ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സ്നേഹമാണെന്ന് മാത്രമെ മനുഷ്യവിദൂഷകന് പറയുവാന്‍ സാധിക്കൂ. താന്‍ സ്നേഹിക്കപ്പെടുന്നുവേന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന് തരുന്ന സുഖവും കുളിര്‍മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.എന്താണ് സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ വിശദീകരവും തരാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.
എന്നാല്‍ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) ആത്മീയ തലങ്ങളെപ്പറ്റിയാണ് ഇവിടെ നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്.എന്നാല്‍ ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില്‍ വരുന്നുണ്ട്.
ഭൌതികമായ തലത്തില്‍ വരുന്ന ഭാവങ്ങളാണ് വാല്‍സല്യം,കാമം തുടങ്ങിയവ
രണ്ടും രണ്ടു തലങ്ങളില്‍ വരുന്നവയാണ്.
ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം,ഒരാള്‍ക്ക് തന്നെക്കാള്‍ പ്രായത്തിനിളപ്പമുള്ള ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം,തുടങ്ങിയവയെല്ലാം ഈ വാല്സല്യത്തില്‍ വരാവുന്നതാണ്.എന്നാല്‍ ഭൌതിക സ്നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കാമമെന്നുള്ള ഒരു തലവുമുണ്ട്.കാമം ആരോട് തോന്നാം നിര്‍വചിക്കുക സാധ്യമല്ല.എന്നാല്‍ അതിന്റെ പോക്ക് മാനുഷിക,മതപരമായ കണ്ണിലൂടെ നോക്കിക്കാണുകയാവും നല്ലത്.
മനുഷ്യന് അടക്കാനും നിയന്ത്രിക്കാനും പ്രയാസമുള്ള തലവും ഇതുതന്നെ.അതുകൊണ്ട് തന്നെ മതങ്ങള്‍ കാമത്തെ അടക്കാനും നിയന്ത്രിക്കാനും വളരെയേറെ ശ്രമിച്ചിട്ടുണ്ട്. അത് ഫലവത്തായോ ഇല്ലയോ എന്നത് മതത്തിന്റെ പരാജയമല്ല.അതെങ്ങനെ നമ്മില്‍ സാംശീകരിച്ചുവേന്നതിലുള്ള രീതിയില്‍ വല്ല വെത്യാസം മാത്രം.
കാമത്തിലൂടെ അല്ലെങ്കില്‍ അതിന്റെ പ്രായോഗികവശത്തിലെ മുഖമായ രതിയിലൂന്നിയ ഒരു ആരാധനരീതി അല്ലെങ്കില്‍ പ്രയോഗരീതിരതി ഭക്തിയില്‍ വരുത്തിയുള്ള ശ്രമം ഓഷോ രജനീഷ് നടത്തിയതിനു കാര്യമായ പ്രചാരം ലഭിച്ചിരുന്നു.എന്നാല്‍ യാഥാസ്ഥിതിക്കാരായ വിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ അല്പം പ്രയാസമായിരുന്നു. പക്ഷെ സ്നേഹത്തിന്റെ രണ്ടു തലങ്ങളായ ഭക്തിയെയും കാമത്തെയും സംയോജിപ്പിക്കാന്‍ അദ്ദേഹത്തോളം ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.
എന്നാല്‍ ഇന്നു പല കപടസന്യാസികളും സന്യാസിനികളും ഇതു ശ്രമിക്കുന്നുവെന്നത് സത്യമാണെങ്കിലും അത് രണ്ടു ഭാവങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളല്ല.പകരം ആത്മീയതിലൂടെ അല്ലെങ്കില്‍ കപടആത്മീയമെന്ന മുഖംമൂടിയിലൂടെ തങ്ങളുടെ കാമാസക്തി ശമിപ്പിക്കുന്നതില്‍ കവിഞ്ഞൊന്നും അതില്‍ ഇല്ല.ഒപ്പം ധനസമ്പാദനവും.
ഇനി ആത്മീയ തലത്തെപറ്റി ചിന്തിച്ചാല്‍ സ്നേഹം അത്മീയത്തില്‍ ഭക്തിയെന്ന രൂപം സ്വീകരിക്കും.എന്നാല്‍ ഭക്തിയിലൂടെ തന്നെ കാമത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ പ്രായോഗികവശത്തിന്റെ പാരമ്യമായ രതിമൂര്‍ച്ച അനുഭവപ്പെടുന്നവരുമുണ്ട്.
ഇതിനെ വെറും ഭ്രാന്തെന്നോ അല്ലെങ്കില്‍ വിഭ്രമെന്നോ ചിലപ്പോള്‍ പറയേണ്ടി വരും.ഉദാഹരണത്തിന് മീരയുടെ ശ്രീ കൃഷ്ണനോടുള്ള പ്രേമവും ഏതാണ്ട് അതിനോട് ഉപമിക്കാം.പ്രാപഞ്ചിക ജീവിതത്തെ പൂര്‍ണമായോ ഭാഗികമായോ മറന്നു ശ്രീ.കൃഷ്ണനോടുള്ള ഭക്തി മൂര്‍ച്ചിച്ചു അതൊരു പ്രേമമായി രൂപപ്പെട്ടു അവസാനം ഒരു മിഥ്യയോ സത്യമോ എന്ന് തിരിച്ചറിയാതെ വന്നതിന്റെ ആധുനിക ശാസ്ത്രം ഒരു മാനസിക വിഭ്രാന്തിയെന്നെ വിശ്വസിക്കൂ.
സ്വയം അലിഞ്ഞുപോവുന്ന അവസ്ഥ ഒരു പക്ഷെ മയക്കുമരുന്ന് ഉപയോഗിക്കാതെ തന്നെ സ്വയം മറക്കാനുള്ള ചുറ്റുപാടിനെ മറക്കാനുള്ള ഭക്തിയിലൂടെ കണ്ടെത്തിയെന്നതാണ് സത്യം.
ഇതേപോലെ ഭൌതികമായ രീതിയിലുള്ള പ്രേമത്തിലൂടെ ദൈവത്തെ കാണുന്ന രീതി ഉത്തമഗീതം (ബൈബിള്‍) വായിച്ചാലും കാണാം.എന്നാല്‍ മുഖ്യധാരയില്‍ വിശ്വാസികള്‍ ആ രീതിയോട് അധികം പ്രതിപത്തി കാട്ടാറില്ല.
കാരണം ദൈവത്തെ എന്നും ആത്മീയകണ്ണുകളോട് കാണാനേ അല്ലെങ്കില്‍ അതിന്റെ മൂര്‍ത്തഭാവമായ ഭക്തിയോടു കാണാനേ സാധാരണ ഒരാള്‍ക്ക് പറ്റൂ.
എന്നാല്‍ ഇങ്ങനെയൊരു വശം മാത്രമുള്ള ദൈവീക ജീവിതത്തില്‍ ഓഷോയെന്തിന് രതിയിലൂന്നിയ ആത്മീയത വികസിപ്പിച്ചുവെന്ന് സംശയിക്കാം.
മിക്ക പുരാങ്ങളിലും ദൈവങ്ങുളുടെ രതിയേയും സംഭോഗത്തെയും വിവരിച്ചിട്ടുണ്ട്.ശിവ -പാര്‍വതി, മോഹിനി രൂപം ധരിച്ച മഹാവിഷ്ണുവും ശിവനും തുടങ്ങിയവ ഉദാഹരണം.അതുകൊണ്ട് തന്നെ അതെ ദൈവങ്ങള്‍ക്കും സാധ്യമായ അല്ലെങ്കില്‍ അനുവര്‍ത്തികാന്‍ മടിയില്ലായിരുന്ന രതി ആത്മീയത്തില്‍ വന്നുവെന്ന് കരുതി എന്തിന് ഉപേക്ഷിക്കണം എന്ന ചോദ്യവും രതിയിലൂന്നിയ ആത്മീയത്തെ വികസിപ്പിക്കാന്‍ ഓഷോ കാരണമാക്കി എന്നതാണ് സത്യം.
അങ്ങനെ ചിന്തിക്കുമ്പോള്‍ സ്നേഹത്തിന്റെ രണ്ടുതലങ്ങളായ കാമവും ഭക്തിയും തമ്മില്‍ വേറെ വേറെ മാറ്റി നിര്‍ത്തണോ എന്നതാണ് ചോദ്യം.ഇനി അങ്ങനെ ഒഴിവാക്കി നിര്‍ത്തിയാല്‍ എന്താണ് പ്രയാസം.അല്ലെങ്കില്‍ പ്രശ്നങ്ങള്‍.
പുരാണങ്ങളില്‍ പോലും ബ്രഹ്മചാരികളായ സന്യാസിമാര്‍ തങ്ങളുടെ ബ്രഹ്മചര്യം ചില അവസരങ്ങളില്‍ ലംഘിച്ചതായി കാണുന്നുണ്ട്.
അതുപോലെ ബ്രഹ്മചര്യം അടിച്ചേല്‍പ്പിച്ച ക്രിസ്ത്യന്‍ കത്തോലിക് സഭയിലും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നുണ്ട്.എന്നാല്‍ വിവാഹം അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ലൈംഗികത ഇതിനൊരു പ്രതിവിധിയാണോ എന്നൊരു ചോദ്യമുയരാം.
ആരോഗ്യമുള്ള മനുഷ്യനു ഉണ്ടാവുന്ന വികാരം മാത്രമാണ് ലൈംഗികത.ആത്യന്തികമായി പുരോഹിതരും മനുഷ്യന്‍ തന്നെ.അതിനി ഏതുമതത്തിലും ആവട്ടെ.പലപ്പോഴും പല ആള്‍ ദൈവങ്ങളും പോലീസ് പിടിയിലാവുന്നത് അവരുടെ ലൈംഗികപീഡന കഥകള്‍ പുറത്തുവരുമ്പോഴാണ്.
അതേപോലെ സഭയിലും ലൈംഗികപീഡന കഥകളോ അതുമായ ബന്ധപ്പെട്ട മരണങ്ങലോ ആത്മഹത്യയോ ഉണ്ടാവുമ്പോള്‍ മാത്രമാണ് പുറത്തു വരുന്നതു.
ലൈംഗികത എല്ലാവര്‍ക്കും തടയാനോ നിയന്തിക്കുവാണോ കഴിയുന്നതാണോ എന്നൊരു ചോദ്യവും ഉണ്ട്.എന്നാല്‍ അത് നിയന്ത്രിക്കാന്‍ കഴിയുന്നവരെ മാത്രമാണോ പുരോഹിതരാക്കുന്നത്. ഇതിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ പുരൊഹിതനാവാന്‍ തീരുമാനിക്കുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുന്ന ഒരാള്‍ തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ലായെന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ പുരോഹിത്യം വിട്ടുവന്നാല്‍ ഉണ്ടാവുന്ന അപമാനം സഹിക്കാന്‍ വയ്യാതെ കുറുക്കുവഴികള്‍ തേടുകയാണ് പതിവ്.ഇതു ചിലപ്പോഴൊക്കെ ഓരോ ദുരന്തത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.
എന്നാല്‍ എല്ലാ മതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ലൈംഗിക അടിച്ചമര്‍ത്തത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.കാരണം ലൈംഗികത പാപമല്ല.ആരോഗ്യമുള്ള മനുഷ്യന് തോന്നുന്നതും അതുപോലെ ആസ്വദിക്കാനുമുള്ള ഒരു വികാരം മാത്രം.
ഒപ്പം അതുവേണ്ട എന്ന് തോന്നുന്നവര്‍ക്ക് ഒഴിവാക്കാനും അവസരം കൊടുത്താല്‍ മതിയല്ലോ.
ഏതാണ്ട് ഇതിനോട് സമാനമായ അവസരം ഇതര ക്രിസ്ത്യന്‍ വിഭാങ്ങളില്‍ ഉണ്ട്.അവിടെ വിവാഹം കഴിക്കെണ്ടാവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സന്യാസിയച്ചന്മാരായും തുടരാം.
ഇനി വരുന്ന കാലങ്ങളില്‍ ലൈംഗികത ആളുകള്‍ തുറന്നു സംസാരിക്കുവാന്‍ തുടങ്ങിയതുകൊണ്ടും കൂടുതല്‍ അവസരങ്ങള്‍ കൂടിയത് കൊണ്ടും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ലൈംഗികസ്വാതന്ത്ര്യം ഇല്ലാത്തതിന്റെ പേരില്‍ നടത്തുന്ന ജാരവൃത്തിയും അതോടൊപ്പം ഇതുപോലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാം.
Saturday, February 14, 2009
Monday, February 2, 2009
24.ഇസ്ലാമും പന്നിയും
ഭക്ഷണം അങ്ങനെ മനുഷ്യന്‍റെ സ്വഭാവരൂപികരണത്തില്‍ പങ്കുവഹിക്കുന്നുവെന്ന് വളരെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാംസാഹാരം ക്രൂരതയ്ക്കോ ദേഷ്യത്തിനോ കാരണമായെക്കുമെന്നോ അതോടൊപ്പം സസ്യാഹാരം കൊപനിയന്ത്രണത്തിനും ഒപ്പം ശാന്തസ്വഭാവത്തിനും ഹേതുവാകുമെന്നോ അറിയാന്‍ ധാരാളം പഠനം നടന്നിട്ടുണ്ട്.
എന്നാല്‍ ഞാന്‍ അറിയാന്‍ ശ്രമിച്ചത് വേറെ വിഷയമാണെങ്കിലും മുമ്പ് പറഞ്ഞതിന്‍റെ ഭാഗമായതിനാല്‍ മുഖവുരയായി പറഞ്ഞുവെന്നു മാത്രം.എന്നും എനിക്ക് ചിന്തയ്ക്ക് വക തന്ന ഒരു സംശയം പന്നിയെന്നു വിളിക്കുമ്പോള്‍ ഒരു ഇസ്ലാം മതവിശ്വാസി കോപം കൊണ്ടു വിറയ്ക്കുന്നതെന്തിന്.?
ഹിന്ദു മതത്തില്‍ പന്നിയൊരു പൂജിക്കേണ്ട മൃഗമല്ലെങ്കിലുംവെറുക്കപ്പെടേണ്ട ജീവിയുമല്ല.. ഒരിക്കല്‍ ഭൂരക്ഷയ്ക്ക് പന്നിരൂപത്തില്‍ മഹാവിഷ്ണു അവതരിക്കുകയുമുണ്ടായി. എന്നാല്‍ പൊതുവെ മാംസാഹാരം പ്രോത്സാഹിപ്പിക്കാത്ത ഹിന്ദു മതത്തില്‍ പന്നിയെ ആഹരിക്കാന്‍ ഉപദേശിക്കുന്നുമില്ല.പന്നിയെ വെറുക്കുവാന്‍ ഇസ്ലാമിനെ പ്രേരിപ്പിക്കുന്ന ഘടകം നോക്കിയപ്പോള്‍ അതിന്‍റെ സ്വഭാവവിശേഷം എന്തെന്നറിയണം.
ശാസ്ത്രീയമായി അണുക്കളെയോ മറ്റോ പഠിയ്ക്കാന്‍ അവസരമുണ്ടാകാന്‍ സാധിക്കുന്നതിനു മുമ്പെ അതിനെ നിഷിദ്ധമായി പ്രഖ്യാപിക്കുന്നുവെങ്കില്‍ ശാസ്ത്രീയ അടിത്തറയ്ക്ക് പുറമെ ദൃശ്യമായതും അതേപോലെ സാധാരണ നോട്ടത്തില്‍ തന്നെ വെറുക്കപ്പെടേണ്ട എന്തോ ഒന്നു അതിലുണ്ടെന്നു മനസ്സിലായി.
പന്നി കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതു തന്നേ എങ്കിലും അയവിറയ്ക്കുന്നതല്ലായ്കയാല്‍ അതു നിങ്ങള്‍ക്ക് അശുദ്ധം.ഇവയുടെ മാംസം നിങ്ങള്‍ തിന്നരുതു; പിണം തൊടുകയും അരുതു; ഇവ നിങ്ങള്‍ക്ക് അശുദ്ധം.
(ലേവ്യ 11.7-8 -ബൈബിള്‍ )
പന്നി: അതു കുളമ്പു പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അതു നിങ്ങള്‍ക്ക് അശുദ്ധം ഇവയുടെ മാംസം തിന്നരുതു; പിണം തൊടുകയും അരുതു.(ആവര്‍ത്തന പുസ്തകം 14.8-ബൈബിള്‍)
പന്നി മാംസം ജൂതന്മാര്‍ക്കിടയിലും ചില ക്രിസ്ത്യന്‍ വിഭാഗങ്ങളിലും (മിക്ക പൗരസ്ത്യ ഓര്‍ത്തോഡോക്സ്,ഒറിയന്റല്‍ ഓര്‍ത്തോഡോക്സ് വിഭാഗങ്ങളും സെവന്ത്ഡേ എഡവേന്റിസ്റ്റുകളും) ഇസ്ലാമിലും നിഷിദ്ധം തന്നെ.
ഖുര്‍ആനില്‍ -ശവം,രക്തം,പന്നിമാംസം അള്ളാഹു അല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപെട്ടത്. (16.115) (2.173)
അതായത് നിര്‍ബന്ധിതമായോ അല്ലെങ്കില്‍ ബലമായോ അല്ലാതെ ഇതു കഴിക്കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം അത്തരത്തില്‍ കഴിക്കെണ്ടിവരുന്നവരോട് മാത്രമെ പൊറുക്കുകയുള്ളൂവെന്നും.
ഇനി ജീവജാലങ്ങളില്‍ പന്നിയ്ക്കുമാത്രമുള്ള ഒരു സവിശേഷത നോക്കാം.സ്വന്തം ഇണയെ മറ്റൊരു എതിര്‍ലിംഗത്തില്‍ പെട്ട അപരന് വേഴ്ചയ്ക്ക് കൊടുക്കുന്ന അത്യപൂര്‍വവും നിന്ദ്യവുമായ ഒരു സ്വഭാവം പന്നിയ്ക്കുണ്ട്. അതായത് തന്‍റെ മുമ്പില്‍ മറ്റൊരു പന്നി തന്‍റെയിണയുമായി ഇണചേരുന്നത് കണ്ടുകൊണ്ടു നില്ക്കുന്ന ഏക ജീവിയാണ് പന്നി. മറ്റു ജീവികള്‍ തന്‍റെ ഇണയെ സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കുന്നത് സാധാരണം. (കോഴി തുടങ്ങിയ പക്ഷികളും നായ തുടങ്ങിയ മൃഗങ്ങളും എല്ലാം ഈ കാര്യത്തില്‍ ഇണ തന്‍റെ മാത്രം എന്നുകരുതി എതിരാളികളെ കൊല്ലാന്‍ പോലും മടിക്കാത്തവരാണ്)
ഇനി പ്രതിശീര്‍ഷപന്നിമാംസ ഉപഭോഗത്തില്‍ ലോകത്തില്‍ ലോകത്തില്‍ മുമ്പന്മാര്‍ ഫിലിപ്പൈന്‍സ് ആണ്. ഈ സ്വഭാവഗുണം വിദേശത്തു ജോലി ചെയ്യുന്ന മലയാളികള്‍ താരതമ്യപ്പെടുത്തി നോക്കുക. അമേരിക്കയിലും പന്നിയുപയോഗിക്കുന്നത് കൂടുതല്‍ തന്നെ. അതുകൊണ്ട് പന്നികഴിക്കുന്നവര്‍ മുഴുവന്‍ ഇങ്ങനെയാകകണം എന്നില്ല.
ഇനി ശാസ്ത്രീയകാരണങ്ങള്‍ നോക്കാം.ലോകത്തിലെ ഏറ്റവും നികൃഷ്ടമായ ചുറ്റുപാടുകളില്‍ വളരുന്ന പന്നിയായാലും വളര്‍ത്തുന്ന പന്നിയായാലും അതിന്‍റെ ശരീരത്ത് പരാന്നജീവികളും രോഗാണുക്കളും വളരെയധികം പാര്‍ക്കുന്നുണ്ട്. അതേപോലെ തന്നെ പന്നിയുടെ ശരീരത്തിനുള്ളില്‍ പോലും നിരവധി അണുക്കളും കൃമികളും വിരകളും വരെയുണ്ട്. മിക്കവയും മനുഷ്യന് അസുഖമോ മരണം വരെയോ സമ്മാനിക്കാന്‍ പര്യാപ്തം. അതേപോലെ ശരീരത്തിനനുസരിച്ചു ശ്വാസകോശത്തിന്‍റെ വലിപ്പം ചെറുതായ പന്നിയ്ക്ക് ന്യുമോണിയ,ബ്രോങ്കിറ്റിസ് തുടങ്ങിയ രോഗവും സാധാരണം തന്നെ. അതേപോലെ വളരെയധികം കൊഴുപ്പും അടങ്ങിയ പന്നിയുടെ മാംസം ഒഴിവാക്കുന്നതാവും ആരോഗ്യത്തിന് നല്ലത് എന്ന് ആധുനിക വൈദ്യശാസ്ത്രവും ശുപാര്‍ശ ചെയ്യുന്നു.
പലപ്പോഴും മറ്റൊരു മതഗ്രന്ഥം പറഞ്ഞതുകൊണ്ടും പുരാതന കാലത്ത് പറഞ്ഞതുകൊണ്ടും മിക്കവരും അവഗണിക്കാറുണ്ട്.പക്ഷെ സ്വീകരിക്കാന്‍ ഉള്ള മനസ്സുണ്ടെങ്കില്‍ മറ്റുമതത്തിലെ നന്മകളും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാനായാല്‍ ജീവിതത്തില്‍ നന്മകള്‍ വരുത്താന്‍ കഴിയും.

Subscribe to:
Posts (Atom)