Tuesday, December 30, 2008

19.ഗിഗോളോ - (അവസാന ഭാഗം)

സാധാരണഗതിയില്‍ നാം ചിന്തിച്ചേക്കാം ഗിഗോളോ ജീവിതം ജീവിക്കുക എന്നത് ഒരാളുടെ സ്വകാര്യ ജീവിതമോ ജീവിതരീതിയോ ആവാം..അതില്‍ നാം ഇതിനു വേവലാതിപ്പെടണം.. കാരണം ഗിഗോളോ ഒരു തീവ്രവാദിയോ രാജ്യദ്രോഹപ്രവര്‍ത്തിയോ ചെയ്യുന്നില്ല.

അതേപോലെ ഗിഗോളോ മാത്രമാണോ തെറ്റുകാര്‍.? അവരെ ലൈംഗികവേഴ്ചയ്ക്ക് ക്ഷണിക്കുന്ന കസ്റ്റമര്‍ ആയ സ്ത്രീകളും,പുരുഷന്മാരും അവരെ ആവശ്യക്കാരുടെ അടുത്തേക്ക് പറഞ്ഞയക്കുന്ന ഏജന്‍സികളും കുറ്റക്കാരല്ലേ..അതെ വ്യഭിചാരം ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിയമാനുസൃതമാണ്. ഇന്ത്യയില്‍ പോലും സര്‍ക്കാരിന്‍റെ അറിവോടെ മുംബയിലും (കാമാത്തിപുര) കൊല്‍ക്കത്തയിലും(സോന്‍ഗാച്ചി.) ഡല്‍ഹിയിലും (ജി.ബി.റോഡ്.)ഗ്വാളിയറിലും(രേഷംപുര) പൂനെയിലും (ബുധ്വാര്‍പെട്ട്) നടക്കുന്നുണ്ട്. എന്നാല്‍ പുരുഷവേശ്യാവൃത്തി ഒരു സ്ഥലത്തും ഇന്ത്യയില്‍ പ്രചാരത്തില്‍ ഇല്ല.. (സര്‍ക്കാര്‍ സമ്മതത്തോടെ).

അതേപോലെ ഭാരതത്തിന്‌ വെളിയില്‍ ചിലരാജ്യങ്ങില്‍ വേശ്യാവൃത്തി നിയമാനുസൃതമായിടത്തും പുരുഷവേശ്യകളെ അംഗീകരിച്ചു കൊടുത്തിട്ടില്ല.. അതിന് രണ്ടു കാരണങ്ങള്‍ ആണ് ചൂണ്ടികാണിക്കുന്നത്.. ഒന്നു പുരുഷ പുരുഷബന്ധങ്ങള്‍ പ്രകൃതി വിരുദ്ധമായതും അതേപോലെ പുരുഷവേശ്യകളെ അംഗീകാരം കൊടുത്താല്‍ തങ്ങളുടെ സ്ത്രീകള്‍ വഴിപിഴച്ചുപോകുമോ എന്ന ഭയവും മേലാളന്‍മാര്‍ക്ക് ഉണ്ടായിരുന്നത്രേ..

പ്രധാനപ്രശ്നങ്ങള്‍ ഒന്നു ഗിഗോളോകള്‍ ഇരട്ടജീവിതം നയിക്കുന്നവര്‍ ആണ്..കാരണം മിക്ക പുരുഷവേശ്യകളും സമൂഹത്തിന്‍റെ മുമ്പില്‍ താന്‍ വേശ്യ ആണെന്നസത്യം ഒളിപ്പിച്ചു വെച്ചു ജീവിക്കുന്നവര്‍ ആണ്.. അതുതന്നെ അവരുടെ വ്യക്തിത്തത്തെ തളര്‍ത്തുകയും അവരുടെ ഭാവിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.. മിക്ക പുരുഷവേശ്യകളും പലപ്പോഴും ഒരാളെയോ അല്ലെങ്കില്‍ ഒന്നിലധികം സ്ത്രീകളെ തൃപ്തിപ്പെടുത്താന്‍ കൊക്കയിന്‍ പോലെ മയക്കുമരുന്നുകളും അതോടൊപ്പം കൂടുതല്‍ ഉത്തെജനത്തിനായി വേറെയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യാറുണ്ട്..

അതേപോലെ പുരുഷവേശ്യകളില്‍ എയിഡ്സ് രോഗികള്‍ കുറവാണെന്ന മിഥ്യാധാരണ വെച്ചുപുലര്‍ത്തി ഉറകള്‍ ഉപയോഗം കുറവാണെന്നതും ഒരു യാഥാര്‍ത്ഥ്യം ആണ്. അതുകൊണ്ട് തന്നെ എയിഡ്സ് പോലെയുള്ള ലൈംഗിക രോഗങ്ങള്‍ ഇവരെയും പിടികൂടുന്നു..മിക്കവാറും ഇതെല്ലാം മറച്ചുവെച്ചു വിവാഹജീവിതം നയിക്കുമ്പോള്‍ ഇവരിലൂടെ ഇവരുടെ പങ്കാളിയിലെക്കും ഈ അസുഖങ്ങള്‍ പകരാറുണ്ട്.അതെപോലെ ഇവരുടെ കഥകള്‍ ആരോടും പറയാനാകാത്തതുകൊണ്ട് ലൈംഗികചൂഷണങ്ങള്‍ പതിവാണ്. മിക്കവരും പോലീസിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ പരാതി കൊടുക്കാന്‍ മടിക്കുകയാണ് പതിവ്..

അതേപോലെ വളരെയേറെ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ അടുത്തുവരുന്ന ആണ്‍കുട്ടികളെ കൊണ്ടു തീര്‍ത്തും അറപ്പുളവാക്കുന്ന കൃത്യങ്ങള്‍ ചെയ്യിക്കുന്നതും പതിവാണ്. ഇങ്ങനെ ലൈംഗിക വൈകൃതങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ ഭാവിയില്‍ നിരവധി മാനസികപ്രശ്ങ്ങള്‍ക്ക് അടിമയായി തങ്ങളുടെ ഭാവി നശിപ്പിക്കുന്നു..

സെക്സ് ടൂറിസം, ഏജന്‍സികള്‍ തുടങ്ങിയവ ഈ വ്യവസായം വളരാന്‍ കാരണമാകുന്നുവെങ്കിലും എന്നും പുതിയ ആളുകളുമായി ബന്ധപ്പെടാം എന്നുള്ളതും,കൈ നിറയെ പണം ലഭിക്കും എന്നുള്ളതും കൊണ്ടു നിരവധി കുട്ടികള്‍ ഈ ഫീല്‍ഡിലേക്ക് വരുന്നുണ്ട്. പക്ഷെ ഒരിക്കല്‍ വീഴുന്ന അഴുക്കു ചാലില്‍ നിന്നു കരകയറാന്‍ആകാതെ മിക്കവാറും ജീവിതം ഹോമിക്കപ്പെടുകായാണ് പതിവ്.

തങ്ങളുടെ കുട്ടികള്‍ എന്തുചെയ്യുന്നു എന്ന് എത്ര തിരക്കുണ്ടായാലും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഈ തിരക്കിട്ട ജീവിതം അവര്‍ക്ക് വേണ്ടിയല്ലേ.. അവരില്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടി സമ്പാദിക്കണം എന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.മക്കളുടെ കൂട്ടുകെട്ട്,അവരുടെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കാരണം ഒരിക്കല്‍ മക്കള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ദുഖിച്ചിട്ടു കാര്യമില്ല..

എന്നെന്നേക്കും ഉള്ള നാണക്കേടും ദുഖവും സമ്മാനിച്ചു മരണത്തിന്‍റെ ആഴകയങ്ങളിലേക്ക്‌ മക്കള്‍ പോകുന്നതിനു മുമ്പെ അത് കണ്ടെത്തിതിരുത്താനും ആയില്ലെങ്കില്‍ പുതിയ ഇരയെ കാത്തിരിക്കുന്ന ലൈംഗിക വൈകൃതം അസുഖമായുള്ളവരുടെയും അവരിലേക്ക്‌ ഇരയെ എത്തിച്ചു കൊടുക്കുന്ന എജന്റിന്‍റെ കൈയിലോ മക്കള്‍ വീണിരിക്കും.

ഒരിക്കലും തിരിച്ചുവരാനാവാത്ത ഒരു നരകത്തിലേക്കുള്ള മക്കളുടെ പോക്ക് അല്പം ശ്രദ്ധ കൊണ്ടു ഒഴിവാക്കാന്‍ കഴിയുമെങ്കില്‍ അതല്ലേ ബുദ്ധി..

Saturday, December 27, 2008

18.ഗിഗോളോയുമായുള്ള (പുരുഷ വേശ്യ) അഭിമുഖം(Part 2)

ഒരു ഓഫീസ് സംബന്ധമായ ആവശ്യത്തിനാണ് മുംബെയില്‍ പോയത്.. അവിടെ നിന്നും ഗോവയ്ക്കും പോകണമായിരുന്നു.. പനാജിയില്‍ ഉള്ള ഒരു പാര്‍ട്ടിയെ കാണാനാണ് പോകേണ്ടിയിരുന്നത്‌.. ബോംബെയിലെ ഘാട്ട്കോപ്പറില്‍ നിന്നു ഒരു ടൂറിസ്റ്റ് ബസിലാണ് യാത്രയ്ക്കുള്ള ടിക്കറ്റ് കമ്പനിയില്‍ നിന്നും കിട്ടിയത്..

ഘാട്ട്കോപ്പറില്‍ വെച്ചാണ് ഞാന്‍ കേട്ടു പരിചയം മാത്രമുള്ള ഗിഗോളയെ നേരില്‍ കാണുന്നത്... പതിനെട്ടിനും പത്തോന്‍പതിനും മദ്ധ്യേ പ്രായം തോന്നുന്ന ഒരു പയ്യന്‍.. കണ്ടാല്‍ തന്നെ അത്യാവശ്യം പണമുള്ള കുടുംബത്തിലെ ആണെന്ന് മനസ്സിലാവും... വലതു കൈയില്‍ ഒരു ചുവന്ന റിബണ്‍ കെട്ടിയിരുന്നു..

കറുപ്പില്‍ ചുവപ്പും പിങ്കും കലര്‍ന്ന പുള്ളികള്‍ ഉള്ള ടീ ഷര്‍ട്ട് .. നീല അയഞ്ഞ ജീന്‍സും ഒരു വിലകൂടിയ ഷൂസും വേഷം..
മുമ്പ് പലപ്പോഴും വായിച്ചു കേട്ടതില്‍ പെട്ട ഒരുവനെ കണ്ടതില്‍ സന്തോഷിച്ചു.. ഒടുവില്‍ ഈ അഭിമുഖം വേണമെന്നു പറഞ്ഞപ്പോള്‍ അവന്‍റെ മുഖത്ത് പുശ്ചം.. അവന്‍ പറഞ്ഞ എല്ലാ വാക്കുകളും ഇവിടെ പറയാനാവില്ല..അതേപോലെ ഞങ്ങള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ആയിട്ടാണ് സംസാരിച്ചത്‌.. പക്ഷെ ഇവിടെ മലയാളത്തിലെ എഴുതുന്നുള്ളൂ.. വായിക്കുന്നവര്‍ സഹകരിക്കുക. (ഇതൊരു കഥയല്ലാത്തതിനാല്‍ നാടകീയത ഇതില്‍ ഒന്നും ഇല്ല.. തികച്ചും സംസാരം മാത്രം... ആ കുട്ടി ഇടയ്ക്കുപയോഗിച്ച അശ്ലീല വാക്കുകള്‍ ഒഴികെ ബാക്കിയെല്ലാം ചേര്‍ക്കുന്നു.)

ഞാന്‍. : " എന്താണ് പേര്.."

രണ്ടു പ്രാവശ്യം ചോദിക്കേണ്ടി വന്നു.. മുഖത്ത് പുശ്ചം ആയിരുന്നു.. ഒടുവില്‍ പറഞ്ഞു..

ഗിഗോ..: " അമിത്..."

ഞാന്‍..:" ഏത് ക്ലാസില്‍ പഠിയ്ക്കുന്നു..?? വീട്ടില്‍ ആരോക്കെയുണ്ട്.. എങ്ങനെ ഈ ഫീല്‍ഡില്‍ എത്തി.."

ഗിഗോ..." ബി.എസ്.സി. ഒന്നാം വര്‍ഷം.. വീട്ടില്‍ അച്ഛന്‍.അമ്മ.സഹോദരി ഇവര്‍ ഉണ്ട്.."

കൂടുതല്‍ പറയാന്‍ തയ്യാറായില്ല..

ഞാന്‍ .." എങ്ങനെ ഈ ഫീല്‍ഡില്‍ വന്നു.."

ഗിഗോ.." എന്‍റെ ഒരു കൂട്ടുകാരന്‍ ഇത്തരം പണി ചെയ്തിരുന്നു.. അവന്‍റെ കൈയില്‍ ക്രെഡിറ്റ് കാര്‍ഡും,പണവും ഇഷ്ടം പോലെ യുണ്ട്... അതുകണ്ട് അവനോടു ചോദിച്ചപ്പോള്‍ അവനാണ് എന്‍റെ കാര്യം ഏജന്‍സിയില്‍ പറഞ്ഞതു.."

ഞാന്‍.." അപ്പോള്‍ ഏജന്‍സി ഉണ്ടോ.. എവിടെയാണ്.."

എന്നെ ആകെപ്പാടെ ഒന്നു നോക്കി..

ഗിഗോ.."എന്താ പോലീസ് ആണോ.. ഏജന്‍സിയെ പറ്റി പറയാന്‍ കഴിയില്ല.. എജന്‍സിയുണ്ട്.. അവരാണ് ആളുകളെ ഏര്‍പെടുത്തി തരുന്നത്.. പക്ഷെ അവര്‍ ഇരുപതു മുതല്‍ മുപ്പതു വരെ ശതമാനം പൈസ എടുക്കും.."

ഞാന്‍..: " അപ്പോള്‍ പിന്നെ ഇവിടെ വന്നു ആളുകളെ നോക്കുന്നത് എന്തിന്.."

ഗിഗോ.." ഇവിടെ ആര്‍ക്കും കമ്മിഷന്‍ കൊടുക്കണ്ട.."

ഞാന്‍." പോലീസ് പ്രശ്നം ഉണ്ടാക്കില്ലേ."

ഗിഗോ." ചിലപ്പോള്‍... ചിലപ്പോള്‍ അടിചോടിക്കും.. എന്നാല്‍ എജന്‍സിയിലൂടെ പോയാല്‍ പേടിക്കേണ്ട... അവര്‍ ഹോട്ടലുകളിലും ഫ്ലാറ്റുകളിലും ആണ് വിടുന്നത്... ചിലപ്പോള്‍ റെവ് പാര്‍ട്ടികളിലും..."

ഞാന്‍.." റെവ് പാര്‍ട്ടികളില്‍ ... അവിടെ പോയി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ.."

ഗിഗോ.." കൊകെയിന്‍ ഉപയോഗിക്കാറുണ്ട്.. ഞങ്ങളുടെ കൂടെ ശയിക്കുന്നവരെ കൂടുതല്‍ ഉത്തെജിപ്പിക്കാന്.. എല്‍.എസ്.ഡി. കുത്തി വെയ്ക്കാറുണ്ട്‌.."

ഞാന്‍.." എയിഡ്സ് വരുമെന്ന് പേടിയില്ലേ.."

അവന്‍ ചിരിച്ചു,..

ഗിഗോ.." ഞാന്‍ പേടിക്കുന്നില്ല..എല്ലാം നടക്കുമ്പോള്‍ നടക്കുമ്പോള്‍ നടക്കും.. നിങ്ങള്‍ വണ്ടിയിടിച്ചു ചത്താല്‍ എന്ത് ചെയ്യും."

ഞാന്‍." എങ്ങനെയാണ് റേറ്റ്..."

ഗിഗോ.." ഏജന്‍സി വിടുമ്പോള്‍ രണ്ടായിരം മുതല്‍ ആറായിരം വരെ.."

ഞാന്‍.." അതെന്താ അങ്ങനെ..."

ഗിഗോ.." ചിലപ്പോള്‍ പ്രായമുള്ള ആണുങ്ങളോ വൃദ്ധകളോ ആവും..അപ്പോള്‍ ആറായിരം കിട്ടും.. പക്ഷെ ഏജന്‍സി നാലായിരം മാത്രമെ തരൂ.."

ഞാന്‍.." അവര്‍ എന്തൊക്കെ ചെയ്യാന്‍ പറയും.."

ഗിഗോ.." അതൊന്നും പറയാന്‍ പറ്റില്ല.. എന്ത് പറഞ്ഞാലും ചെയ്യും..അതിനൊക്കെ പ്രത്യേകം പൈസ വാങ്ങും.. അത് ഏജന്‍സിയ്ക്ക് കൊടുക്കില്ല.."

ഞാന്‍.." ആരോക്കെയ വരുന്നതു.."

ഗിഗോ." മാഷേ... എയര്‍ ഹോസ്റ്റസ് മുതല്‍ മോഡലുകള്‍ വരെയുണ്ട്... കച്ചവടക്കാര്‍ ഉണ്ട്.. അങ്ങനെ പലരും.."

ഞാന്‍.." വീട്ടില്‍ അറിയില്ലേ.."

ഗിഗോ.." ഇല്ല.. കൂട്ടുകാരുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു പോകും,..പിന്നെ പണം വീട്ടുകാരുടെ മുമ്പില്‍ ചിലവാക്കില്ല.."

ഞാന്‍.." പണം എന്ത് ചെയ്യും.."

ഗിഗോ.." എന്ത് ചെയ്യാന്‍. അടിച്ച് പൊളിക്കും.. ഡ്രസ്സ് വാങ്ങും.. ഭക്ഷണം കഴിക്കും.. സിനിമ കാണും.."

ഞാന്‍.." ലൈംഗിക രോഗങ്ങള്‍ വരുമെന്ന പേടിയില്ലേ.."

ഒന്നും മിണ്ടിയില്ല.. എന്നെ നോക്കുക മാത്രം ചെയ്തു..

ഞാന്‍ .." അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടോ...?"

ഗിഗോ.." ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ കുറെ ആളുകള്‍ ഉണ്ടായിരുന്നു.. ഞാന്‍ മയങ്ങിപോയി.. അവര്‍ എന്നെ ഹോസ്പിറ്റലില്‍ ആക്കി... കുറെ പണം തന്നു.."

ഞാന്‍.." വീട്ടില്‍ വരാത്തപ്പോള്‍ വീട്ടുകാര്‍ തിരക്കിയില്ലേ.."

ഗിഗോ.." എടൊ മാഷേ.. ഇതു മുംബൈ ആണ്.. എവിടെയെങ്കിലും
കൂട്ടുകാരുടെ വീട്ടില്‍ പോയി എന്ന് കരുതി കാണും..

ഞാന്‍.." നീ ചെയ്യുന്നത് തെറ്റാണ് എന്ന് തോന്നുന്നില്ലേ."

ഗിഗോ.." എന്‍റെ സാറേ.. ചിലപ്പോള്‍ അറുപതും അറുപത്തിഅഞ്ചും വയസ്സുള്ള സ്ത്രീകള്‍ വരും..ഞാന്‍ അവരുടെ കൂടെ പോകാറുണ്ട്.. നല്ല പണവും കിട്ടും.. ഞാന്‍ അതെ നോക്കുന്നുള്ളൂ.. എന്‍റെ അമ്മയേക്കാള്‍ പ്രായം ഉണ്ടെന്നത് ഞാന്‍ നോക്കുന്നില്ല.."

ഞാന്‍ ." നിങ്ങള്‍ വിദ്യഭാസം ഉള്ള പയ്യന്‍ അല്ലെ.."

ഗിഗോ .." അതിനെന്താ.. പിന്നെ പ്രായം കുറഞ്ഞ പയ്യന്മാര്‍ക്കാ ഡിമാന്റ്..പതിനഞ്ച് വയസ്സുള്ള പയ്യന്മാര്‍ പതിനായിരം വരെ ഉണ്ടാക്കാറുണ്ട്.."

ഞാന്‍.." ആണുങ്ങളുടെ കൂടെയും പെണ്ണുങ്ങളുടെ കൂടെയും പോകുന്നതില്‍ ഒന്നും തോന്നാറില്ലേ.."

ഗിഗോ.." മാഷേ ... കാശ് കിട്ടിയാല്‍ മതി.. വീട്ടില്‍ അറിയാതെ നോക്കണം അത്ര തന്നെ...."

എനിക്ക് നന്നായി ദേഷ്യം വന്നു.. അല്പം ദേഷ്യത്തോടെ ചോദിച്ചു..

" നീ പോകുന്ന സ്ത്രീ ആരുടെയെകിലും അമ്മ ആയിരിക്കില്ലേ... നാളെ ഒരിക്കല്‍ നിന്‍റെ അമ്മയുടെ അടുത്ത് ഇങ്ങനെ ഒരു അവസരത്തില്‍ ചെന്നുപെട്ടാല്‍..."

അവന്‍ ഒന്നും പറഞ്ഞില്ല,,ദേഷ്യപ്പെട്ടു തെറിയും പറഞ്ഞു നടന്നു പോയി..
അവന്‍റെ മുഖത്ത് എന്താണ് ഭാവം എന്ന് സത്യത്തില്‍ തിരിച്ചറിയാന്‍ പറ്റിയില്ല.. ഒരുതരം നിസംഗത. താന്‍ ചെയ്യുന്ന ഗുരുതരമായ കാര്യങ്ങളെകുറിച്ചു അറിവില്ലായ്മയോ അല്ലെങ്കില്‍ കാര്യമാക്കതിരിക്കുകയോ ആവാം. അവന്‍ ചെയ്യുന്ന തീര്‍ത്തും നിന്ദ്യമായ കാര്യം മാത്രമല്ല മയക്കുമരുന്നിന്‍റെ ഉപയോഗം പോലും വളരെ ലാഘവത്തോടെയാണ് പറഞ്ഞത്.

ഈ ലൈംഗികതൊഴില്‍ ഒരിക്കലും രക്ഷകിട്ടാത്ത എയിഡ്സ് സമ്മാനിക്കുമെന്നോ മയക്കു മരുന്ന് ഒരുപക്ഷെ ഭാവി നശിപ്പിക്കുമെന്നോ അവന്‍ ചിന്തിക്കുന്നില്ല.. വെറും നൈമിഷികമായ ഉന്മാദവും സുഖവും മാത്രം .. ഒപ്പം ധൂര്‍ത്തിന് പണവും.

(വാല്‍കഷണം.. മയക്കുമരുന്ന് പണ്ടും ഉണ്ടായിരുന്നത്രേ... കറുപ്പായി ഉപയോഗിച്ചിരുന്നു.. അതോടൊപ്പം എയിഡ്സ് ആധുനിക ലോകത്തിന്‍റെ സംഭാവന അല്ലത്രേ.. അമിതഭോഗത്താല്‍ ഭോഗക്ഷയം എന്നപേരില്‍ പണ്ടും ഉണ്ടായിരുന്നെന്നാണ് അറിവ്.. മറ്റെന്തെങ്കിലും അറിയാവുന്നവര്‍ തിരുത്തുക.)

Thursday, December 25, 2008

17.ഗിഗോളോ (പുരുഷവേശ്യ) (Part 1)

ധനത്തിനായി ലൈംഗിക സേവനം ചെയ്യുന്ന പുരുഷന്മാരെയാണ് ഗിഗോളോ എന്ന് വിളിക്കുന്നത് .സ്ത്രീവേശ്യകളെ പോലെ പുരുഷവേശ്യകളെപറ്റി ധാരാളം പഠനങ്ങള്‍ നടന്നിട്ടില്ല.

പുരുഷവേശ്യയില്‍ തന്നെ മൂന്നുതരത്തില്‍ പെട്ടവര്‍ ഉണ്ട്.. "ഗേ" അഥവാ സമലൈംഗികവാസനയുള്ള അതില്‍മാത്രം താല്പര്യമുള്ള ഒന്നാമത്തെ ആളുകള്‍ പ്രകൃതിവിരുദ്ധ സംഭോഗരീതിയായ ഗുദദ്വാര സംഭോഗമോ മറ്റു ലൈംഗികലീലകള്‍ കൊണ്ടോ തങ്ങളുടെ ആവശ്യക്കാരനെ ത്രുപ്തിപെടുത്തുമ്പോള്‍ രണ്ടാമത്തെ കൂട്ടര്‍ സ്ത്രീകളുമായി അവര്‍ക്കാവശ്യമുള്ള രീതിയില്‍ സംഭോഗം ചെയ്തു പണം സമ്പാദിക്കുന്നു..

മൂന്നാമത്തെ കൂട്ടര്‍ തങ്ങളുടെ ആവശ്യക്കാര്‍ പുരുഷന്മാരോ സ്ത്രീകളോ ആകട്ടെ ..അവരെ നിരാശപെടുത്താതെ തങ്ങളുടെ തൊഴില്‍ ചെയ്യുന്നു..ഈ തൊഴിലിലേക്ക് തിരിയുന്ന സാഹചര്യം..കുറച്ചുപേര്‍ തങ്ങള്‍ക്കു പണം ഉണ്ടാക്കാം എന്നതില്‍ ഉപരി തങ്ങളുടെ ഇഷ്ടമുള്ള ഇണയോടൊപ്പം രതിക്രീഡയില്‍ മുഴുകാം എന്നതുകൊണ്ട് ഈ തൊഴിലിലേക്ക് തിരിയുന്നു... അതോടൊപ്പം തങ്ങളുടെ ഭ്രാമാത്മകതയ്ക്ക് അനുസരിച്ച് ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാം എന്നൊരു പ്രയോജനവും ഉണ്ട്..

രണ്ടാമത്തെ കൂട്ടര്‍ ഇതൊരു ധനസമ്പാദന മാര്‍ഗം എന്നത് മാത്രം കണ്ടുകൊണ്ടു ഇതിലേക്ക് വന്നവരാണ്.. പക്ഷെ രണ്ടുകൂട്ടരും ആത്യന്തികമായി വ്യഭിചാരികള്‍ ആയിമാറുന്നു..

ചരിത്രം.
പുരുഷ വേശ്യകള്‍ സത്യത്തില്‍ ഈ നൂറ്റാണ്ടിന്‍റെ സംഭാവന അല്ല.. ചരിത്രത്തില്‍ പലയിടത്തും പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു എന്ന് തെളിവുണ്ട്..പഴയ റോമന്‍ സാമ്രാജ്യത്തില്‍ പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നു. അടിമകളെ ചില റാണിമാര്‍ തങ്ങളുടെ കാമദാഹം ശമിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു..

അതേപോലെ അമേരിക്കയിലും നാനൂറു വര്‍ഷം മുമ്പ് പുരുഷ വേശ്യകള്‍ ഉണ്ടായിരുന്നുവന്നു തെളിവുകള്‍ ഉണ്ട്..ഇന്നു അമേരിക്കയില്‍ പുരുഷ വേശ്യകളെ സപ്ലൈ ചെയ്യുന്ന ഏജന്‍സികള്‍ വരെയുണ്ട്.. അവിടെ നിശ്ചിത തുക അടച്ചു പുരുഷന്മാര്‍ക്കോ സ്ത്രീകള്‍ക്കോ ഇവരെ ബുക്ക് ചെയ്യാം..ഇവരുടെ നിറം,പ്രായം,സൌന്ദര്യം അതേപോലെ ആവശ്യക്കാരനെ തൃപ്തിപെടുത്താനുള്ള ശേഷി തുടങ്ങി ചെയ്യുവാന്‍ തയ്യാറായ കാര്യങ്ങള്‍ വരെ അനുസരിച്ച് അവരുടെ വില നിശ്ചയിക്കും..

അടുത്ത ഭാഗത്തില്‍ ഒരു പുരുഷവേശ്യയുമായി അഭിമുഖം..

Wednesday, December 24, 2008

16. രത്നാകരന്‍ എന്ന വാല്മീകി

(രാമായണ രചയിതാവായ വാല്മീകിയെ പറ്റി പല കഥകളും നിലവിലുണ്ട്.. എനിക്ക് പരിചയമായതും ഏറെ അംഗീകരിക്കപ്പെട്ടതും ആയതു ഇവിടെ പറയട്ടെ..)

ഭാരതീയ ഇതിഹാസമായ രാ‍മായണത്തിന്റെ കര്‍ത്താവാണ് പുരാതന ഭാരതീയ ഋഷിയായ വാല്മീകി. നല്ലൊരു മനുഷ്യനാകാനുള്ള ആഗ്രഹം തന്റെ ജിവിതത്തില്‍ വന്ന സമയംവരെ അദ്ദേഹം ഒരു കവര്‍ച്ചക്കാരനായിരുന്നു. പില്‍ക്കാലത്തെ ക്ലാസിക്കല്‍ കവികളാല്‍ അദ്ദേഹം ആദ്യത്തെ യഥാര്‍ത്ഥ കവി അഥവാ ആദി കവി എന്നു വിളിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൃതിക്ക് തീര്‍ച്ചയായും ഒരു പുതുമയും സാഹിത്യ പരമായ ഗുണമേന്മയും ഉണ്ട്.


ദേവനാഗരി ലിപിയില്‍, സംസ്കൃതത്തിലാണ് വാല്‍മീകിയുടെ രാമായണം എഴുതപ്പെട്ടിരിക്കുന്നത്. 24000 ശ്ലോകങ്ങള്‍ അടങ്ങിയിട്ടുള്ള ഇത് ഏഴ് വിഭാ‍ഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.യോഗ വസിഷ്ടയുടെയും കര്‍ത്താവ് വാല്മീകി ആണെന്ന് കരുതുന്നു.. രാമന്‍ തന്‍റെ ജീവിതത്തിന്‍റെ ഒരു സമയത്തു ജീവിതത്തോട് കൊതി തീര്‍ന്നു നിരാശനായപ്പോള്‍ യോഗ വസിഷ്ഠ പഠിച്ചു എന്ന് വിശ്വസിക്കുന്നു..

വാല്മീകി പ്രചെതസന്‍ മഹര്‍ഷിയുടെ മകനായി ആണ് ഭൂജാതനായത്‌.. രത്നാകരന്‍ എന്ന പേരില്‍ വളര്‍ന്ന അദ്ദേഹം കാട്ടില്‍ ചെറുപ്പത്തില്‍ പോവുകയും വഴിതെറ്റി വീട്ടിലേക്കുള്ള മാര്‍ഗം മറന്നു അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ഒരു വേട്ടക്കാരന്‍ ആ ബാലനെ കണ്ടെത്തുകയും തന്‍റെ വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയും ചെയ്തു.. പുതിയ രക്ഷകര്‍ത്താവായ വേട്ടകാരന്‍റെ ശിക്ഷണത്തില്‍ വളര്‍ന്ന രത്നാകരന്‍ കാലക്രമേണ സ്വന്തം പിതാവിനെയും പൂര്‍വകാലത്തെയും മറക്കുകയും ഒടുവില്‍ വിവാഹപ്രായമെത്തിയപ്പോള്‍ വേട്ടക്കാരുടെ കുടുംബത്തില്‍ നിന്നു വിവാഹം കഴിക്കുകയും ചെയ്തു..

എന്നാല്‍ വിവാഹം കഴിഞ്ഞു കുടുംബം വലുതായപ്പോള്‍ കുടുംബത്തെ പൊട്ടാന്‍ നായാട്ടും വേട്ടയും പോരെന്നു തിരിച്ചറിഞ്ഞ രത്നാകരന്‍ വഴിയാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി.. വിജനമായ വഴിയില്‍ വരുന്ന യാത്രക്കാരെ കൊള്ളയടിച്ചു ധാരാളം പണം രത്നാകരന്‍ സമ്പാദിച്ചു..അങ്ങനെ ഒരിക്കല്‍ അതുവഴി വന്ന നാരദ മഹര്‍ഷിയെ കൊള്ളയടിച്ച രത്നാകരനെ നാരദ മഹര്‍ഷി വീണ വായിച്ചു കേള്‍പ്പിക്കുകയും വിഷ്ണുവിനെ സ്തുതിച്ചു കേള്‍പ്പിക്കുകയും ചെയ്തു...

ഇതു കേട്ട രത്നാകരനില്‍ ആത്മീയ ചൈതന്യം നിറയുകയും മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്തു..ഇതു കണ്ട നാരദന്‍ രത്നാകരന്‍ ചെയ്യുന്ന കൊള്ളയെം പിടിച്ചുപറിയേയും പറ്റി ചോദിക്കുകയും ചെയ്തു.. ഇതില്‍ കൂടി സമ്പാദിക്കുന്ന പണം വീട്ടില്‍ എല്ലാവരും വാങ്ങുമെങ്കിലും അതിന്‍റെ പാപത്തിന്‍ ശിക്ഷയില്‍ അവര്‍ പങ്കാളികള്‍ ആകുമോ എന്നറിഞ്ഞു വരാന്‍ വിട്ടു.. എന്നാല്‍ ഈ പാപത്തിന്‍ പങ്കാളികള്‍ ആവാന്‍ രത്നാകരന്‍റെ കുടുംബം തയ്യാറായില്ല... അങ്ങനെ വിഷണ്ണന്‍ ആയ രത്നാകരന്‍ നാരദരുടെ പക്കലെത്തി..

പാപമോചനത്തിന് പരിഹാരം ചോദിച്ച രത്നാകരനോട് താന്‍ വരുവോളം രാമ നാമം ജപിക്കുവാന്‍ ആവശ്യപ്പെടുകയും തപസ്സുചെയ്യുവാന്‍ ഉപദേശിക്കുകയും ചെയ്തു..നാരദര്‍ പോയശേഷം രാമനാമം ജപിച്ചുകൊണ്ട്‌ തപസ്സിരുന്ന രത്നാകരന്‍ വര്‍ഷങ്ങളോളം തപസ്സിരുന്നു.. അവസാനം രത്നാകരന്‍ ഇരുന്നിടത്ത് ചിതല്‍പുറ്റുകള്‍ ഉണ്ടാക്കി.. അങ്ങനെ നാരദര്‍ വന്നപ്പോള്‍ ചിതല്‍പുറ്റില്‍ രത്നാകരനെ കാണുകയും നാരദ മഹര്‍ഷി ചിതല്‍ പുറ്റുകള്‍ നീക്കം ചെയ്ത ശേഷം ദൈവം രത്നാകരനില്‍ പ്രാസാദിചെന്നും പാപങ്ങള്‍ക്ക് മാപ്പു നല്കിയെന്നും അറിയിച്ചു...

അതോടൊപ്പം ചിതല്‍ പുറ്റില്‍ നിന്നു വന്നവന്‍ എന്ന നിലയില്‍ (വാല്‍മീകം = ചിതല്‍പുറ്റുകള്‍) വാല്മീകി എന്ന പേരുനല്‍കി.. ഒപ്പം വാല്മീകിയെ ബ്രഹ്മര്‍ഷിയായി അവരോധിച്ചു.. ഒപ്പം വാല്മീകി ഗംഗാ തീരത്ത് തന്‍റെ ആശ്രമം സ്ഥാപിച്ചു..

അങ്ങനെ ഒരു ദിവസം വാല്മീകിയുടെ ആശ്രമത്തില്‍ ശ്രീ രാമനും ,സീതാദേവിയും,ലക്ഷമണനും വരുകയും അവിടെ വെച്ചു വാല്മീകിയുടെ അഭ്യര്‍ഥന പ്രകാരം ശ്രീരാമന്‍ ചിത്രകൂടം എന്ന കുടില്‍ വാല്മീകിയുടെ ആശ്രമത്തിന്‍റെ സമീപം പണിഞ്ഞു എന്ന് ചരിത്രം.അങ്ങനെ ഒരിക്കല്‍ നാരദ മഹര്‍ഷി വാല്മീകിയുടെ ആശ്രമത്തില്‍ വരികയും ശ്രീരാമ കഥകള്‍ പറയുകയും രാമായണം എഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.. ബ്രഹ്മാവ്‌ അദ്ദേഹത്തിന് ജ്ഞാനം ദാനം ചെയ്തെന്നും അങ്ങനെ രാമായണം പിറവി എടുത്തെന്ന് വിശ്വസിക്കുന്നു..

എന്നാല്‍ ആദ്യ ശ്ലോകം ആയ മാനിഷാദ എങ്ങനെ പിറവി എടുത്തെന്നതിനും ഒരു കഥയുണ്ട്..ഒരിക്കല്‍ വാല്മീകി മഹര്‍ഷി ഗംഗസ്നാനതിനു വേണ്ടി തന്‍റെ ശിഷ്യനായ ഭരധ്വാജിനോപ്പം വന്നപ്പോള്‍ ഒരു വേടന്‍ ഒരു ക്രോ‌ഞ്ജ പക്ഷികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തുകയും അതില്‍ ആണ്‍പക്ഷി അമ്പേറ്റു വീണത്‌ കണ്ട വാല്മീകി ക്രുദ്ധനായി ഉരുവിട്ടതാണ് ആദ്യ സംസ്കൃത ശ്ലോകമായ മാനിഷാദ..

"മാ നിഷാദ പ്രതിഷ്ഠാം ത്വമാഗമ: ശാശ്വതി: സമ:
യത് ക്രൌഞ്ചമിഥുനാദേകമവധി: കാമമോഹിതം
"

ഇതു സംസ്കൃതത്തിലെ ആദ്യ ശ്ലോകം ആയതിനാല്‍ വാല്മീകിയെ ആദിമകവിയെന്നും വിളിക്കുന്നു..

Saturday, December 20, 2008

15.കാമസൂത്രം (വാത്സ്യായനന്‍)

വാത്സ്യായന മഹര്‍ഷി രചിച്ച കാമസൂത്രം രതിലീലകള്‍, സംഭോഗരീതികള്‍, വിവാഹത്തിലേര്‍പ്പെടുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍, ഔഷധപ്രയോഗങ്ങള്‍ എന്നിവ വിശദീകരിക്കുന്നു.

ഉള്ളടക്കം

ഏഴ് പ്രധാന വിഭാഗങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്ര, ശൃംഗാര കലയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങള്‍ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്. സംസ്കൃതത്തില്‍ ‘കാമം’ എന്നാല്‍ മോഹം, അഭിനിവേശം, താല്‍പ്പര്യം എന്നൊക്കെ അര്‍ത്ഥമാക്കാം. ‘സൂത്രം’ എന്നാല്‍ നിയമങ്ങള്‍ അല്ലെങ്കില്‍ ചിട്ടകള്‍ എന്നും പറയാം.

7 ഭാഗങ്ങള്‍ താഴെ പറയുന്നവ ആണ്:

1.ആമുഖം
2.സംഭോഗത്തെ കുറിച്ച്
3.സ്വന്തം ഭാര്യയെ വശീകരിക്കല്‍
4.ഭാര്യയെ കുറിച്ച്
5.മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്
6.വേശ്യകളെക്കുറിച്ച്
7.മറ്റൊരാളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള രീതികള്‍

വാത്സ്യായനന്‍

കാമസൂത്ര എഴുതപ്പെട്ട കാലഘട്ടത്തെ കുറിച്ച് വ്യക്തമായി രേഖകള്‍ ലഭ്യമല്ലെങ്കിലും, ഒന്നാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായിട്ടാണ് പൊതുവേയുള്ള അനുമാനം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ജീവിച്ചിരുന്ന വാത്സ്യായന മഹര്‍ഷിയെയാണ് ഇതിന്റെ കര്‍ത്താവായി കരുതുന്നത്. ശിവനും പാര്‍വതിയും തമ്മില്‍ നടന്ന സംഭാഷണം കേട്ട ശേഷം മനുഷ്യകുലത്തിനുവേണ്ടി ശിവദാസനായ നന്ദി എഴുതിയതാണ് കാമസൂത്രം എന്നൊരു ഐതീഹ്യവും നിലവിലുണ്ട്. അത് എന്തുതന്നെയായാലും, "വാത്സ്യായനന്‍റെ കാമസൂത്രം" എന്നാണ് ഈ കൃതി അറിയപ്പെടുന്നത്.

ബീഹാറിലെ പാടലിപുത്രത്തില്‍‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹര്‍ഷി. ലഭ്യമായ വിവരങ്ങള്‍ ശരിയാണെങ്കില്‍ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷര്‍ഷി ഒരു ചാര്‍വാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരില്‍ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

കാമസൂത്രത്തിലെ സ്നേഹപ്രകടനങ്ങളും സംഭോഗരീതികളും

വാത്സ്യായനന്റെ അഭിപ്രായത്തില്‍, എട്ട് വിധത്തില്‍ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം. അങ്ങനെ 64 സംഭോഗരീതികളെ (Sexual Positions) കുറിച്ച് കാമസൂത്രം വിശദമാക്കുന്നു. ഈ 64 രീതികളെ "64 കലകള്‍" എന്നാണ് വാത്സ്യായാന മഹര്‍ഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതില്‍, 10 ചുംബന രീതികള്‍ക്കൊപ്പം ചുംബിക്കുമ്പോള്‍ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്. സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകള്‍ എന്നിവയുള്ളവര്‍ ഇതിലെ സ്ഥാനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്ന് വാത്സ്യാനന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കാമസൂത്രയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകള്‍ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്. മയിലിന്റേയോ കാട്ടുനായയുടെയോ അസ്ഥി സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് വലത്തെ കൈയ്യില്‍ കെട്ടിയാല്‍ ഏതു സ്ത്രീയെയും കീഴടക്കാന്‍ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു. ലൈംഗികവിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.

കാമസൂത്രവും അശ്ലീലവും

മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തില്‍ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തില്‍ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തിരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചര്‍ച്ച ചെയ്യുന്നത്. ഇവിടെ "കാമം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടല്‍, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.
എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മില്‍ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗീക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്‍ഷ്യങ്ങള്‍, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികള്‍, സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയ അനുദിനജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചര്‍ച്ച ചെയ്യുന്നു. അതിനാല്‍ തന്നെ, കാമസൂത്രയെ ഒരു അശ്ലീലപുസ്തകമായി ഗണിക്കാനാവില്ല.

കാമസൂത്രയുടെ തത്ത്വശാസ്ത്രം

ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലര്‍ കാണുന്നു.

1.ധര്‍മ്മം (dharma)
2.അര്‍ത്ഥം (artha)
3.കാമം (kama)
4.മോക്ഷം (Moksha or liberation)

ജീവിതത്തിലെ സുപ്രധാന ലക്‍ഷ്യങ്ങളില്‍ ഒന്നാണ് കാമം. ധാര്‍മ്മികമായ ജീവിതത്തെയാണ് ധര്‍മ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അര്‍ത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തില്‍ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയില്‍ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരില്‍ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളില്‍ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര. ഇവിടെ ഓരോരുത്തരും അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അവരുടെ ധര്‍മ്മം ചെയ്തേ മതിയാവൂ. ബ്രഹ്മചര്യത്തില്‍ പഠനം, ഗാര്‍ഹസ്ഥ്യത്തില്‍ കുടുംബ ജീവിതം, വാനപ്രസ്ഥത്തില്‍ തീര്‍ത്ഥാടനം, പിന്നെ സന്ന്യാസത്തില്‍ ആത്മാന്വേഷണം.
കുടുംബ ജീവിതത്തില്‍ ചെയ്യേണ്ട ധര്‍മ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് എന്ന നിലയില്‍ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ അര്‍ഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്. ലൈംഗികതയെ ശരിയായ രീതിയില്‍ മനസിലാക്കുന്നതിനാണ് വാത്സ്യായനന്‍ ശ്രമിച്ചിരിക്കുന്നത്.

(കടപ്പാട് വികിപീഡിയ)

Friday, December 19, 2008

14.ഭാരതത്തില്‍നിന്നുള്ള കാമശാസ്ത്രകൃതികള്‍.

കോകന്‍റെ കോകശാസ്ത്രവും വാത്സ്യാനന്‍ എഴുതിയ കാമശാസ്ത്രവും മാത്രം അല്ല ഭാരതത്തിന്‍റെതായി ഈ വിഷയത്തില്‍ ലോകത്തിനുള്ള സംഭാവന.. അങ്ങനെ മറ്റു കവികള്‍ കാമകലകളില്‍ രചിച്ചിട്ടുള്ള പുസ്തകങ്ങളെ പറ്റിയാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.

പഞ്ചബാണങ്ങള്‍

പഞ്ചബാണങ്ങള്‍ എന്ന പ്രസിദ്ധകൃതിയുടെ കര്‍ത്താവ് ജ്യോതിരിഷന്‍ ആണ്. കവികളിലെ രത്നം എന്നദ്ദേഹം അറിയപ്പെട്ടിരുന്നു. അറുപത്തിനാല് കാമകലകളെപറ്റി വിശദീകരണം എഴുതി. രതിയില്‍ സംഗീതത്തിന്‍റെ പങ്കിനെപറ്റിയും എങ്ങനെ സംഗീതം രതിക്രീഡയില്‍ ഉപയോഗപ്പെടുത്താം എന്ന് അദ്ദേഹം വിവരിച്ചു. കാമത്തിനെകുറിച്ചുള്ള സൂക്തങ്ങള്‍ ദൈവം തനിക്ക് നല്‍കിയ ശേഷമാണ് രചിച്ചതെന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.അതേപോലെ തന്‍റെ ഗ്രന്ഥം രചിക്കാന്‍ ഗോണികപുത്രന്‍, മുലദേവന്‍,ബാഭ്രവ്യന്‍,രംതിദേവന്‍,നന്ദികേശ്വരന്‍,ക്ഷേമാന്ദ്രന്‍ എന്നിവരുടെ ഉപദേശം സ്വീകരിച്ചു എന്നും പറയുന്നുണ്ട്.എന്നാല്‍ ഇതു ആരും ആധികാരികമായി അംഗീകരിച്ചിട്ടില്ല. പക്ഷെ ജ്യോതിരിഷന്‍ എഴുതിയ പഞ്ചബാണങ്ങള്‍ മഹത്തരം ആണെന്നതില്‍ തര്‍ക്കമില്ല.. പഞ്ചബാണങ്ങള്‍ എന്ന കൃതിയില്‍ അഞ്ചു അദ്ധ്യായങ്ങളില്‍ ആയി അറുനൂറു സൂക്തങ്ങള്‍ ആണ് ഉള്ളത്.. ഇതില്‍ ഓരോ അദ്ധ്യായത്തെയും ഓരോ ബാണങ്ങള്‍ അഥവാ സയക എന്ന് അദ്ദേഹം വിളിച്ചു.

കാമത്തിന്‍റെജ്യോതി

കാമത്തിന്‍റെ ജ്യോതി രചിച്ചത് ഗുണകരന്‍ എന്ന കവിയാണ്‌.വേചപതി എന്ന മഹാന്‍റെ പുത്രനായിരുന്നു ഗുണകരന്‍. നാനൂറു സൂക്തങ്ങള്‍ ആണ് ഇതില്‍ ഉള്ളത്..രതിസൂക്തങ്ങള്‍ ഇതില്‍ എല്ലായിടത്തും പ്രതിപാദിച്ചിട്ടില്ല.. ഭക്തി,പെരുമാറ്റം തുടങ്ങിയ കാര്യങ്ങളും കാമത്തോടും രതിയോടും ഒപ്പം ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു..

കാമത്തിന്‍റെ പൂമാല

കാമത്തിന്‍റെ പൂമാല. ജയദേവന്‍ എന്ന പ്രശസ്തകവിയാണ്‌ ഇതിന്‍റെ രചയിതാവ്. എല്ലാ വിഷയങ്ങളിലും എഴുതിയിട്ടുള്ള മഹാനായ കവിയായിരുന്നു ജയദേവന്‍.ഈ കൃതിയില്‍ ആകെ നൂറ്റിഇരുപത്തിഅഞ്ചു സൂക്തങ്ങള്‍ മാത്രമെ ഉള്ളൂ..

കാമത്തിന്‍റെ ഇതള്‍

കാമത്തിന്‍റെ ഇതള്‍ എന്ന ഈ കൃതിയുടെ കര്‍ത്താവ് ഭാനുദത്തന്‍ എന്ന കവിയാണ്‌.മനുസ്മൃതിയുടെ അവസാനം ഇദ്ദേഹം തിര്‍ഹൂത് എന്ന പ്രദേശത്ത്കാരന്‍ ആയിരുന്നുവെന്നു പരാമര്‍ശിക്കുന്നുണ്ട്. ഗണേശ്വരന്‍ എന്ന ബ്രാഹ്മണകവിയുടെ പുത്രനായിരുന്നു ഇദ്ദേഹം. സംസ്കൃതത്തില്‍ ആണ് ഈ കാവ്യം രചിച്ചിരിക്കുന്നത്. പലതരത്തിലുള്ള ആണിനേയും പെണ്ണിനേയും അവരുടെ ഓരോ പ്രായത്തിലുള്ള പെരുമാറ്റം,ആകാരം,മാറ്റം,സ്വഭാവം തുടങ്ങിയവയെ കുറിച്ചാണ് പ്രതിപാദിച്ചിട്ടുള്ളത്.. അദ്ദേഹം കൃതി രചിച്ച കാലമോ മറ്റോ തിട്ടപ്പെടുത്തിയിട്ടില്ല..ആകെ കൃതിയില്‍ മൂന്നു അദ്ധ്യായം ആണുള്ളത്.

കാമത്തിന്‍റെ തലങ്ങള്‍

കാമത്തിന്‍റെ തലങ്ങള്‍ രചിച്ചത് കുള്ളിയന്‍മുള്‍ എന്ന കവിയാണ്‌.അഹമദ് ലോധിയുടെ മകനായ ലട്‌ഖാന്‍റെ സന്തോഷത്തിനായി എഴുതിയത് എന്ന് കരുതിപോരുന്നു.ഇതില്‍ ചിലയിടത്ത് ലട്ഖാനെ ലടാനമുള്‍ എന്നും ലടാനബല്ല എന്നും വിളിക്കുന്നുണ്ട്.. ലോധിയുടെ കൊട്ടാരവുമായി കവിയ്ക്ക് നല്ല ബന്ധമായിരുന്നു ഉള്ളത്.പത്തു അദ്ധ്യായങ്ങള്‍ ആണ് ആകെഉള്ളത്.ഇതേവിഷയത്തില്‍ ഉള്ള ഏറ്റവും നവീനഗ്രന്ഥം ആയിട്ടാണ് ഇതിനെ കരുതുന്നത്..ഇതില്‍ പല ആശയങ്ങളും പണ്ടുള്ള കവികളുടെ കാമശാസ്ത്രങ്ങളില്‍ നിന്നും സ്വീകരിച്ചു എന്ന് കരുതുന്നു.

Thursday, December 18, 2008

13.കോകശാസ്ത്രം ഒരു വിയോജിപ്പ്.

വാത്സ്യാനന്‍റെ കാമശാസ്ത്രം പോലെയോ ഒരുപക്ഷെ അതിലുംമേലെയോ പ്രശസ്തമാണ് കോകമഹര്‍ഷി എന്നറിയപ്പെടുന്ന കോകന്‍റെ കോകശാസ്ത്രം.

കൊകന്‍ കുക്കോകന്‍ എന്നപേരിലും അറിയപ്പെട്ട പ്രശസ്തനും അപാരപാണ്ഡിത്യവും ഉള്ള ഒരു കാശ്മീരി ബ്രാഹ്മണന്‍ ആയിരുന്നു.കോകശാസ്ത്രം അദ്ദേഹത്തിനെ പ്രശസ്തിയുടെ മേല്‍ത്തട്ടില്‍ എത്തിച്ചു എന്നതാണ് ശരി.. കാശ്മീരി ബ്രാഹ്മണഗോത്രത്തില്‍ ഏറ്റവും ഉയര്‍ന്നഗോത്രകുലജാതനായ ചില അധമവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവനോ അല്ലെങ്കില്‍ ദളിതരില്‍ തങ്ങളുടെ കാമവികാരാസക്തിശമനം കണ്ടെത്തുന്നവനുമാണോ എന്ന് വേണം അനുമാനിക്കാന്‍.

ഇതെപറ്റിയും ഇവിടെ പ്രതിപാദിക്കുന്നുണ്ട്.വാത്സ്യയനമഹര്‍ഷിയേക്കാള്‍ സമകാലീന സംസ്കാരത്തോട്‌ അടുത്തുനില്‍ക്കുന്നവന്‍ എന്നനിലയില്‍ ആ മൂല്യചുതിയും ഇദ്ദേഹത്തിന്‍ കൃതികള്‍ ദൃശ്യമാവും.

വാത്സ്യയനമഹര്‍ഷിയേക്കാള്‍ ആയിരത്തിഅഞ്ഞൂറ് വര്‍ഷം പിന്നീട് വന്നതുകൊണ്ടാവാം കുലീനമായതും ശാന്തമായതും ആയ രതിക്രീഡകളെക്കാള്‍ വന്യമായതും ചാടുലമായതും ആയ രീതികള്‍ ആണ് തന്‍റെ ഗ്രന്ഥത്തില്‍ കോകന്‍ പ്രതിപാദിച്ചിരിക്കുന്നത്.

വാത്സ്യായന കാമശാസ്ത്രങ്ങളുമായി സാദൃശ്യം ഉണ്ടെങ്കിലും പത്തു അധ്യായങ്ങളിലായി 800 ഇല്‍ പരം കാവ്യങ്ങളിലായി പരന്നു കിടക്കുന്ന കോകശാസ്ത്രം തീര്‍ത്തും വ്യത്യസ്തമാണ്.പ്രാധാന വ്യത്യാസങ്ങള്‍ പറയട്ടെ..

കോകന്‍റെ അഭിപ്രായത്തില്‍ രതിക്രീഡയ്ക്ക് ഏറ്റവും നല്ലത് താഴ്ന്നകുലത്തിലെ അഥവാ ശൂദ്രരായ സ്ത്രീകള്‍ ആയിരുന്നു. അഥവാ ശരീരംഅനങ്ങാതെ ഇരിക്കുന്നതും ദാസിമാരെകൊണ്ട് ജോലിചെയ്യിച്ചു മേദസ്മൂലം അനങ്ങാമടിച്ചിമാരായ പെണ്ണിനേക്കാള്‍ എന്നും ജോലിചെയ്യുന്നതും കൊഴുപ്പ്‌ കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്ന ശൂദ്രസ്ത്രീകള്‍ ആണത്രേ നല്ല സംഭോഗത്തിന് നല്ലത്.

അതില്‍ തന്നെ ഒരു സവര്‍ണ മേധാവിത്ത്വവും ശൂദ്രചൂഷണവും ദൃശ്യമാണ്.അടുത്ത ഏറ്റവും വിവാദമായതും ഭാരതീയ സംസ്കാരത്തിന് ചേരാത്തതുമായ കാര്യം എന്നും പരിചയമില്ലാത്ത സ്ത്രീയുമായി സംഭോഗം ചെയ്യുക എന്നതുമാണ്‌. കാരണം ഭാര്യാകുമ്പോള്‍ അവരുടെ ശരീരവും ശാരീരിക പ്രശ്നങ്ങളും അവരുടെ ഭൂമിശാസ്ത്രവും ചിരപരിചിതമായതിനാല്‍ ആണിന് ഒരു കൌതുകമോ ആകാംക്ഷയോ ഒപ്പം കൂടുതല്‍ പരിചയപ്പെടാനും അറിയാനുള്ള ഇശ്ചയോ ഉണ്ടാവില്ലത്രേ..

അങ്ങനെ ആണിനെ പരസ്ത്രീ ഗമനത്തിന് പരോക്ഷമായി പ്രേരിപ്പിക്കുന്നും ഉണ്ട്..പക്ഷെ എന്ത് തന്നെയായാലും കൂടുതല്‍ ചടുലമായ സംഭോഗരീതിയും പരമാനന്ദപ്രാപ്തിയ്ക്ക് കൂടുതല്‍ സുഖങ്ങള്‍ തരുന്ന ആസനങ്ങള്‍ ചിത്ര സഹിതവും വാക്കാലും വരച്ചു കാണിക്കുന്നതില്‍ അതീവ ചാതുര്യം അദ്ദേഹം വിജയിച്ചു എന്ന് വേണം കരുതാന്‍.

കോകന്‍റെ ഏറ്റവും വലിയസംഭാവന സ്ത്രീകളെ അവരുടെ ശരീരശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വര്‍ഗീകരണം നടത്തി എന്നതാണ്.. ശംഖിനി, പദ്മിനി,ചിത്രിണി,ഹസ്തിനി എന്നിങ്ങനെ തിരിച്ചു അവരില്‍ ഓരോരുത്തരുടെയും ശരീരത്തിനനുസരിച്ചു അവരോ‌ ഏത് വിധത്തില്‍ ബന്ധപ്പെടാം എന്നും ഏത് സമയം ഏത് ദിവസം ബന്ധപ്പെടാം എന്നും അദ്ദേഹം വിശദീകരിച്ചു..

എന്തുതന്നെയായാലും ശൂദ്രസ്ത്രീയോടു ബന്ധപ്പെടാനും പരസ്ത്രീയുമായി അസീമമായ ആനന്ദത്തിനായി ബന്ധപ്പെടാനും ഉള്ള ഉപദേശം സ്വീകരിക്കാനോ അംഗീകരിക്കാനോ വയ്യാ.

പഞ്ചബാണങ്ങള്‍,കാമത്തിന്‍റെ ജ്യോതി,കാമത്തിന്‍റെ പൂമാല,കാമത്തിന്‍റെ ഇതള്‍,കാമത്തിന്‍റെ തലങ്ങള്‍ എന്നിവയാണ് ഈ രംഗത്ത് ഭാരതത്തിന്‍റെ മറ്റു സംഭാവനകള്‍. (ഇതെഴുതിയത് കോകന്‍ അല്ല )

അടുത്ത പോസ്റ്റില്‍ അവയെക്കുറിച്ച് വിശദീകരിക്കാം.അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു..

Wednesday, December 17, 2008

12.മാണ്ഡുക്യാ ഉപനിഷദ് പൊരുള്‍.

ഇതിലെ പ്രധാനകാര്യം ഈ പ്രപഞ്ചം ബ്രഹ്മത്തില്‍ അടങ്ങിയിരിക്കുന്നെന്നും അതെപോലെ പ്രപഞ്ചം ബ്രഹ്മം ആണെന്നും ആണ്. ആദിയില്‍ വചനം ഉണ്ടായി. വചനം ദൈവത്തോടൊപ്പം ആയിരുന്നു വചനം ദൈവം ആയിരുന്നു. എന്നതിനോട് സാമ്യം തോന്നുന്നതുപോലെ ഒരു ഉപമയാണ് ഇവിടെ കൊടുത്തിരിക്കുന്നതും.

അതേപോലെ പുരുഷ (അതായത് ബോധം ബോധമനസ്സ് എന്നര്‍ത്ഥം) ദര്‍ശിക്കുന്ന പ്രപഞ്ചത്തിന് നാല് തലങ്ങള്‍ അല്ലെങ്കില്‍ ഭാഗങ്ങള്‍ ഉണ്ട്.അതില്‍ ഭൌതികമായതും ഇന്ദ്രിയഗോചരവും ആയ ആദ്യ ഭാഗത്തിന് വിശ്വനരന്‍ (പ്രപഞ്ച പുരുഷന്‍) എന്നും വിളിക്കുന്നു.

ഇതു മനസ്സില്‍ വസിക്കുന്നു എന്നും അതിന് "ജഗ്ര" എന്നോ ഉണര്‍വ് എന്നോ വിളിക്കാം.അതേപോലെ ഇതേ പുറം കാഴ്ചകള്‍ അല്ലെങ്കില്‍ ഉപരിപ്ലവമായ വസ്തുതകള്‍ കൂടുതല്‍ ദര്‍ശിക്കുന്നു എന്ന് പ്രമാണം.

രണ്ടാം ഭാഗം സ്വപ്നത്തില്‍ വസിക്കുന്നു എന്നും അതിനെ തേജസ് എന്നും വിളിക്കുന്നും എന്ന് വിശ്വസിക്കുന്നു. ഇതു മനുഷ്യനിലോ ജീവജാലങ്ങളിലോ ഉള്ള പ്രഭാവലയം അഥവാ ആധുനിക ശാസ്ത്രം പറയുന്ന "ഓറ" ആണെന്നും വിശ്വസിക്കുന്നു.മനുഷ്യന്‍റെ നിദ്രാവസ്ഥയില്‍ സ്വപ്നങ്ങളില്‍ വസിക്കുന്നു എന്ന് വിശ്വസിക്കുന്ന ഇതു മനുഷ്യന്‍റെ ഉള്ളറകളെ അല്ലെങ്കില്‍ അന്തരാത്മാവിനെ ദര്‍ശിക്കും എന്ന് വിശ്വാസം.

മൂന്നാമത്തെ അവസ്ഥ മനുഷ്യന്‍റെ അഗാധനിദ്രയില്‍ മാത്രം ഉള്ളതാണ്. ഒന്നും കാണാത്ത ഒന്നും അനുഭവിക്കാത്ത മൃതാവസ്തയാണിത്.. ഈ മൂന്നു അവസ്ഥകളും മനുഷ്യന്‍റെ ബോധമനസ്സുമായി ബന്ധപ്പെട്ടുള്ളതാണ്.

നാലാമത്തെ അവസ്ഥ ഏറ്റവും പ്രാധ്യാന്യമേറിയതാണ്.ഇതില്‍ ഭൌതികാവസ്ഥയിലോ ഗാഡനിദ്രയിലോ സ്വപ്നാവസ്ഥയിലോ അല്ല.. അതേപോലെ തന്നെക്കുറിച്ച് മാത്രമോ ചിന്തിയ്ക്കാന്‍ പര്യാപ്തമായ അവസ്ഥയോ പ്രപഞ്ചത്തെകുറിച്ചു മാത്രം ചിന്തിയ്ക്കാന്‍പറ്റുന്ന അവസ്ഥയോ അല്ല..വിശിഷ്ടമായ ഈ അവസ്ഥയില്‍ തന്നെ കൈയോ കാലോ കണ്ണോ കാതോ അല്ലെങ്കില്‍ ത്വക്കോ ഉപയോഗിക്കാതെ തന്നെ താനുള്‍പ്പെടുന്ന പ്രപഞ്ചത്തെയും തന്നെയും മാത്രമല്ല എന്തിനെകുറിച്ചും ചിന്തിക്കുവാനും മനസ്സിലാക്കാനും കഴിയും..എങ്ങോട്ട് വേണമെങ്കിലും നോക്കാനും കാണാനും മനസ്സിലാകാനും കഴിയുന്ന ഈ അവസ്ഥ പരമമായ അവസ്ഥ ആണെന്നും ഇതാണ് പരമമായ അറിവ് അല്ലെങ്കില്‍ ബോധോദയം.

ശ്രീ ബുദ്ധന്‍റെ ബോധഞാനവും മറ്റൊന്നല്ല..

ഓം.

ഓം എന്നത് മൂന്നു മാത്രകള്‍ ചേര്‍ന്നതാണ്. "ആ" "ഉ" "അം".

ഇതില്‍ "ആ" എന്നത് പൂര്‍ണ ബോധത്തോടെയുള്ള അവസ്ഥ അതായതു എന്നതിനെയും തന്നെ ഇന്ദ്രിയം കൊണ്ടു തിരിച്ചറിയാവുന്ന അവസ്ഥ..മനസ്സും ഇതില്‍ പെടും.

രണ്ടാം മാത്രയായ "ഉ" എന്നത് ഉള്ളറകള്‍ ദൃശ്യമാവുന്ന സ്വപ്നമാണ്. മൂന്നാം മാത്രയായ അം എന്നത് ഗാഡ നിദ്രയും.. ഇതില്‍ മനുഷ്യന് ഒന്നിനെയും പറ്റി അറിവ് ഉണ്ടായിരിക്കില്ല.. മൂന്നാം അവസ്ഥയില്‍ മോഹങ്ങളോ അഹം എന്ന ചിന്തകളും ഉണ്ടായിരിക്കില്ല.

എന്നാല്‍ പരമമയതും വിഷിഷ്ടമായതും ആയ നാലാം അവസ്ഥയില്‍ ഉള്ളറകള്‍ മാത്രം ദൃശ്യമായതോ ഉപരിപ്ലവമായ അറിവുകള്‍ ദൃശ്യമായതോ അല്ലെങ്കില്‍ രണ്ടും ദൃശ്യമായതോ ബോധമനസ്സിനെ മാത്രം നിയന്ത്രിക്കാന്‍ പറ്റുന്നതോ അല്ലങ്കില്‍ ഉപബോധമനസ്സില്‍ മാത്രം നിയന്ത്രണം ഉള്ളതോ അല്ലാത്ത വിശിഷ്ട അവസ്ഥയില്‍ ഒന്നും കാണുവാന്‍ ആഗ്രഹിക്കാത്ത ഒന്നും ഗ്രഹിക്കുവാന്‍ ആഗ്രഹിക്കാത്ത ഒന്നും പ്രാപിക്കുവാന്‍ ആഗ്രഹിക്കാത്ത ഒന്നും നേടാന്‍ ആഗ്രഹിക്കാത്ത ഒന്നിനോടും അത്യാര്‍ത്തി ഇല്ലാത്ത കാരണം എല്ലാത്തിന്‍റെയും സാരം ഉള്‍ക്കൊണ്ട പരമപ്രധാനമായ നാലാം അവസ്ഥ (തൂരിയാവസ്ഥ) പക്ഷെ പരമമായാ ശാന്തതയാണ് പ്രതിപാദിക്കുന്നത്..

മറ്റു മൂന്നു അവസസ്ഥകളും "ഓം" എന്നതിനെ പറ്റി പറയുമ്പോള്‍ നാലാം അവസ്ഥ ഓം എന്നതിനെക്കാള്‍ മഹത്തരം ആണോ എന്ന ശങ്ക ഉണ്ടാവാം.. എന്നാല്‍ ഓം എന്നതില്‍ നിന്നൊരു കിഴിച്ചില്‍ മാത്രമാണ് നാലാം അവസ്ഥ...ഗൌഡ പാദരാണ് ആദ്യം മാണ്ഡുക്യാ ഉപനിഷത്തിനു ഒരു നിര്‍വചനം എഴുതിയത്..ശ്രീ ശങ്കരാചാര്യര്‍ ഇതിനെ പരാമര്‍ശിക്കുന്നതിനു വളരെ മുമ്പ്. ആ വിശദീകരണത്തിന് മാണ്ഡുക്യാ കാരിക എന്നതായിരുന്നു പേര്‍..അദ്വൈത വേദന്തത്തിനു ആദ്യത്തെ നിര്‍വചനം ഇതായിരുന്നു..

പിന്നീട് ശ്രീ.ശങ്കരാചാര്യര്‍ മാണ്ഡുക്യാ ഉപനിഷത്തിനു നിര്‍വചനവും അതോടൊപ്പം ഗൌഡ പാദരുടെ കാരികയ്ക്കും നിര്‍വചനം കൊടുക്കുകയും രണ്ടും ഒന്നില്‍ സമന്യയിക്കുകയും ചെയ്തു.

ഉപലബ്ധി,ആദര്‍ശവാദം,ദുരന്തം,സത്യം,യാഥാര്‍ത്ഥ്യം എന്നിവയെ പറ്റിയാണ് ഗൌഡപാദര്‍ നിര്‍വചനം നടത്തിയത്.നാലാം അവസ്ഥയായ തൂരിയയെ ഒഴിവാക്കുകയും അത് ബ്രാഹ്മണര്‍ക്കായി അവശേഷിപ്പിക്കുകയും ചെയ്തു.ഗാഡനിദ്രയിലും അതീന്ദ്രിയമായബോധമനസ്സിലും സാധാരണ വസ്തുക്കളെപറ്റി അറിവുണ്ടായിരിക്കില്ല..എന്നാല്‍ ഗാഡനിദ്രയില്‍ ഇതടങ്ങിയിരിക്കും. അതിനെപറ്റി അറിവുണ്ടാകില്ല എന്ന് മാത്രം..

എന്നാല്‍ അതീന്ദ്രിയനിദ്രയിലോ ബോധത്തിലോ ഈ അടങ്ങിയിരിക്കുന്ന കാര്യത്തിനെയും(വസ്തുക്കളേയും) പറ്റി അറിവുണ്ടാകും എന്ന് സാരം.ഒരാള്‍ വാക്കുകളാല്‍ നിര്‍വചിക്കുവാനാവാത്ത ധ്യാനത്തിലൂടെ മാത്രം കൈവരിക്കുവാനാവുന്ന തൂരിയ അവസ്ഥയും അതിലൂടെ തന്നിലെ ഞാന്‍ എന്നതെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ അനുഭവമാത്രമായ കേവലം ഭൌതികലോകവാസത്തില്‍ മുഴുകയില്ലെന്നു സാരം.

Tuesday, December 16, 2008

11.മാണ്ടൂക്യ ഉപനിഷദ് വിശദീകരണം

ആത്മീയജ്ഞാനം എപ്പോഴും ബൌദ്ധിക വളര്‍ച്ചയ്ക്കും അതേപോലെ ആത്മീയ വളര്‍ച്ചയ്ക്കും അത്യന്താപേക്ഷം ആയ ഒന്നാണ്. അടുത്തിടെ നമ്മളില്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന സ്നേഹ ബഹുമാന പരസ്പരബന്ധത്തില്‍ മാത്രമല്ല വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയും ഇതെഴുതാന്‍ കാരണമായി.

വളര്‍ന്നുവരുന്ന കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇതേപ്പറ്റി പഠിയ്ക്കണം അറിയണം എന്നാണു എന്‍റെ മതം.ഹൈന്ദവ വേദാന്തത്തിന്‍റെ അടിത്തറകള്‍ ആണ് ഉപനിഷത്തുകള്‍. അതില്‍ തന്നെ ഏറ്റവും ഹ്രസ്വം ആയതും എന്നാല്‍ ഏറ്റവും ഉത്തമം ആയതും എന്ന് കരുതപ്പെടുന്നത് മാണ്ടൂക്യാ ഉപനിഷദ് ആണ്.ഗദ്യത്തില്‍ ഉള്ള മഹത്തരങ്ങളായ പന്ത്രണ്ട് സൂക്തങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു..

ഏറ്റവും പ്രധാനപ്പെട്ടതും അതോടൊപ്പം ഗഹനവും രഹസ്യമയവും ആയ "ഓം" എന്നതിനെ ഇതില്‍ പരാമര്‍ശിക്കുകയും വിശദീകരിക്കുകയും ചെയ്തിരിക്കുന്നു.മനുഷ്യമനുസ്സിന്‍റെ മൂന്നു അവസ്ഥകള്‍ ആയ ദൈനിക ഉണര്‍വ്,നിദ്രാടനം ,ഉറക്കം എന്നിവയെ വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു..അതോടൊപ്പം പരമപ്രധാനവും വിശിഷ്ടവുമായ ആത്മശോഭനവും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു..ഈ ഉപനിഷദ് ആവാം ഒരു പക്ഷെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ടുള്ളത്.

ദിവ്യമായ മുക്തികോപനിഷദ് പറയുന്നതു വിശ്വസിച്ചാല്‍ പരമമായ ബ്രഹ്മഞാനതിനും ബ്രഹ്മമോക്ഷം പോകാനും മണ്ടൂക്യ ഉപനിഷദ് പാരായണം മാത്രം മതിയാകും.പ്രസ്തുത ഉപനിഷദ് നാമത്തില്‍ തന്നെ മണ്ടൂകം അഥവാ തവളയുടെ പേരു വന്നിട്ടുണ്ടെങ്കിലും ഗൌഡപാദരോ ശ്രീശങ്കരാചാര്യരോ പേരിനെ വ്യാഖാനിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തില്ല..

മണ്ടൂകിയുടെ മകനും പ്രശസ്ത ദാര്‍ശനികനും അറിവിലും തപസ്യയിലും പെരുകെട്ടവനും ആയ മണ്ടൂകമഹര്‍ഷി യാണ് ഈ ഉപനിഷദ് എഴുതിയത്.ബ്രിഹദരാന്യക ഉപനിഷത്തില്‍ മാണ്ടൂകമഹര്‍ഷിയേം അദ്ദേഹത്തിന്‍റെ ശിഷ്യഗണങ്ങളെയും പറ്റി പരാമര്‍ശിക്കുന്നുണ്ട്.

ഭാഗവതപുരാണത്തില്‍ മാണ്ടുകേയന്മാര്‍ ഇന്ദ്രനില്‍ നിന്നു ഋഗ്വേദം കൈവരിച്ചവര്‍ എന്ന് പരാമാര്‍ശിക്കുന്നുണ്ട്.ഹ്രസ്വ എന്ന മണ്ടൂകാന്‍ ആണ് സ്വരാക്ഷരങ്ങള്‍ നല്‍കിയതെന്നും (അദ്ദേഹത്തിന്‍റെ സംഭാവന) വിശ്വസിക്കുന്നു.ഭാര്‍ഗവാസ് എന്നറിയപ്പെടുന്ന അസൂരി ബ്രാഹ്മണന്‍മാരിലെ ഒരു ഗോത്രം ആയിരുന്നു മണ്ടൂകാന്‍ എന്നതിനാല്‍ വേറെയും ധാരാളം മണ്ടൂകന്മാര്‍ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നു..

ഋക്വേദത്തില്‍ മണ്ടൂകസൂത്രം എന്ന് പരാമര്‍ശിക്കുന്നുണ്ട്.വരുണദേവന്‍ തവളയായി അവതരിച്ചു എന്നും ആ അവതാരത്തിലൂടെ ഈ ഉപനിഷദ് മനുഷ്യര്‍ക്ക്‌ ലഭിച്ചു എന്നും മറ്റൊരു വിശ്വാസം.. പക്ഷെ വരുണനും അസൂരിബ്രാഹ്മണരിലെ ഉന്നതന്‍ ആയിരുന്നു എന്നാണു വിശ്വാസം.അതേപോലെ ഇതേ പേരില്‍ ഒരു യോഗാസനവും ഉണ്ട്..

അത്യുത്തമമായ ഈ ആസനം സമ്പൂര്‍ണആരോഗ്യത്തിനു ഉത്തമെന്നും വിശ്വസിക്കുന്നു..ഭാരതത്തില്‍ ആത്മീയ ജ്ഞാനം കാംക്ഷിക്കുന്നവര്‍ ഏറി എന്നറിഞ്ഞതില്‍ സന്തോഷം.. അടുത്തതില്‍ മാണ്ടൂക്യഉപനിഷത്തിന്‍റെ മറ്റു വിശദീകരണങ്ങള്‍..

ഇനിയുള്ള പോസ്റ്റുകളില്‍ മറ്റുപനിഷത്തുകള്‍,വേദങ്ങള്‍ ശാസ്ത്രങ്ങള്‍ തുടങ്ങിയവയും പ്രതീക്ഷിക്കാം.നന്ദി..

Saturday, December 13, 2008

10.അമേരിക്ക ആശ്രിത വല്‍സലന്‍..പാകിസ്ഥാന്‍ സുരക്ഷിതം..

ബോംബെയിലെ ലോക പ്രശസ്തമായ താജ് ഹോട്ടലില്‍ തീവ്രവാദികള്‍ നടത്തിയ നരവേട്ടകള്‍ക്കുശേഷം ഭീകരന്മാര്‍ പാകിസ്ഥാനില്‍ പരിശീലം നേടിയിരുന്നു എന്ന അറിവ് ഭാരതിനുണ്ടായിരുന്നുവെങ്കിലും മറ്റു ലോക രാജ്യങ്ങള്‍ക്ക് അതിനെ പറ്റി അറിവ് ലഭിച്ചപ്പോള്‍ തങ്ങളെ ഒരു ഭീകര രാഷ്ട്രമായി മുദ്രകുത്തുമോ എന്ന ചിന്ത പാകിസ്ഥാനെ വേട്ടയാടിക്കൊണ്ടിരുന്നു..

കാരണം മത തീവ്രവാദികള്‍ പാവ സര്‍ക്കാരിനെ കൊണ്ടു ഭരണം നടത്തുന്ന പാകിസ്ഥാനില്‍ വ്യവസായവും ആഭ്യന്തര ഉല്‍പാദനവും നാമമാത്രമാണ്.. തന്നെയുമല്ല വിദേശത്തോട്ടു കയറ്റുമതി നടത്തുന്നതില്‍ ഗണ്യമായ കുറവും ഉണ്ട്.. ഇന്ത്യയുടെ മുമ്പില്‍ ഹുങ്ക് കാട്ടാന്‍ ദേശീയ വരുമാനത്തിന്‍റെ ഭൂരിഭാഗവും ആയുധത്തിനും പട്ടാളത്തിനും ആയി ചിലവാക്കുമ്പോള്‍ രാജ്യ പുരോഗതി നാമമാത്രമാണ്..ആകെ വികസനം ഉള്ള മേഖല തീവ്രവാദവും അസമത്വവും മാത്രം.

ഇന്ത്യയുടെ പലപ്പോഴുമുള്ള ആവശ്യങ്ങളായ കുറ്റവാളികളെ കൈമാറുക,തീവ്രവാദ നിരോധന പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കല്‍ തുടങ്ങിയവയ്ക്ക് പുല്ലു വിലയാണ് അവര്‍ കൊടുത്തു പോരുന്നത്.. പഴയ ബോംബെ സ്ഫോടന കേസിലെ പ്രതികളായ ടൈഗര്‍ മേമന്‍,ദാവൂദ് ഇബ്രാഹിം കസ്കര്‍,അനീസ് ഇബ്രാഹിം കസ്കര്‍ തുടങ്ങിയവരെ കൈമാറണമെന്ന ആവശ്യത്തിന്‍ മേല്‍ ഇങ്ങനെ ആരും ഇവിടെ ഇല്ല എന്ന മുടന്തന്‍ ന്യായം ആണ് പാകിസ്ഥാന്‍റെ മറുപടി..

കാരണം സിമ്പിള്‍.. ദാവൂദും മറ്റുള്ളവരും പാകിസ്താനില്‍ ആ പേരുകളില്‍ ആല്ല താമസം.. അങ്ങനെ കള്ളപേരില്‍ താമസിക്കുമ്പോള്‍ അവര്‍ അവിടെ ഉണ്ടെന്നും എന്നാല്‍ ഇന്ത്യയെ കൊഞ്ഞനം കുത്തി ഇല്ല എന്നും തരാന്‍ പറ്റില്ല എന്നും പറഞ്ഞു നാളുകള്‍ നീക്കുകായിരുന്നു.

പക്ഷെ അമേരിക്കയിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കഥമാറിയെങ്കിലും പാകിസ്ഥാന് കുഴപ്പമില്ലായിരുന്നു..തീവ്രവാദത്തിന്‍റെ പേരില്‍ അഫ്ഗാനിസ്ഥാനെയും കാരണങ്ങള്‍ ഉണ്ടാക്കി ഇറാക്കിനെയും ആക്രമിച്ച അമേരിക്ക ഇറാനെയും,ലെബനോനെയും,പാലസ്തീനെയും മാത്രമല്ല വടക്കന്‍ കൊറിയയെം വെറുതെ വിട്ടില്ല..എന്നാല്‍ ഈ ആക്രമണത്തിന്‍റെ പിന്നില്‍ - താജ് ആക്രമണം- പാകിസ്താന്‍ ആണെന്ന് നന്നായി അറിയാവുന്ന അമേരിക്ക പിന്‍വാതിലിലൂടെ ലോകത്തിന്‍റെ കണ്ണില്‍ പൊടിയിടാന്‍ ചില തീവ്രവാദി സംഘടനകളെ നിരോധിക്കാന്‍ പ്രേരിപ്പിച്ചു..

അങ്ങനെ ജമ അത് ഉദ്ധവയെ നിരോധിച്ച സര്‍ക്കാര്‍ ഒരു ഉടന്‍കൊല്ലി ഓറാട്ട് നാടകം കളിച്ചിരിക്കുകയാണ്.. പണ്ടും ഇങ്ങനെ പല തീവ്രവാദി സംഘടനകളെയും നിരോധിച്ചെങ്കിലും പിന്നീട് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരുന്നപോലെ വേറെ പേരു സ്വീകരിച്ചു പൂര്‍വാധികം ശക്തമായി തിരിച്ചു വരികയാണ് ഉണ്ടായത്.. അങ്ങനെ ഹിസ്ബുള്‍ മുജാഹിദീന്‍,ജൈഷ് എ മുഹമ്മദ്,ലഷ്കര്‍ എ തയ്യബ തുടങ്ങിയവര്‍ തങ്ങളുടെ തീവ്രവാദത്തിന്‍റെ ഭയാനക മുഖവും പേറി ലോകത്തില്‍ മനുഷ്യര്‍ക്ക്‌ ജീവിക്കുവാനുള്ള അവകാശത്തെ വെല്ലുവിളിച്ചു കൊണ്ടു ജീവിക്കുന്നു..

എന്നാല്‍ അവരുടെ നേതാക്കന്മാരുടെ അറസ്റ്റോ വീട്ടുതടങ്കലോ ഒരു ശാശ്വതമായ പരിഹാരമല്ല എന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും അറിയാം.. കാരണം ഈ മഹാശയന്മാരെ വീട്ടുതടങ്കലില്‍ വെയ്ക്കുമ്പോഴും അവര്‍ തങ്ങളുടെ അണികള്‍ വഴി കാര്യങ്ങള്‍ സുഗമമായി മുമ്പോട്ട്‌ കൊണ്ടുപോകുന്നു..

തങ്ങളുടെ ഇടപെടല്‍ മൂലം അല്ല പാകിസ്ഥാന്‍ ഈ തീവ്രവാദി സംഘടനെയേ നിരോധിച്ചതെന്നും പാകിസ്ഥാനെ ഒരു തീവ്രവാദി രാജ്യം ആക്കി പ്രഖ്യാപിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്ന് അമേരിക്കന്‍ സ്റ്റേററ് ഡിപ്പാറ്റ്മെന്‍റ് ഉദ്യോഗസ്ഥന്‍ സീന്‍ മക്കൊര്‍ക്ക്മാന്‍ വഴി അറിയിച്ചു കഴിഞ്ഞു ..

സോഫ്റ്റ് വെയര്‍ വ്യവസായവും,ബാങ്കിംഗ് മേഖലയും തകര്‍ന്ന ഈ സമയത്തു കോടികള്‍ വാരുന്ന ആയുധവിപണിയിലെ സ്ഥിരംകസ്ടമര്‍ ആയ പാകിസ്ഥാനെ പിണക്കാന്‍ അമേരിക്കയക്കാവില്ല.. അതോടൊപ്പം പരോക്ഷമായി മത തീവ്രവാദികള്‍ ഭരിക്കുന്ന പാകിസ്ഥാനില്‍ നിന്നു ഇന്ത്യയ്ക്ക് അനുകൂലമായ നടപടികള്‍ പ്രതീക്ഷിക്കുവാനും കഴിയില്ല.അതേപോലെ തീവ്രവാദത്തിനെതിരെ നടക്കുന്ന കടുത്ത യുദ്ധത്തിലും പ്രതിരോധ നടപടികളിലും ഒരു പക്ഷെ മനുഷ്യാവകാശങ്ങള്‍ ലന്ഘിക്കപ്പെട്ടെക്കാം എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കിയിരിക്കുന്നു..

പക്ഷെ ഏത് തീവ്രവാദത്തെയും നേരിടാനുള്ള കരുത്ത്‌ ഇന്ത്യയ്ക്കുണ്ട് എന്ന് പാകിസ്ഥാന്‍ അറിഞ്ഞാല്‍ നന്ന്.. ചന്ദ്രനില്‍ ഉപഗ്രഹം ഇറക്കാന്‍ മാത്രമല്ല വേണ്ടി വന്നാല്‍ തീവ്രവാദികളുടെ നെഞ്ചില്‍ കാളിയ മര്‍ദ്ദനം ആടാനും ഇന്ത്യയ്ക്കാവും..

ജയ് ഹിന്ദ്..

Thursday, December 11, 2008

9.സാനിയ മിര്‍സയ്ക്ക് ഡോക്ടറെറ്റ്

ഒടുവില്‍ അതും സംഭവിച്ചു...സാനിയ മിര്‍സയ്ക്കും ഡോക്ടറെറ്റ്.തമിഴ്‌നാട്ടിലെ എം.ജി.ആര്‍.യുണിവേഴ്സിറ്റിയാണ് ഈ വലിയ കാര്യം ചെയ്തിരിക്കുന്നത്.. ലോക റാങ്കിങ്ങില്‍ നൂറില്‍ താഴെ വന്നപ്പോള്‍തന്നെ കൊടുത്തു എന്നത് വളരെ നല്ലകാര്യം.. ഒരു പക്ഷെ ആയിരത്തില്‍ താഴെവന്നാല്‍ അവസരം ഉണ്ടായില്ലെങ്കിലോ.?.

ഇന്നലെയാണ് ഭവതിയ്ക്ക് എം.ജി.ആര്‍.യുണിവേഴ്സിറ്റി ചാന്‍സിലര്‍ യുവാക്കളുടെ ഹരമായ സാനിയയ്ക്ക് ഓണററി ഡോക്ടറെറ്റ് നല്കിയത്..സാധാരണഗതിയില്‍ ഗവേഷണത്തിന് ശേഷമോ,ഉന്നത വിദ്യാഭാസ യോഗ്യതയായോ നല്‍കിവരുന്ന പ്രസ്തുത ബഹുമതി ചിലപ്രത്യേക സാഹചര്യങ്ങളില്‍ ഒരു വെക്തി ഒരു പ്രത്യേക മേഖലയില്‍ നല്‍കിയിരിക്കുന്ന സംഭാവനകളെ മുന്‍നിര്‍ത്തി ഇതു നല്‍കും എങ്കിലും ഇത്തരം ഒരു തരംതാണ പ്രവര്‍ത്തി ആദ്യമായാണ്‌.

പ്രശസ്ത ഗായകനും മലയാളികളുടെ അഭിമാനവും ആയ കെ.ജെ.യേശുദാസിന് കിട്ടിയ സാഹചര്യം വെക്തമാക്കികൊണ്ട് ഇതു വിശദമാക്കാം... ആണ് യേശുദാസിന് പ്രസ്തുത ബഹുമതി അണ്ണാമലൈ സര്‍വകലാശാല നല്കിയത്.. സംഗീതത്തില്‍ അഗാധ മായ അറിവുള്ള അദ്ദേഹത്തെപോലെയുള്ളവര്‍ക്കാണ് സാധാരണ ഗതിയില്‍ ഇത്തരം ഓണററി അവാര്‍ഡ് കൊടുക്കുക..അത് സംഗീതം ആവാം,കായികമാവം,ശാസ്ത്രമാവം... ഇത്തരം ഒന്നു ഡോക്ടര്‍ അബ്ദുല്‍ കലാം നിരസിച്ചത്‌ ഏവര്‍ക്കും ഓര്‍മയുണ്ടാകുമല്ലോ..

പക്ഷെ ഇന്നു കായിക രംഗത്ത് നല്കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് നല്‍കിയതെന്ന വാദത്തിനു ഇന്ത്യയില്‍ ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണം കൊണ്ടുവന്ന അഭിനവ് ബിന്ദ്രയെയോ,വെള്ളി കൊണ്ടുവന്ന (മോഡേന്‍ എറയില്‍) രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ അല്ല..പകരം അത്രയൊന്നും രാജ്യത്തിന് സംഭാവന നല്‍കാത്ത സാനിയയ്ക്ക് നല്കിയത് തീര്‍ത്തും മോശമായി പോയി..

ഇത്തരം ഓണററി ഡോക്ടറെറ്റ് ഡിഗ്രികള്‍ അതിന്‍റെ വിലകളയും എന്നതിനാല്‍ അമേരിക്കയിലെ കോര്‍ണല്‍,വിര്‍ജിനിയ സര്‍വകലാശാലകള്‍ ഇത്തരം ബഹുമതികള്‍ കൊടുക്കാറില്ല..

ഇനി അതല്ല ശരീര പ്രദര്‍ശനമാണ് മാനദണ്ഡം എങ്കില്‍ ഷക്കീലയും സില്‍ക്ക് സ്മിതയും (മരണാന്തരം) ഇത്തരം ബഹുമതികള്‍ നേടുന്ന കാലം വിദൂരമല്ല..

Wednesday, December 10, 2008

8.കെ.സുരേഷ്കുമാര്‍ ഭരണത്തിന്‍ ഇടനാഴിയില്‍ മറ്റൊരു സൂപ്പര്‍സ്റ്റാര്‍. അതോ ബലിയാടോ

അച്ചുതാനന്ദന് മാത്രമല്ല മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്കും ഇടതുപക്ഷ സര്‍ക്കാരിനും ഏറെ പേരുദോഷം സൃഷ്ടിച്ച വിവാദനായകന്‍ മിസ്റ്റര്‍.ബുള്‍ഡോസര്‍ സുരേഷ് കുമാറിന് അവസാനം സസ്പെന്‍ഷന്‍.അല്ല എന്താ നമ്മുടെ സുരേഷ് കുമാറിന് ഇത്ര പ്രശ്നം..


ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഒന്നും പറയാന്‍ അധികാരം ഇല്ലതവരെന്നു ഇഷ്ടന്‍ മറന്നുപോയോ. കല,ശാസ്ത്രം,സാഹിത്യം എന്നീ മൂന്നു കാര്യങ്ങള്‍ മാത്രമെ ഒരു ഐ.എ.എസ്സുകാരന്‍ എഴുതാവൂ എന്നാ പ്രമാണം.. കാരണം സിവില്‍ സര്‍വീസില്‍ വരുന്നവന്‍ അല്പം വിവരവും വിദ്യാഭാസവും ഉള്ളവരാകും എന്ന് പണ്ടേ അറിയാമായിരുന്നു..

രാഷ്ട്രീയത്തില്‍ വരുന്ന കുതന്ത്രവും കസേരകളിയും നടത്തുന്ന മഹാരഥന്മാരുടെ വിക്രിയകള്‍ ആളുകളെ എഴുതിയറിയിക്കാതിരിക്കാന്‍ പണ്ടേ അവരെ ഷന്‍ടീകരണം നടത്തിയിട്ടുണ്ടെന്ന് പ്രിയ സുരേഷ്കുമാരന്‍ മറന്നുപോയോ.. അച്ചുതാനന്ദന്‍ അങ്ങനെ ഒരു മണ്ടത്തരം കാണിച്ചു.. അത് തുറന്നുപറയാന്‍ ഇയാള്‍ക്കെന്താ വട്ടുണ്ടോ... അച്യുതാനന്ദന്‍ നല്ലൊരു കമ്യുണിസ്റ്റ്കാരനാ.കുറെ പോലിസ് മാര്‍ദ്ധനവും കിട്ടിയിട്ടുണ്ട്..നാടു തന്നാലാവും വിധം നന്നാക്കാന്‍ ഒന്നു ശ്രമിച്ചു..

പക്ഷെ കൂടുള്ള മുതലാളിത്ത സംസ്കാരം വിഴുങ്ങിയ ആധുനികകാലത്തെ കമ്മ്യുണിസ്റ്റ് സഖാക്കള്‍ സമ്മതിക്കില്ല എന്ന് തിരിച്ചറിഞ്ഞു പുള്ളി കട്ടേം പടോം മടക്കിയില്ലേ..പിന്നെന്താ നാടു നന്നാക്കാന്‍ സുരേഷ്കുമാറിന് മാത്രം ഇത്രതിടുക്കം.. അല്ലെങ്കില്‍ തന്നെ ഈ നാടു നന്നാവില്ല എന്നെല്ലാവര്‍ക്കും അറിയാം.അച്ചുമാമന്‍ അത് തിരിച്ചറിഞ്ഞത് അല്പം വൈകി ആണെന്ന് മാത്രം..പുള്ളിയെ പട്ടി പ്രശനത്തില്‍ ഓഫീസ്സില്‍ ഉള്ളവരും "പിണങ്ങാറായി" സഖാവും പിന്നില്‍ നിന്നും കുത്തിയിട്ടും താങ്കള്‍ക്കു മാത്രം മനസ്സിലായില്ലേ..

ഒന്നും അല്ലെങ്കില്‍ പണ്ടു അച്ചുമാമനെ കടിക്കാനായി ചെന്നയില്‍ നിന്നും "പിണങ്ങാറായി" സഖാവ് ഫാരിസ്‌ അബൂബക്കര്‍ എന്നൊരു പട്ടിയെ ഇറക്കി കുരപ്പിച്ചതും മറന്നുപോയോ..എന്‍റെ സുരേഷ്കുമാറെ.. സ്വന്തമായി പോലും ഒന്നും ചെയ്യാന്‍ അനുവദിക്കാതെ കൂച്ചുവിലങ്ങ് വീണിരിക്കുന്ന ആ പാവം താങ്കളെ എന്ത് സഹായിക്കും എന്ന് കരുതിയാ വെറുതെ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്‌..ദേ.കണ്ടോ ഇപ്പോള്‍ സസ്പെന്‍ഷന്‍ കിട്ടിയില്ലേ..

കേരളത്തില്‍ നിന്നും ആകെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് കിട്ടിയ മൂന്നുപേരില്‍ ഒരാളായ പാവം രാജു നാരായണ സ്വാമിയെ ഇന്നും ഇട്ടു പന്ത് തട്ടികളിക്കുന്നതും താങ്കള്‍ അറിയുന്നില്ലേ..ങാ.ഇനി കിട്ടിയ സസ്പെന്‍ഷന്‍ വെച്ചോ... അല്ല ഇനി എന്ത് ചെയ്യാന പ്ലാന്‍.. ജോലിയും കൂലിയും വേണമെങ്കില്‍ പോയി പിണങ്ങാറായി സഖാവിന്‍റെ കാലുപിടിച്ചോ.. പുള്ളി പിണങ്ങാറായി എന്ന് തോന്നുമെങ്കിലും അച്ചുമാമനെ പോലെയല്ല..ആശ്രിതവല്‍സന്‍ ആണ് കേട്ടോ..പിടിച്ചാല്‍ പിണക്കം മാറും.ഉറപ്പാ..

പിന്നെ അന്ന് നിങ്ങള്‍ വിളിച്ചു പറഞ്ഞാ "കിളിരൂര്‍ കേസും "ദേണ്ടെ പൊക്കി കൊണ്ടുവന്നിരിക്കുന്നു.. നിങ്ങള്‍ക്കറിയില്ലേ മന്ത്രി പുത്രന്മാരും മന്ത്രിമാരുടെ ഓഫിസിലെ പുംഗവന്‍മാരും ഉള്ളകേസാ..ചിലപ്പോള്‍ പുലിവാലാകും പറഞ്ഞേക്കാം..എന്തിനാ മാഷേ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടുന്നത്‌...കേട്ടിട്ടില്ലേ വിവരമുള്ളവര്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിളിച്ചത്,..നിങ്ങള്‍ എന്നതാ അത് മാറ്റുവാന്‍ ശ്രമിക്കുകയാണോ..നടക്കില്ല മാഷേ..

മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് കേട്ടിട്ടില്ല.അല്ലെ.ഇവിടെ ഒരു ചട്ടവും മാറില്ല..ഇതു കേരളമാ മാഷേ.. പിന്നെ അടങ്ങി ഒതുങ്ങി ഭരിച്ചു പെന്‍ഷന്‍ വാങ്ങി മാന്യമായി ജീവിക്കൂ മാഷേ.. വെറുതെ ഒരു ജോലികളയാതെ.. പണ്ടു താങ്കളെ പോലെ നാടുനന്നാക്കാന്‍ പ്രേതം കൂടിവര്‍ ഇന്നു രാഷ്ട്രീയത്തില്‍ പ്രേതങ്ങളെ പോലെ നടക്കുന്നുണ്ട്..വേണമെങ്കില്‍ ആയ അല്‍ഫോന്‍സ്‌ സാറിനോട് ചോദിച്ചോ..

പത്തു പൈസ ഉണ്ടാക്കാന്‍ ഉള്ള സമയത്തു സത്യസന്ധത എന്നാ പ്രേതം കൂടിയാന്‍ അവസാനം ഉണ്ടിരുന്ന നായ വിളി കേട്ടപോലെ .. വിളിയും കാണില്ല.. ഉണ്ടുകൊണ്ടിരുന്നതും കാണില്ല..ഇതു കേരളമാ. എത്ര തല്ലിയാലും ഞങ്ങള്‍ നന്നാവില്ല..അഥവാ ഇനി മാറില്ല എങ്കില്‍ സ്ഥലം മാറി അങ്ങ് വടക്കേണ്ട്യയില്‍ പൊയ്ക്കോ..ഇന്നവിടെ ആളുകള്‍ മാറി. ഞങ്ങള്‍ മാറില്ല..ങാ സഖാങ്ങളെ ..

ലാല്‍ സലാം.. തോറ്റിട്ടില്ല..തോറ്റിട്ടില്ല..തോറ്റ ചരിത്രം കേട്ടിട്ടില്ല..

Monday, December 8, 2008

7.കാര്യം വീര്യം പമ്പരം പോലെ കോണകം കണ്ടാല്‍ ചാണകം പോലെ. (അവസാന ഭാഗം)

എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍ ..

കേരളത്തെ തിന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ വികസനത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതിഭാസം.പക്ഷെ ഈയൊരു കാര്യം ഭാരതത്തില്‍ പൊതുവെ കാണപ്പെടുന്നതുകൊണ്ട് കേരളത്തെ മാത്രം കുറ്റപ്പെടുത്തണോ എന്നകാര്യം മാത്രം സംശയം.

പൊതുവെ ആര്‍ക്കും വിദേശികളായ എഞ്ചിനീയറിംഗ് മികവിനോ അവരുടെ ആസൂത്രണപാടവത്തെപറ്റിയോ സംശയം ഇല്ല..പക്ഷെ അവര്‍ മാത്രം ചെയ്യാവുന്നതോ അവര്‍ക്കുമാത്രമേ കഴിയൂ എന്നതോ ആയ സമീപനം.. അതാണ്‌ തെറ്റ്.. ഭാരതത്തിലെ ഐ.ഐ.ടി. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പഠന കേന്ദ്രങ്ങളില്‍ ഒന്നാണ്. അതെ പോലെ ഐ.ഐ.എസും.മാത്രമല്ല ഇന്ത്യയിലെ ഐ.ഐ.എം., എക്സ്.എല്‍.ആര്‍.ഐ., തുടങ്ങിയ മാനേജ്മെന്റ്റ് കോളജുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മേന്മയേറിയ വിദ്യാഭാസ കേന്ദ്രങ്ങളില്‍ പെടും.. പക്ഷെ അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളെയോ അവരുടെ തലച്ചോറിനെയോ നമുക്കു ഉപയോഗിക്കാന്‍ കഴിയുന്നില്ല..

കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് ആയ (പഠന കേന്ദ്രം എന്നാണ് ഉദ്ദേശിക്കുന്നത്) കുസാറ്റിലെ കുട്ടികള്‍ പോലും തങ്ങളുടെ മികവ് കേരളത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധികാതെ വിദേശത്ത് കണ്ണും നട്ടിരിക്കുകയാണ്.കേരളത്തിലെ സാങ്കേതിക തൊഴിലാളികളെ പറ്റി (അല്പം പരിജ്ഞാനം ഉള്ള ഹെല്‍പ്പര്‍ മുതല്‍ എഞ്ചിനീയര്‍ വരെ എല്ലാവരെയും പറ്റി.) ഗള്‍ഫില്‍ എന്നല്ല സിങ്കപ്പൂരിലും ,മലേഷ്യയിലും തുടങ്ങി ലോകത്തിന്‍റെ ഏതുഭാഗത്തും നല്ല അഭിപ്രായം തന്നെ.. അമേരിക്കയില്‍ നാസയില്‍ തുടങ്ങി ബോയിങ്ങില്‍ വരെ മലയാളികള്‍ തങ്ങളുടെ വെക്തിമുദ്ര പതിപ്പിചിരിക്കുന്നു. ഏത് എഞ്ചിനീയറിംഗ് വിദഗ്ദോപകദേശ സ്ഥാപങ്ങളിലും മലയാളികള്‍കാണാം...പക്ഷെ അവര്‍ക്കല്ല വെള്ളക്കാരെ മാത്രമെ ഒരു വിദഗ്ദനായി കാണാന്‍ ഭരണാധികാരികള്‍ക്കാവൂ.. എന്തുകൊണ്ട്..

പ്രധാനമായും രണ്ടുകാരണങ്ങള്‍ തന്നെ.

ഒന്നു : സായിപ്പ് വിട്ടുപോയിട്ടും അവരോട് പുലര്‍ത്തുന്ന വിധേയത്വം.. കാരണം വെളുമ്പന്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മഹാമണ്ടത്തരം..പിന്നെ അതിനെ ന്യായീകരിക്കാന്‍ അവര്‍ പണിതതും ഉണ്ടാക്കികാണിച്ചതുമായ കെട്ടിടങ്ങളും പാലങ്ങളും..

രണ്ടു. :വിദേശ സ്ഥാപനങ്ങള്‍ നല്കുന്ന കമ്മിഷന്‍..കാരണം ഇ.ഐ.എല്‍.പോലെയുള്ള സ്ഥാപങ്ങള്‍ തങ്ങള്‍ക്കു പണികിട്ടാന്‍ കമ്മിഷന്‍ കൊടുക്കുന്ന പതിവില്ല..തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കുവാന്‍ പറ്റുന്നതിന്‍റെ പരമാവധി ഉണ്ടാക്കുക മാത്രം ആണ് ഇന്നേല്ലവരുടെയും ലക്ഷ്യം. എസ്.എന്‍.സി.ലാവലിന്‍ പോലെയുള്ള കുംഭകോണങ്ങള്‍ തന്നെ അതിന് ഉദാഹരണം..

ഈ രണ്ടുകാരങ്ങള്‍ക്കും ഉള്ള മറുപടി..

ഒന്നു : അന്ന് സായിപ്പന്മാര്‍ സൃഷ്‌ടിച്ച കെട്ടിടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനു കാരണം അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മാത്രമല്ല.. അവര്‍ ഓരോ പദ്ധതിയ്ക്കും നല്‍കിയിരുന്ന മുതല്‍ മുടക്ക് പൂര്‍ണമായും അതില്‍ ചിലവഴിച്ചിരുന്നു.. ഒരു കോടിയുടെ പദ്ധതിയില്‍ നാല്പതു ലക്ഷം പണിയ്ക്കും അറുപതുകോടി കൈക്കൂലിയും കൊടുക്കേണ്ടി വന്നാല്‍ പിന്നെ എങ്ങനെ നിലവാരം പ്രതീക്ഷിക്കും.. കാരണം കൈക്കൂലി കൊടുക്കാതെ പദ്ധതിയില്‍ പൂര്‍ണമായും ചിലവാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ചില സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,ടി.സി.എസ്. തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും..അവയുടെ നിര്‍മ്മാണം മാത്രമല്ല ഡിസൈനിംഗ് കൂടി നടത്തിയത് ഭാരതീയ സ്ഥാപനങ്ങള്‍ ആയിരുന്നു..

രണ്ടു..: കമ്മിഷന്‍ കിട്ടാതെ എങ്ങനെ രാഷ്ട്രീയക്കാര്‍ ജീവിക്കും.. കാരണം നമ്മുടെ പാര്‍ട്ടികളെ ഒന്നു നോക്കൂ. സമ്പന്നമായ പാര്‍ട്ടിയും പാവങ്ങളായ നേതാക്കളും... കോടികള്‍ മുടക്കാന്‍ (ചാനലിനു വേണ്ടിയും അമ്യൂസ്മെന്‍റ് പാര്‍ക്കിനു വേണ്ടിയും) അവര്‍ക്കുണ്ട്...പക്ഷെ പാവങ്ങള്‍ക്കായി നാരങ്ങ മുട്ടായി വാങ്ങാന്‍ പണമില്ല.. പിന്നെ ഒരെണ്ണം സമ്പന്നന്മാരായ നേതാക്കന്മാരും പാവമായ പാര്‍ട്ടിയും.. പിന്നെ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന മറ്റൊരെണ്ണം..

വിദേശികള്‍ നാട്ടില്‍ നിന്നു പോയിട്ടും നമുക്കു സ്വാതന്ത്രം കിട്ടിയിട്ടില്ല എന്ന് ചുരുക്കം... വിദേശികള്‍ പോയപ്പോള്‍ രാഷ്ട്രീയകാരുടെ കോളനി എന്ന് മാത്രം..ഗള്‍ഫ്കാരന്‍റെ ഭാഷയില്‍ സ്പോണ്‍സര്‍ മാറി..

ബാക്കിയെല്ലാം കല്ലി..വല്ലി....

Sunday, December 7, 2008

6.കാര്യം വീര്യം പമ്പരം പോലെ..കോണകം കണ്ടാല്‍ ചാണകം പോലെ.. (ഭാഗം:1 )

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ പെടുന്ന കേരളം പ്രതിശീര്‍ഷവരുമാനത്തിലും ആളോഹരി സംസ്ഥാനവരുമാനത്തിലും മുന്‍പന്തിയില്‍ തന്നെ. ആരോഗ്യ രംഗത്തും വിദ്യാഭാസരംഗത്തും ഉള്ള ഈ കുതിച്ചുചാട്ടം പക്ഷെ വികസന മേഖലയില്‍ എത്തിക്കാനയില്ല എന്ന് വേണം കരുതാന്‍.
പക്ഷെ മാറുന്ന ഈ സാമ്പത്തിക ചുറ്റുപാടുകളില്‍ വേണ്ടവണ്ണം സര്‍ക്കാരിനോ പൊതുജനങ്ങള്‍ക്കോ മുതലെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം.ഗള്‍ഫില്‍മാത്രമുള്ള മലയാളികള്‍ ദിനവും അറുപതു മുതല്‍ എഴുപതു കോടിവരെ അയയ്ക്കുമ്പോള്‍ മറ്റുരാജ്യങ്ങളില്‍ കൂടി താമസിക്കുകയും ജോലിചെയ്യുകയുംചെയ്യുന്ന മലയാളി പ്രവാസികള്‍ ഉള്‍പ്പടെ ആ വരുമാനം രണ്ടായിരത്തി അഞ്ഞൂറ് കോടിയോളം വരും..
അതായതു സര്‍ക്കാര്‍ വരുമാനമോ സര്‍ക്കാരില്‍ നിന്നും പൊതുമേഖലാ,സ്വകാര്യ സ്ഥാപങ്ങളില്‍ നിന്നും അല്ലാതെ വിദേശനാണ്യമായി തന്നെ അറുനൂറുമില്ല്യന്‍ഡോളര്‍ വരുന്ന തുക നമ്മുടെ ഈ ചെറിയ സംസ്ഥാനത്തിലേക്കു ഒഴുകിയെത്തുന്നു.ഇവയില്‍ ഏറിയ പങ്കും അല്ലെങ്കില്‍ ഭൂരിപക്ഷവും ബാങ്കില്‍ കിടന്നു തുച്ചമായ പലിശമാത്രം കിട്ടുന്ന വെറും സേവിംഗ്സ് അക്കൌണ്ടുകള്‍ മാത്രം ആണ്.
അതെ പണം വടക്കേന്ത്യന്‍ വ്യെവസായികളും മാര്‍വാടികളും ഒന്നോ രണ്ടോ ശതമാനം കൂടുതല്‍ പലിശ കൊടുത്തു ഉല്‍പ്പന്നങ്ങള്‍ ആക്കിയോ വട്ടിപ്പലിശക്കാരായ തമിഴന്‍റെ കൈയില്‍കൂടെ വന്‍പലിശ നേടിയെടുത്തു കൂടുതല്‍ പണക്കാരവുകയോ ആണ് സംഭവിക്കുന്നത്..ഇവിടെ സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്.എന്താണ് പോംവഴി..
തെനിച്ചകള്‍ തേന്‍ സംഭരിക്കുന്നത് പോലെ ഓരോ രാജ്യങ്ങളും കറങ്ങി തങ്ങളാല്‍ ആവും വിധം പണമുണ്ടാക്കി നാട്ടില്‍ അയക്കുന്ന മലയാളി സ്വന്തം നാട്ടില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നു.സ്വന്തമായി ഒരു വിദേശ കാര്യ വകുപ്പ് മന്ത്രിയും ഗള്‍ഫ്കാര്‍ക്ക് വേണ്ടി മാത്രം മാന്തിയും ഉണ്ടായിട്ടു എന്ത് ഫലം..നാട്ടില്‍ നിക്ഷേപത്തിന് സാഹചര്യമില്ലാത്ത മലയാളി പിന്നേതു ചെയ്യും. നാട്ടില്‍ നല്ല റോഡ് ഉണ്ടാക്കാന്‍ ശ്രമിച്ചു കോണ്ട്രാക്റ്റ് എഴുതി വാങ്ങിയ മലേഷ്യന്‍ കമ്പനിയുടെ അധികാരി ആത്മഹത്യ ചെയ്യേണ്ടി വന്നു..
റോഡിലെ കുഴികലെക്കാള്‍ കൂടുതല്‍ ബന്ദും ഹര്‍ത്താലും അതിനെക്കാള്‍ കൂടുതല്‍ ഗുണ്ടായിസവും തൊഴില്‍ സമരങ്ങളും കൂടെ മേമ്പൊടിയായി പിന്തിരിപ്പന്‍ വാദവും.ഇടയ്ക്ക് അച്ചുമാമനെയും പട്ടിയേം ഉണ്ണികൃഷ്ണനെയും അഭയെയും കൂടെ ജോമോനെയും..
കാതലായ പ്രശ്നം ഇവരാണോ..കേരളത്തില്‍ ഏറ്റവും സ്ഥായിയായ വരുമാനം വിദേശമലയാളികളുടെ മാത്രമാണ്.കിലോയ്ക്ക് നാലായിരം വന്ന വാനിലയോ നൂറ്റിനാല്‍പതു വന്ന റബറോ പിന്നീട് വിലക്കുറവിന്‍റെ കയത്തില്‍ പതിച്ചു.. പക്ഷെ കേരളത്തില്‍ നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത സാഹചര്യം അല്ല എന്ന് പാടി പാടി തങ്ങളുടെ സംസ്ഥാനത്തേക്ക് അവരെ ആനയിക്കാനും അവര്‍ക്ക് വേണ്ട സഹായം കൊടുക്കാനും വിവിധസംസ്ഥാനങ്ങള്‍ ഒരുങ്ങി കഴിഞ്ഞു ..
ആ ഒഴുക്ക് ബലമായി തടയുകയല്ല വേണ്ടത്..പകരം അവര്‍ക്ക് വിശ്വസിക്കാന്‍ അവര്‍ക്ക് പേടിയില്ലാതെ നിക്ഷേപം നടത്തുവാന്‍ ഒരുങ്ങുകയാണ് വേണ്ടത്.കോടീശ്വരന്മാരായ മലയാളി വ്യെവസായികള്‍ കേരളത്തില്‍ മുതല്‍ മുടക്കാന്‍ മടിക്കുകയാണ്.
എന്താണ് പോം വഴി..
കേരളത്തിലെ വട്ടപ്പലിശക്കാരെ നിയന്ത്രിച്ചു വിദേശമലയാളികളില്‍ നിന്നു സംഭരിക്കുന്ന പണം ഒരു കണ്‍സോര്‍ഷ്യം രൂപികരിച്ചു മൈക്രോഫിനാന്‍സിംഗ് നടത്തി കേരളത്തിനു പ്രയോജനകരമായി ഉപയോഗിക്കുകയും വിദേശ മലയാളികള്‍ നടത്തിയ നിക്ഷേപത്തിന് മാന്യമായ പലിശ കൊടുക്കുകയും ചെയ്യുക..
സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് പ്രസ്തുത പണം(റോഡ്,ആശുപത്രി,ജലസേചനം തുടങ്ങി..) ഉപയോഗിച്ചു സമയ സമയം പണം തിരിച്ചടച്ചു അതിന്‍റെ ഗുണം എന്‍.ആര്‍.ഐ. നിക്ഷേപകരും ഒപ്പം സംസ്ഥാനവും അനുഭവിക്കുക.ആവശ്യമില്ലാത്ത കാര്യത്തില്‍ പോലും രാഷ്ട്രീയം കലര്‍ത്തി ഒരു നിക്ഷേപക സാധ്യതയെ ഇല്ലാതാക്കുക..
പ്രൈവറ്റ് സഹകരണത്തിലൂടെ ഉണ്ടായ കൊച്ചിന്‍ എയര്‍പോര്‍ട്ട് ഇതിന് നല്ല ഉദാഹരമാണ്.അല്ലാതെ മലയാളികള്‍ തങ്ങളുടെ പണം ഗള്‍ഫില്‍ തന്നെയോ മറ്റു സംസ്ഥാങ്ങളിലോ നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍ പിന്നെ വിദേശപണം വെറും കിട്ടാക്കനിയായി മാറും..
എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍ (അടുത്തതില്‍..)

Friday, December 5, 2008

5.കത്തോലിക്കാ സഭയിലെ മുട്ടനാടുകള്‍ക്ക് വേണ്ടിയുള്ള ഇടയലേഖനം.

പ്രിയ അച്ചന്മാരായ മുട്ടനാടുകളെ.ഈ ഇടയലേഖനം നേരെ പോപ്പിന്‍റെ അടുത്തുനിന്നും വന്നതായതുകൊണ്ട് ഇടവകയിലെ വിശ്വാസികളായ കുഞ്ഞാടുകളെ വായിക്കുവാന്‍ അനുവദിക്കാതിരിക്കുക..

ലോകത്തിലെ ക്രിസ്ത്യന്‍ സമൂഹത്തില്‍ പകുതിയോളം വരുന്നതും ലോകജനസംഖ്യയുടെ ആറില്‍ഒന്നും വരുന്ന നമ്മുടെ സഭയില്‍ രണ്ടായിരത്തിഎഴുനൂറ്റി എണ്‍്പത്തിരണ്ടു രൂപതകളും ഇരുപത്തിമൂന്ന് പ്രാര്‍ഥനാക്രമങ്ങളും നമുക്കുണ്ട്.ഈയിടെയായി നമുക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന ആരോപണങ്ങളും പരോക്ഷ ആക്രമണങ്ങളും നമുക്കറിയാമല്ലോ..

സാധാരണ മനുഷ്യരില്‍ നിന്നും തെരഞ്ഞെടുക്കുന്നവരാണ് നമ്മളിലെ എല്ലാവരും തന്നെ..നമ്മുടെ ഏഴ് ലക്ഷത്തി എഴുപതിനായിരം കനാസ്ത്രീകളെയും നാലു ലക്ഷത്തി ആറായിരം അച്ചന്മാരെയും നിയന്ത്രിക്കുക ബുദ്ധിമുട്ടെന്ന് മാത്രമല്ല അസാധ്യം തന്നെയാണ്.കൂടാതെ ആര്‍ച്ച് ബിഷപ്പും,ബിഷപ്പും,കര്‍ദ്ധിനാളും ഒക്കെയായി വേറെയും നാലായിരത്തില്‍പരം വലിയ ആടുകള്‍..നമ്മുടെ സഭയിലെ ഡീക്കന്മാര്‍ തന്നെ ഇരുപത്തിഎട്ടായിരം വരുമെന്നറിയാമല്ലോ..??പിന്നെ പഠിച്ചു കൊണ്ടിരിക്കുന്നവരും,ബ്രദേഴ്സും ഒക്കെയായി പിന്നെയും ലക്ഷങ്ങള്‍...എല്ലാവരെയും നിയന്ത്രിച്ചു പോപ്പിന് വട്ടുപിടിക്കുമെന്നു അദ്ദേഹം ഇവിടെ പ്രസ്താവിക്കുകയുണ്ടായി..

പിന്നെ നമ്മളെല്ലാം പുണ്യവാന്മാര്‍ ആയിരിക്കണം എന്നെല്ലാവര്‍ക്കും എന്താ ഇത്ര നിര്‍ബന്ധം.ആകെപ്പാടെ പുണ്യവാളന്മാരെ തെരഞ്ഞെടുക്കുന്നതിലും സഭ പിശുക്കത്തരം കാട്ടാറുണ്ടല്ലോ..?? അപ്പോള്‍ പിന്നെ ഇത്രയേ ഒക്കൂ..അല്ലാതെന്താ..പിന്നെ ഇതും പറഞ്ഞുകൊണ്ട് ആ നസ്രേത്ത്കാരന്‍ കര്‍ത്താവ് വന്നാല്‍ കാണിച്ചു കൊടുക്കാം.പണ്ടത്തേത് അതിയാന്‍ മറന്നിട്ടുണ്ടാവില്ല..പിന്നെ ഒരു അഭയകൊലക്കേസില്‍ എന്തിന് ഇത്രവിവാദം..

നമ്മുടെ ചിലര്‍ ചെയ്ത പുണ്യ പ്രവര്‍ത്തിയില്‍ പങ്കെടുക്കാതെ മാറിനിന്നു ഭീഷണിപ്പെടുത്തിയ കുറ്റത്തിന് അവള്‍ അതര്‍ഹിക്കുന്നത് തന്നെ.കൊട്ടൂരനും കന്യാസ്ത്രീയും തമ്മില്‍ ബന്ധപ്പെട്ടത്തില്‍ എന്താതെറ്റ്..പൂത്രുക്കയും ചെര്‍ന്നെങ്കില്‍ അതിലും എന്താ തെറ്റ്.പങ്കുവച്ചു കഴിച്ചതിലൂടെ സ്വാര്‍ത്ഥതാ ഇല്ലത്തവരെന്നും തെളിയിച്ചില്ലേ..സഭയിലും പുറത്തും കുറഞ്ഞുവരുന്ന സാഹോദര്യത്തിന്‍റെ ഉത്തമ ഉദാഹരണമല്ലേ അവര്‍ കാട്ടിയത്..ആ മഹത് പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടു ആ വിശുദ്ധ കന്യാസ്ത്രീയുടെ ഭാരം ലഘൂകരിക്കുകായായിരുന്നു അഭയ ചെയ്യേണ്ടിയിരുന്നത്..

അല്ലെങ്കില്‍ തന്നെ കര്‍ത്താവിന്‍റെ പ്രതിപുരുഷന്മാരായ അച്ചന്മാരും കര്‍ത്താവിന്‍റെ മണവാട്ടികളായ കന്യാസ്ത്രീകളും ചേര്‍ന്നൊരു സംഭോഗം തെറ്റാണോ.??സ്വന്തം തൊടിയില്‍ നില്ക്കുന്ന വാഴപ്പഴം തിന്നാന്‍ ഉടമയ്ക്ക് അധികാരം ഇല്ലേ..അഥവാ ഇടവകയില്‍ ഇറങ്ങി ചെയ്താലും എന്താ തെറ്റ്.. അവരെല്ലാം തന്നെ നമ്മുടെ കുഞ്ഞാടുകളല്ലേ.. ഒരു നല്ല മുട്ടന്‍ നില്‍ക്കുമ്പോള്‍ പിന്നെ മറ്റാടുകള്‍ എന്തിന് പുറത്തുപോകണം.?ഇടവകയിലെ ഒരു ആഭാസന്മാര്‍ ചെയ്യുന്ന പോക്രിത്തരങ്ങള്‍ കുമ്പസാര കൂട്ടില്‍ ഇരുന്നു കേട്ടു വെരളിപിടിക്കുന്ന അച്ചന്മാര്‍ പിന്നെ എന്ത് ചെയ്യണം...??

വല്ലപ്പോഴും നടത്തുന്ന ചില വിദേശയാത്രകളില്‍ ചില സെറ്റ്അപ്പുകള്‍ ഒക്കുമെന്നല്ലാതെ എന്നും നടക്കുമോ..??പിന്നെ ബാക്കി എല്ലാവരും കഴിക്കുന്ന ഭക്ഷണവും,വൈനും കുടിച്ചു ജീവിക്കുന്ന അച്ചന്മാരുടെ ഞരമ്പുകളില്‍ ഓടുന്നതും ഒരേ രക്തമെങ്കില്‍ ഒരേ വികാരം ഉണ്ടായാല്‍ എന്താ തെറ്റ്..അവര്‍ പിന്നെന്തു ചെയ്യണമെന്ന ഇവരുടെ വാദം.... കൈ ചോറുണ്ണാന്‍ മാത്രമല്ല എന്നറിയാം.എന്നാലും കലവറയില്‍ കരിമ്പ് ഇരിക്കുമ്പോള്‍ അവര്‍ പഞ്ചസാര കഴിക്കണോ..??

പിന്നെ ഈ കേസ് പോക്കികൊണ്ടുവരാന്‍ ജോമോന്‍ ആരാ.അവനാണോ ഈ ഭൂമിയിലെ കര്‍ത്താവ്..അവന്‍ അഥവാ വല്ല സെറ്റ്അപ്പും വേണമെങ്കില്‍ പറഞ്ഞാല്‍ പോരെ..എത്രയോ രാക്ഷ്ട്രീയക്കാര്‍ക്ക് നമ്മള്‍ ഒപ്പിച്ചു കൊടുക്കുന്നു..അവനും കൊടുക്കില്ലേ..ഒരിക്കല്‍ വന്നാല്‍ ഇവിടെ അതിവിശാലമായ സെലെക്ഷന്‍ അല്ലെ..മാറി മാറി തിന്നാമല്ലോ.പേടിക്കേണ്ട അവന് ശിക്ഷ ദൈവം കൊടുക്കും,...അവനെ നരകത്തില്‍ അയക്കാന്‍വേണ്ടി പ്രത്യേക വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനകളും നൊയമ്പും ഉപവാസപ്രാര്‍ത്ഥന വെയ്ക്കാന്‍ ഇതിനോടകം തന്നെ എല്ലാ അരമനയിലും ഉത്തരവുകള്‍ അറിയിച്ചിട്ടുണ്ട്..

ഒരു ഇടവക അംഗങ്ങളും ഈ പ്രാര്‍ഥനകളുടെ ഉദ്ദേശം അറിയാതിരിക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കുക.വിശ്വാസികള്‍ എന്നും മണ്ടന്മാരായി ഇരിക്കില്ല എന്നതും നിങ്ങള്‍ക്കറിയാമല്ലോ..ഈ തക്കം നോക്കി ചാക്കിട്ടു പിടിക്കാന്‍ ഇരിക്കുന്ന ചില പാസ്റ്റര്മാരുടെ വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്..അവരെയും സൂക്ഷിക്കുക..പിന്നെ ഒന്നും അല്ലെങ്കില്‍ യുറോപ്പിലും അമേരിക്കയിലെയും അച്ചന്മാര്‍ പള്ളിയില്‍ വരുന്ന വിശ്വാസികളെയും കുട്ടികളെയും ആണ് പീഡിപ്പിച്ചത്..അത്തരം പരിപാടികള്‍ അവിടെ നടക്കാതിരിക്കാന്‍ പ്രത്യേകമായി ഉപദേശിക്കുന്നു..കാരണം യുറോപ്പും അമേരിക്കയുമല്ല കേരളം എന്ന് നമ്മുടെ അച്ചന്മാര്‍ മനസ്സിലാക്കണം..അവിടെ പ്രത്യാഘാതങ്ങള്‍ ഭയങ്കരം ആയിരിക്കും..

കോണ്ടത്തിനായി ഒരു വെണ്ടിംഗ് മെഷീന്‍സ്ഥാപിക്കുക എന്ന ആവശ്യം അംഗീകരിച്ചു കഴിഞ്ഞു .ഉടനെ എല്ലാ അരമനകളിലും അവ ലഭ്യമായിരിക്കും..അഥവാ അവ പരാജയപ്പെടുന്ന സാഹചര്യങ്ങളില്‍ സഭയുടെ വകയായുള്ള അനാഥാലയങ്ങള്‍ക്ക് സംഭാവന ചെയ്തും പ്രശ്നം പരിഹരിക്കാം.

ഇനി ഇത്തരം കേസുകളില്‍ പിടിയ്ക്കാന്‍ സി.ബി.ഐ.യ്ക്കോ എന്തധികാരം.നമുക്കു അരമനയും ന്യായവിധികളും ഉണ്ട്..അതുമാത്രം വിശ്വസിക്കാനും അനുസരിക്കാനും മാത്രമാണ് നാം ബാധ്യസ്ഥര്‍.ആകെയുള്ള ആരോപണങ്ങള്‍ കൊലപാതകവും വെഭിചാരവും ആണ്..പാപത്തിന്‍റെ ശമ്പളം മരണമത്രേ..രണ്ടു വിശുദ്ധരെ (സഫിയേം കൂട്ടൂരനേം) ഭയപെടുത്തിയ,അവരുടെ പുണ്യ പ്രവര്‍ത്തിയ്ക്ക് ഭംഗം വരുത്തിയ അഭയ പാപിയാണ്..അപ്പോള്‍ അവളുടെ മരണം സ്വാഭാവികം മാത്രം..പിന്നെ കര്‍ത്താവിന്‍ മണവാട്ടികളും പ്രതിപുരുഷന്മാരും ചേരുന്ന "പുണ്യ രതിക്രീഡാ" എങ്ങനെ വ്യെഭിചാരം ആവും..ആയതിനാല്‍ ഇതിനെയെല്ലാം നമ്മള്‍ ഒറ്റക്കെട്ടായി നേരിടണം.

ഒത്തുപിടിച്ചാല്‍ മൊത്തം തിന്നാം.

പോപ്പിന് വേണ്ടി..

(ഒരു കുപ്പായമൂരാന്‍)

ഒരു പ്രത്യേക അറിയിപ്പ്.

ഏതെങ്കിലും പ്രേമനൈരാശ്യം മൂലം അച്ചന്‍ ആവാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ അറിയിക്കുക...ബിഷപ്പ് ഇടപെട്ട് ആ പെണ്‍കുട്ടിയെ മഠത്തില്‍ എടുപ്പിച്ചു എല്ലാ സൌകര്യങ്ങളും ഏര്‍പ്പെടുത്തി കൊടുക്കുന്നതായിരിക്കും.. അങ്ങനെ അച്ചനും കന്യാ സ്ത്രീയുമായി അവര്‍ക്ക് ദീര്‍ഘകാലം കാലം കഴിക്കാം..പക്ഷെ ഉപകാരം ചെയു‌ന്നവരെ മറക്കരുത്..അവര്‍ക്കും ഒരു ചാന്‍സ് കൊടുക്കണം..

മാതാവേ...ഞങ്ങളുടെ അമ്മേ...സ്ത്രീകളില്‍ നീ തന്നെ പുണ്യം ചെയ്തവള്‍..ഞങ്ങളോട് പൊറുക്കണേ..ഞങ്ങളെ കാക്കണേ..നിന്‍റെ മകന്‍ അല്പം ദേഷ്യക്കാരന്‍..അവന്‍റെ ശാപങ്ങളില്‍ നിന്നു ഞങ്ങളെ കാത്തോണേ..

Wednesday, December 3, 2008

4.അച്ചുതാനന്ദനും ഉണ്ണി(കി)കണ്ണനും കുറെ മാധ്യമകൂറകളും.

കഴിഞ്ഞ കുറെദിവസങ്ങള്‍ ആയി നമ്മുടെ ചില മാധ്യമങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു പ്രയോഗത്തെ കടിച്ചു പിടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി തങ്ങളുടെ സര്‍ക്കുലെഷന്‍ കൂട്ടി പണം പിടുങ്ങുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് ആമുഖമായി മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇന്ത്യയിലെ ഓരോ പട്ടക്കാളക്കാരനും എന്‍.എസ്.ജി.ഗാര്‍ഡുകളും മാത്രമല്ല സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഒരു വ്യെക്തിയും രാജ്യത്തിന്‍റെ സ്വത്താണ്..അതില്‍ ഒരു ഇന്ത്യന്‍ പൌരനും അഭിമാനിക്കുകയും ഉണ്ട്..ബോംബെയിലെ തങ്ങളുടെ ദൌത്യം കഴിഞ്ഞു വന്ന ഓരോ സൈനികനെയും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചത് അതിന് തെളിവാണ്.

ഓരോ കരിമ്പൂച്ചകള്‍ എന്നറിയപ്പെടുന്ന എന്‍.എസ്.ജി.ഗാര്‍ഡുകളും സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നു കടുത്ത പരീക്ഷകള്‍ക്ക് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്.ആകെയുള്ള പതിനാലായിരത്തിഅഞ്ഞൂറ് കമണ്ടോകളില്‍ കുറെ പേര്‍ വി.വി.ഐ.പി.കളുടെ സുരക്ഷയ്ക്കായും ബാക്കിയുള്ളവര്‍ ഇത്തരം അപകടഘട്ടങ്ങളില്‍ രക്ഷയ്ക്കായും വരുന്നു..ഇവെരെല്ലാം തന്നെ തങ്ങളുടെ കടുത്തഅപകട സാധ്യതയെക്കുറിച്ചും ജീവന്‍റെ ഭീഷണിയെപ്പറ്റിയും അറിവുള്ളവര്‍ തന്നെ.

ഇനി നേരെ കാര്യത്തെപറ്റി പറയാം. ഓരോ ദിനവും അതിര്‍ത്തിയില്‍ മരിക്കുന്ന ഓരോ സൈനികനും വീരമരണം തന്നെയാണ് മരിക്കുന്നത്..അതിന്‍റെ അര്‍ത്ഥം അവരുടെ മാതാപിതാക്കള്‍ക്കു നമ്മുടെ നേതാക്കമാരുടെ നേരെ കുതിരകയറാനുള്ള ലൈസന്‍സ് കിട്ടിയെന്നല്ല.രാഷ്ട്രീയവും ജനസേവനവും രാജ്യസേവനവും തന്നെ.. ഓരോ സൈനികനും ഭാരതത്തില്‍ ധൈര്യപൂര്‍വ്വം മരിക്കാം..കാരണം അവരുടെ കുടുംബത്തിനെ താങ്ങാന്‍ ഇവിടെ സര്‍ക്കാരും അവരുടെ ഉച്ചിഷ്ടം കഴിക്കാന്‍ ചില മാധ്യമകൂറകളും ഉണ്ട്.

ഉണ്ണികൃഷ്ണനെ പോലെ മക്കള്‍ മരിച്ചിട്ട് സ്വയബോധം നഷ്ട്ടപ്പെട്ട ചില വിഷിഷ്ട്ടവെക്തികള്‍ ഇറക്കിവിട്ടത് ഒരു അച്ചുതാനന്ദനെയോ കേരളത്തിന്‍റെ മുഖ്യമന്ത്രിയെയോ അല്ല..ഒരു സംസ്ഥാനത്തിന്‍റെ അഭിമാനത്തിനെയോ ആയിരുന്നു..
നമ്മുടെ മാധ്യപ്രവര്‍ത്തകര്‍ ചെയ്തത് മലര്‍ന്നു കിടന്നു തുപ്പുക മാത്രം ആയിരുന്നു.."ദീപസ്തംഭം മഹാച്ചര്യം എനിക്കും കിട്ടണം പണം അത്ര തന്നെ.." സഖാവ് അച്ചുതാനന്ദനെ പോക്കിപറയാന്‍ ഞാന്‍ മാര്‍ക്സിസ്റ്റ്കാരന്‍ അല്ല..പക്ഷെ കേരളത്തെയും മലയാളിയേം കുറ്റം പറയുന്നതും അതും തലയ്ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരു വിവരദോഷി കിളവന്‍ പറയുന്നതു ഏറ്റുപിടിക്കുന്ന മാധ്യമ കൂറകളെയും അംഗീകരിക്കാന്‍ വയ്യ..

ഇന്നു സന്ദീപ് ജീവിച്ചിരുന്നെങ്കില്‍ ആ തന്തയുടെ മുഖത്ത് കാറി തുപ്പിയിരുന്നെനെ..സഖാവ് അച്ചുതാനന്ദനും തന്‍റെ ജീവന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച വെക്തിയാണ്.തോക്ക് പിടിക്കുന്നത്‌ മാത്രമല്ല രാജ്യസ്നേഹം.അടിയും ഇടിയും കുറെ സഹിച്ച മഹാനാണ് വി.എസും..
ഇന്നു തന്‍റെ 85 വയസ്സിലും അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്..സന്ദീപ് മരിച്ചിട്ട് എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നു..പ്രധാനമന്ത്രിയോ,പ്രസിഡണ്ടോ വന്നോ..ആ ആക്രമണങ്ങളില്‍ മരിച്ചതും സന്ദീപ് മാത്രമല്ല.നൂറ്റിതൊണ്ണൂറ്റിഅഞ്ചുജീവനാ അവിടെ പൊലിഞ്ഞത്.

ഗള്‍ഫില്‍ പോകാന്‍ വന്ന ഒരു മലയാളി യുവാവും അച്ഛനും,താജിന്‍റെ ഒരു മാനേജര്‍ മലയാളി..ഇവിടെയൊന്നും സഖാവ് പോയോ..??അതിനര്‍ത്ഥം അദ്ദേഹം സന്ദീപിന് അത്രയും പ്രാധ്യാന്യം കൊടുത്തു എന്നത് തന്നെയാണ്.വേണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ അയച്ചു തന്‍റെ കടമകളില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാമായിരുന്നു.അവിടെ നേരിട്ടു ചെന്നത് സന്ദീപിന്‍റെ മരണത്തില്‍ സഖാവിനും കേരളത്തിനുമുള്ള വിഷമം അറിയിക്കാനാണ്.ഒരുപട്ടിയും വരണ്ട എന്ന് പറഞ്ഞ ഒരുത്തനോട്‌ പറയാന്‍ പറ്റിയ ഏറ്റവും കുറഞ്ഞ മറുപടി മാത്രമെ അദ്ദേഹം പറഞ്ഞുള്ളൂ..പിന്നെ ഉണ്ണികൃഷ്ണന് എന്താണ് വേണ്ടത്..സഖാവിനെ തൂക്കിലിടണോ??ഇന്ത്യയില്‍ കരിമ്പൂച്ചകള്‍ വേറെയും പലപ്പോഴും മരിച്ചിട്ടുണ്ട്.പക്ഷെ അവരുടെ അപ്പന്മാര്‍ക്ക് ഇങ്ങനെ വട്ടിളകിയില്ലായിരുന്നു..

മകന്‍റെ മരണം കൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടിയില്ലേ...??ഇനിയും കൂടുതല്‍ സ്റ്റാര്‍ ആവാന്‍ ഇത്തരം കൂതറ ട്രിക്ക് മോശമാണ് കൃഷ്ണാ.

നിങ്ങളുടെ ജല്‍പനങ്ങള്‍ കേട്ടിട്ട് സഹതാപം തോന്നുന്നു..
സന്ദീപ് നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്..താങ്കളുടെ അപ്പന്‍ മലയാളികളുടെ അപമാനവും..കൂടെ ചില മാധ്യമ കൂറകളും.സഖാവ്..താങ്കള്‍ ചെയ്തത് തീര്‍ച്ചയായും ശരിയാണ്.അല്പം കുറഞ്ഞു പോയില്ലേ എന്നതുമാത്രം ആണ് സംശയം..

Friday, November 28, 2008

3.മുംബയിലെ ആക്രമണം

ബോംബ്
ഗ്രനേഡ്
തോക്കുകള്‍.
ഉള്ളിലൊളിപ്പിച്ച ബദാം പരിപ്പുകള്‍
കൂടെ കൊണ്ടുവന്ന ചില തെണ്ടികള്‍
തന്ത ഇല്ലാത്ത കഴുവേറികള്‍.
നിനച്ചതെന്തു...
തകര്‍ക്കാം എന്നോ..
നമ്മുടെ ശക്തിയെ
മനധൈര്യത്തെ
ആത്മാഭിമാനത്തെകീറിമുറിക്കാന്‍
ഈ തെണ്ടികള്‍ക്ക്‌ കഴിയില്ല.
കൊല്ലണം ആ തീവ്രവാദികളെ.
പാകിസ്ഥാന്‍ അല്ല ആരായാലും
ഇന്ത്യക്കെതിരെ തിരിയും കൈകള്‍ ഞങ്ങള്‍ വെട്ടും
ഭാരതാംബയെ രക്ഷിക്കാന്‍ ജീവന്‍ ഞങ്ങള്‍ നല്കും
ഞങ്ങള്‍ ഒറ്റ
ഒന്നു
ഒരേ മക്കള്‍
ആരെങ്കിലും വൃഥാശ്രമം നടത്തിയാല്
‍പിന്നെ അവരില്ല
അവരെ വിട്ട നാടില്ലാ
അങ്ങനെ ഒരു ഗ്രൂപ്പും കാണില്ലാ
ഇന്ത്യന്‍ മുസ്ലിങ്ങള്‍
പാകിസ്ഥാനില്‍ ഉള്ളവരേക്കാള്‍ സുഖമായി ജീവിക്കുന്നു..
ഞങ്ങള്‍ ആരുടേയും ശത്രുക്കള്‍ അല്ല..
ആരെയും ദ്രോഹിക്കില്ല..
ഞങ്ങളെ ചതിച്ചാല്‍ സഹിക്കില്ല..
തകര്‍ക്കും ഞങ്ങള്‍.
ഞങ്ങളുടെ ധീരായ മക്കള്‍
ജീവന്‍ വെടിഞ്ഞു
ഭരതാംബയ്ക്ക് വേണ്ടി പൊരുതി വീണു,.
ഇനിയും ഞങ്ങള്‍ കോടികള്‍
ഭാരതാംബയ്ക്ക് വേണ്ടി മരിക്കാന്‍ തയ്യാര്‍..
ഇനിയും ഉപദ്രവിക്കാന്‍ ഒരുമ്പെട്ടാല്‍..
തീയില്‍ വീണ ഈയാംപാറ്റകളെ പോലെയാവും നിങ്ങള്‍ .
മറക്കല്ലേ..
ഞങ്ങള്‍ ഒന്നു
ഭാരതാംബ തന്‍ മക്കള്‍

Friday, November 21, 2008

2.കുറ്റക്കാരായ പുരോഹിതനുള്ള ശിക്ഷകള്‍

സാധാരണക്കാരായ നമ്മള്‍ കഴിക്കുന്ന ഭക്ഷണം കഴിക്കുകയും നമ്മളുടെ ശരീരത്തില്‍ ഓടുന്ന രക്തം തന്നെ ഓടുകയും ചെയ്യുന്ന പുരോഹിതന്മാര്‍ ലൈംഗികദാഹം ഉള്ളവരാണ് എങ്കില്‍ അതില്‍ എന്താ അസ്വാഭാവികത.??അപ്പോള്‍ അവരെ എന്ത് ചെയ്യണം..??ശസ്ത്രക്രിയ മാര്‍ഗങ്ങളില്‍ അവരെ വന്ധ്യരാക്കണോ അതോ അവരെ കൂടുതല്‍ മനസ്സുനിയന്ത്രണ മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കണോ...??ഇനി ഇപ്പോള്‍ പിടിച്ച പ്രതികളെ എന്ത് ചെയ്യണം??എന്‍റെ ചില അഭിപ്രായങ്ങള്‍ (നിങ്ങള്‍ക്ക് എന്ത് തോന്നുന്നു..?)

പല പുരോഹിതരും (കന്യാ സ്ത്രീകളും) ചെറുപ്രായത്തില്‍ വീട്ടുകാരുടെ സമ്മതപ്രകാരം സ്വസമ്മതം ഇല്ലാതെ വരെ ഇതിലേക്ക് വരുന്നുണ്ട്..അവര്‍ യുവത്വത്തില്‍ എത്തുമ്പോള്‍ തങ്ങള്‍ പെട്ടുപോയി എന്ന് തിരിച്ചറിഞ്ഞെങ്കിലും ഒന്നും ചെയ്യാനാകാതെ കഴിയുകയും ഭാവിയില്‍ ഇത്തരം തോന്നിയവാസങ്ങള്‍ ചെയ്യുകയും ചെയ്യുന്നു..

ഒന്നു.. അതിനാല്‍ ഒന്നുകില്‍ (പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും) റിട്ടയര്‍മെന്റ് പ്രശ്നം ഇല്ലാത്തതുകൊണ്ട് പക്വത എത്തിയതിനു ശേഷം (ഇനിയും തന്നെക്കൊണ്ട് കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമോ) എന്ന് തീരുമാനിക്കാന്‍ പ്രാപ്തി ആയതിനു ശേഷം പുരോഹിത്യത്തില്‍ ചേരാന്‍ അനുവദിക്കുക..

രണ്ടു.. നിര്‍ബന്ധം ആയും ഷണ്ഡന്‍ ആക്കിയാ ശേഷം അച്ചന്‍പട്ടം കൊടുക്കുകയും കന്യാസ്ത്രീകളെ വന്ധ്യംകരണം നടത്തുകയും ചെയ്യുക..

മൂന്നു..ബാക്കിയെല്ലാ സഭകളിലും പുരോഹിതന്മാര്‍ക്ക് വിവാഹം കഴിക്കാന്‍ പറ്റുന്നത്പോലെ ഇവരെയും അനുവദിക്കുക..(ഇവര്‍ക്ക് നൂറു ശതമാനം സമ്മതമായിരിക്കും.അതല്ല വിവാഹം വേണ്ടാത്തവര്‍ സന്യാസി അച്ചന്മാരകട്ടെ) .പൊതുവെ മറ്റുസഭകളില്‍ അച്ചന്മാര്‍ ഇത്തരം ക്രൂരതകള്‍ കുറവ് ചെയ്യാറുള്ളൂ എന്നതും ഓര്‍ക്കുക..

നാല്..കുറ്റക്കാരായ പുരോഹിതരെ മാതൃകാപരമായി ശിക്ഷിക്കാന്‍ നിയമപാലകരെ സഹായിക്കുക.(ഇപ്പോള്‍ ചെയ്യു‌ന്നതുപോലെ അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍. തൂറിയവനെ ചുമന്നാല്‍ ചുമന്നവനെ നാറും എന്ന് തിരിച്ചറിയുക.)

അഞ്ച്..ഈ പുരോഹിതര്‍ക്ക് കൊടുക്കാന്‍ പറ്റിയ പരമാവധി ശിക്ഷ കൊടുക്കുക.(ഒരു കൊലപാതകം മാത്രമല്ല...കൊലപാതകം,സാമ്പത്തിക ക്രമക്കേട്.(പള്ളിയുടെ പണം കൊലപാതകം തെച്ചുമായ്ക്കാന്‍ ഉപയോഗിച്ചു..)തെളിവ് നശിപ്പിക്കല്‍,അസന്മീക മാര്‍ഗസഞ്ചാരം,വിശ്വാസ വഞ്ചന തുടങ്ങിയവ ചുമത്തി കഴുവില്‍ എത്തുക..

ഒരു കാര്യം ഓര്‍ത്താല്‍ നന്ന്..കോടീശ്വരന്മാരായ മുതലാളിമാരും രാഷ്ട്രീയാക്കാരും പുരോഹിതരും അല്ല സഭ..മാതാവിനെയും പുത്രനേം പരിശുധാത്മാവിനേം പ്രാര്‍ത്ഥിക്കുന്ന ജനകോടികളാണ് യഥാര്‍ത്ഥ സഭ.അവരെ വഞ്ചിച്ചാല്‍ സഭയ്ക്ക് നിലനില്പ്പുണ്ടാകില്ല..അവര്‍ ഇളകിയാല്‍ ഒരു പുതിയ ഉണര്‍വുണ്ടാകും..അതിനെ തടയാനോ തടുക്കാനോ ഇവര്‍ക്കാവില്ല...

കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ക്കറിയില്ല..

ഇവരോട് ക്ഷമിച്ചീടണമേ..
അമ്മേന്‍

Saturday, November 15, 2008

1.പൊറോട്ട മൈദ മൈദ പോറോട്ട

പൊറോട്ട മൈദ മൈദ പോറോട്ട (2)
യുവാക്കള്‍ പൊറോട്ട ചുടുകയാണ്‌

അവര്‍ മൈദ എടുക്കുകയാണ്‌
മൈദ എടുത്തു കുഴയ്ക്കുകയാണ്

അത് കുഴച്ച് കുഴച്ച്
ഉരുട്ടി ഉരുട്ടി

പിന്നെ അത് പരുത്തി പരുത്തി
ആ മൈദ പോറോട്ട ആക്കുകയാണ്

പൊറോട്ട മൈദ മൈദ പോറോട്ട (2)

M A I D A മൈദ


യുവാക്കള്‍ മൈദ ചുടുന്ന തിരക്കിലാണ്‌
മൈദ അങ്ങനെ ചുട്ടുകൊണ്ടിരിക്കുകയാണ്

വഹാം പോറോട്ട യെഹാം മൈദ
അവിടെ പോറോട്ട ഇവിടെ മൈദ

മേം കഹാം ജാവൂം
ഞാനെവിടെ പോകും

പതാ നഹി ഫൈസല
ഒരു തീരുമാനം എടുക്കാന്‍ കഴിയിനില്ല

പത്തു പ്ലേറ്റ് പോറോട്ട അങ്ങനെ നോക്കി നില്ക്കുന്ന മനുഷ്യ
നീ പ്ലേറ്റ് നോക്കി കൊണ്ടു പറയുന്നു

ഈ പ്ലേറ്റില്‍ പോറോട്ട ഇല്ലെന്നു
വയറില്‍ കൂട്ടി മുട്ടല്‍ നടക്കുകയാണ്

പോറോട്ട ബീഫുമായി
ബീഫ് പോറോട്ടയുമായി

പോറോട്ട പീസ് മസാലയുമായി
പീസ്മസാല പോറോട്ടയുമായി

പോറോട്ട പിന്നെയും പീസ്മസാലയുമായി
പീസ്മസാല പിന്നെ ബീഫുമായി

ബീഫ് പീസ്മസാലയുമായി

കൂട്ടിമുട്ടലുകള്‍ നടക്കുകയാണ്
വയറുകള്‍ അങ്ങനെ നിറയുകയാണ്


ഇക്ബാലിന്‍റെ പോറോട്ട
ഡോക്ടര്‍ റിസാബ് അല്ലമ മുഹമ്മദ് ഇക്ബാലിന്‍റെ പോറോട്ട

റൂമിയുടെ പോറോട്ട
ആമിര്‍ ഖുസൃവിന്‍റെ പോറോട്ട


ദ പോറോട്ട ഓഫ് ഇമ്മാനുവേല്‍ കാന്റ്
കാന്റിന്‍റെ പോറോട്ട


ഹോട്ടലില്‍ പോറോട്ട ചുടുന്ന പുണ്ടാരിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ
പുണ്ടാരി അല്ല
പണ്ടാരി

ഹോട്ടലില്‍ പോറോട്ട ചുടുന്ന പുണ്ടാരിയെ

പുണ്ടാരി ചുടും അത് അനുജന്‍റെ കാശുകൊണ്ട്
പണ്ടാരിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ

പോറോട്ട

വേദങ്ങള്‍ അതിനെ കുറിച്ചു പാടി പുകഴ്ത്തി

യദ യദ ഹി മൈദസ്യ ഗ്ലാര്‍നിര്‍ ഭവഃ ദ പോറോട്ട ഹ
പോരാട്ട സമസ്ത പുനര്‍ത്തായ .പുണ്ടാരിയാ ഹ യുഗേ യുഗേ

ഓരോ യുഗങ്ങള്‍ തോറും പോറോട്ട ഇല്ലാതാകുന്ന യുഗങ്ങള്‍ തോറുംപുതിയ പുതിയ പണ്ടാരികള്‍ പോറോട്ട ചുടാന്‍ അവതരിച്ചു കൊണ്ടേയിരിക്കും

ഇതൊരു ഇല്മിന്റെ സദസ് ആണെന്ന് വിചാരിച്ചവര്‍ക്ക് തെറ്റി
ഇതു പൊറോട്ടയുടെ സദസ്സാണ്..

മദീനയിലേക്കുള്ള ഒരു മൈദ വാഹക സംഗം അങ്ങനെ നീങ്ങുകയാണ്

ഒട്ടകത്തില്‍ മൈദയുടെ ചാക്കുകള്‍ അങ്ങനെ നീങ്ങുകയാണ്

ഇക്ബാല്‍ പറയുകയുണ്ടായി

മക്കയില്‍നിന്നും വേണ്ടുവോളം മൈദ എടുത്തിട്ടാണ് ഞാന്‍ മദീനയിലേക്ക് പോയത്

അതുകൊണ്ട് തന്നെ
മദീനയിലെ പൊറോട്ടയ്ക്ക് വാളിന്‍റെ മൂര്ച്ചയുണ്ടായിരുന്നുപോറോട്ട

പോറോട്ട ഓഫ് ഫൂള്‍സ് അസോസിയെഷന്‍

(സമ്പാദനം : ഞാന്‍ .. ആരോ എഴുതിയതു നിങ്ങളുമായി പങ്കു വെയ്ക്കുന്നു )