍ ചിലവാക്കില്ല.."

ഞാന്‍.." പണം എന്ത് ചെയ്യും.."

ഗിഗോ.." എന്ത് ചെയ്യാന്‍. അടിച്ച് പൊളിക്കും.. ഡ്രസ്സ് വാങ്ങും.. ഭക്ഷണം കഴിക്കും.. സിനിമ കാണും.."

ഞാന്‍.." ലൈംഗിക രോഗങ്ങള്‍ വരുമെന്ന പേടിയില്ലേ.."

ഒന്നും മിണ്ടിയില്ല.. എന്നെ നോക്കുക മാത്രം ചെയ്തു..

ഞാന്‍ .." അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?"

ഗിഗോ.." ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു.. ഞാന്‍ മയങ്ങിപോയി.. അവര്‍ എന്നെ ഹോസ്പിറ്റലില്‍ ആക്കി... കുറെ പണം തന്നു.."

ഞാന്‍.." വീട്ടില്‍ വരാത്തപ്പോള്‍ വീട്ടുകാര്‍ തിരക്കിയില്ലേ.."

ഗിഗോ.." എടൊ മാഷേ.. ഇതു മുംബൈ ആണ്.. എവിടെയെങ്കിലും
കൂട്ടുകാരുടെ വീട്ടില്‍ പോയി എന്ന് കരുതി കാണും..

ഞാന്‍.." നീ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നുന്നില്ലേ."

ഗിഗോ.." എന്‍റെ സാറേ.. ചിലപ്പോള്‍ അറുപതും അറുപത്തിഅഞ്ചും വയസ്സുള്ള സ്ത്രീകള്‍ വരും..ഞാന്‍ അവരുടെ കൂടെ പോകാറുണ്ട്.. നല്ല പണവും കിട്ടും.. ഞാന്‍ അതെ നോക്കുന്നുള്ളൂ.. എന്‍റെ അമ്മയേക്കാള്‍ പ്രായം ഉണ്ടെന്നത് ഞാന്‍ നോക്കുന്നില്ല.."

ഞാന്‍ ." നിങ്ങള്‍ വിദ്യഭാസം ഉള്ള പയ്യന്‍ അല്ലെ.."

ഗിഗോ .." അതിനെന്താ.. പിന്നെ പ്രായം കുറഞ്ഞ പയ്യന്മാര്‍ക്കാ ഡിമാന്റ്..പതിനഞ്ച് വയസ്സുള്ള പയ്യന്മാര്‍ പതിനായിരം വരെ ഉണ്ടാക്കാറുണ്ട്.."

ഞാന്‍.." ആണുങ്ങളുടെ കൂടെയും പെണ്ണുങ്ങളുടെ കൂടെയും പോകുന്നതില്‍ ഒന്നും തോന്നാറില്ലേ.."

ഗിഗോ.." മാഷേ ... കാശ് കിട്ടിയാല്‍ മതി.. വീട്ടില്‍ അറിയാതെ നോക്കണം അത്ര തന്നെ...."

എനിക്ക് നന്നായി ദേഷ്യം വന്നു.. അല്പം ദേഷ്യത്തോടെ ചോദിച്ചു..

" നീ പോകുന്ന സ്ത്രീ ആരുടെയെകിലും അമ്മ ആയിരിക്കില്ലേ... നാളെ ഒരിക്കല്‍ നിന്‍റെ അമ്മയുടെ അടുത്ത് ഇങ്ങനെ ഒരു അവസരത്തില്‍ ചെന്നുപെട്ടാല്‍..."

അവന്‍ ഒന്നും പറഞ്ഞില്ല,,ദേഷ്യപ്പെട്ടു തെറിയും പറഞ്ഞു നടന്നു പോയി..
അവന്‍റെ മുഖത്ത് എന്താണ് ഭാവം എന്ന് സത്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയില്ല.. ഒരുതരം നിസംഗത. താന്‍ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങളെകുറിച്ചു അറിവില്ലായ്മയോ അല്ലെങ്കില്‍ കാര്യമാക്കതിരിക്കുകയോ ആവാം. അവന്‍ ചെയ്യുന്ന തീര്‍ത്തും നിന്ദ്യമായ കാര്യം മാത്രമല്ല മയക്കുമരുന്നിന്‍റെ ഉപയോഗം പോലും വളരെ ലാഘവത്തോടെയാണ് പറഞ്ഞത്.

ഈ ലൈംഗികതൊഴില്‍ ഒരിക്കലും രക്ഷകിട്ടാത്ത എയിഡ്സ് സമ്മാനിക്കുമെന്നോ മയക്കു മരുന്ന് ഒരുപക്ഷെ ഭാവി നശിപ്പിക്കുമെന്നോ അവന്‍ ചിന്തിക്കുന്നില്ല.. വെറും നൈമിഷികമായ ഉന്മാദവും സുഖവും മാത്രം .. ഒപ്പം ധൂര്‍ത്തിന് പണവും.

(വാല്‍കഷണം.. മയക്കുമരുന്ന് പണ്ടും ഉണ്ടായിരുന്നത്രേ... കറുപ്പായി ഉപയോഗിച്ചിരുന്നു.. അതോടൊപ്പം എയിഡ്സ് ആധുനിക ലോകത്തിന്‍റെ സംഭാവന അല്ലത്രേ.. അമിതഭോഗത്താല്‍ ഭോഗക്ഷയം എന്നപേരില്‍ പണ്ടും ഉണ്ടായിരുന്നെന്നാണ് അറിവ്.. മറ്റെന്തെങ്കിലും അറിയാവുന്നവര്‍ തിരുത്തുക.)

6 comments:

മനുഷ്യ വിദൂഷകന്‍ said...

ഗിഗോളോയുമായുള്ള (പുരുഷ വേശ്യ) അഭിമുഖം(Part 2)
ഒരു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് മുംബെയില്‍ പോയത്.. അവിടെ നിന്നും ഗോവയ്ക്കും പോകണമായിരുന്നു.. പനാജിയില്‍ ഉള്ള ഒരു പാര്‍ട്ടിയെ കാണാനാണ് പോകേണ്ടിയിരുന്നത്‌.. ബോംബെയിലെ ഘാട്ട്കോപ്പറില്‍ നിന്നു ഒരു ടൂറിസ്റ്റ് ബസിലാണ് യാത്രയ്ക്കുള്ള ടിക്കറ്റ് കമ്പനിയില്‍ നിന്നും കിട്ടിയത്..

ഘാട്ട്കോപ്പറില്‍ വെച്ചാണ് ഞാന്‍ കേട്ടു പരിചയം മാത്രമുള്ള ഗിഗോളയെ നേരില്‍ കാണുന്നത്... പതിനെട്ടിനും പത്തോന്‍പതിനും മദ്ധ്യേ പ്രായം തോന്നുന്ന ഒരു പയ്യന്‍.. കണ്ടാല്‍ തന്നെ അത്യാവശ്യം പണമുള്ള കുടുംബത്തിലെ ആണെന്ന് മനസ്സിലാവും... വലതു കൈയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയിരുന്നു

സുമയ്യ said...

ഇങ്ങനേയും ഓരോ ജന്മങ്ങള്‍!!?

കാവലാന്‍ said...

അവനെ നയിക്കുന്ന ശരി തെറ്റാണെന്ന് അവനു ബോധ്യപ്പെടുവോളം അവന് ഒന്നും മറ്റൊന്നും ചെയ്യാനില്ല.എന്നാല്‍ അവനെ അതു ബോധ്യപ്പെടുത്താന്‍ നമുക്ക് (സമൂഹത്തിന്) എന്തെങ്കിലും ചെയ്യാനുണ്ടോ എന്നത് ചിന്തനീയമാണ്.

'പുശ്ചം.. പുശ്ചം..' എന്നിങ്ങനൊവര്‍ത്തിച്ചു കാണുമ്പോള്‍ പുജ്ഞം അഥവാ പുച്ഛം തോന്നുന്നു. :)

Kaithamullu said...

അടുത്തിടേയാണ് ട്രാഫിക് സിഗ്നല്‍ എന്ന ചിത്രം (മധുര്‍ ഭണ്ഢാര്‍ക്കര്‍)കണ്ടത്.
“ആദ്നി ഹൂം ആദ്മി സെ പ്യാര്‍ കര്‍താ ഹൂം”
എന്നും
“കോന്‍ ബോല്‍തെ മര്‍ദ് കൊ ദര്‍ദ് നഹിം?” എന്നുമുള്ള ഡയലോഗുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നു!

Suvi Nadakuzhackal said...

എല്ലാ വേശ്യകളെയും പോലെ പുരുഷ വേശ്യകളും പൈസയ്ക്ക് വേണ്ടിയാണു ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ തൊഴില്‍ ആയ വേശ്യാവൃത്തി ലോകാവസാനം വരെ നില നില്‍ക്കുകയും ചെയ്യും.

Eccentric said...

dont know what to comment..i am bit shocked reading this