Wednesday, December 3, 2008

4.അച്ചുതാനന്ദനും ഉണ്ണി(കി)കണ്ണനും കുറെ മാധ്യമകൂറകളും.

കഴിഞ്ഞ കുറെദിവസങ്ങള്‍ ആയി നമ്മുടെ ചില മാധ്യമങ്ങള്‍ നമ്മുടെ മുഖ്യമന്ത്രിയുടെ ഒരു പ്രയോഗത്തെ കടിച്ചു പിടിച്ചു ജനശ്രദ്ധ പിടിച്ചുപറ്റാനും അതുവഴി തങ്ങളുടെ സര്‍ക്കുലെഷന്‍ കൂട്ടി പണം പിടുങ്ങുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇതിന് ആമുഖമായി മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്. ഇന്ത്യയിലെ ഓരോ പട്ടക്കാളക്കാരനും എന്‍.എസ്.ജി.ഗാര്‍ഡുകളും മാത്രമല്ല സൈനിക അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ഒരു വ്യെക്തിയും രാജ്യത്തിന്‍റെ സ്വത്താണ്..അതില്‍ ഒരു ഇന്ത്യന്‍ പൌരനും അഭിമാനിക്കുകയും ഉണ്ട്..ബോംബെയിലെ തങ്ങളുടെ ദൌത്യം കഴിഞ്ഞു വന്ന ഓരോ സൈനികനെയും ജനങ്ങള്‍ നെഞ്ചിലേറ്റി സ്വീകരിച്ചത് അതിന് തെളിവാണ്.

ഓരോ കരിമ്പൂച്ചകള്‍ എന്നറിയപ്പെടുന്ന എന്‍.എസ്.ജി.ഗാര്‍ഡുകളും സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നു കടുത്ത പരീക്ഷകള്‍ക്ക് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ടവരാണ്.ആകെയുള്ള പതിനാലായിരത്തിഅഞ്ഞൂറ് കമണ്ടോകളില്‍ കുറെ പേര്‍ വി.വി.ഐ.പി.കളുടെ സുരക്ഷയ്ക്കായും ബാക്കിയുള്ളവര്‍ ഇത്തരം അപകടഘട്ടങ്ങളില്‍ രക്ഷയ്ക്കായും വരുന്നു..ഇവെരെല്ലാം തന്നെ തങ്ങളുടെ കടുത്തഅപകട സാധ്യതയെക്കുറിച്ചും ജീവന്‍റെ ഭീഷണിയെപ്പറ്റിയും അറിവുള്ളവര്‍ തന്നെ.

ഇനി നേരെ കാര്യത്തെപറ്റി പറയാം. ഓരോ ദിനവും അതിര്‍ത്തിയില്‍ മരിക്കുന്ന ഓരോ സൈനികനും വീരമരണം തന്നെയാണ് മരിക്കുന്നത്..അതിന്‍റെ അര്‍ത്ഥം അവരുടെ മാതാപിതാക്കള്‍ക്കു നമ്മുടെ നേതാക്കമാരുടെ നേരെ കുതിരകയറാനുള്ള ലൈസന്‍സ് കിട്ടിയെന്നല്ല.രാഷ്ട്രീയവും ജനസേവനവും രാജ്യസേവനവും തന്നെ.. ഓരോ സൈനികനും ഭാരതത്തില്‍ ധൈര്യപൂര്‍വ്വം മരിക്കാം..കാരണം അവരുടെ കുടുംബത്തിനെ താങ്ങാന്‍ ഇവിടെ സര്‍ക്കാരും അവരുടെ ഉച്ചിഷ്ടം കഴിക്കാന്‍ ചില മാധ്യമകൂറകളും ഉണ്ട്.

ഉണ്ണികൃഷ്ണനെ പോലെ മക്കള്‍ മരിച്ചിട്ട് സ്വയബോധം നഷ്ട്ടപ്പെട്ട ചില വിഷിഷ്ട്ടവെക്തികള്‍ ഇറക്കിവിട്ടത് ഒരു അച്ചുതാനന്ദനെയോ കേരളത്തിന്‍റെ മുഖ്യമന്ത്രിയെയോ അല്ല..ഒരു സംസ്ഥാനത്തിന്‍റെ അഭിമാനത്തിനെയോ ആയിരുന്നു..
നമ്മുടെ മാധ്യപ്രവര്‍ത്തകര്‍ ചെയ്തത് മലര്‍ന്നു കിടന്നു തുപ്പുക മാത്രം ആയിരുന്നു.."ദീപസ്തംഭം മഹാച്ചര്യം എനിക്കും കിട്ടണം പണം അത്ര തന്നെ.." സഖാവ് അച്ചുതാനന്ദനെ പോക്കിപറയാന്‍ ഞാന്‍ മാര്‍ക്സിസ്റ്റ്കാരന്‍ അല്ല..പക്ഷെ കേരളത്തെയും മലയാളിയേം കുറ്റം പറയുന്നതും അതും തലയ്ക്കു സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരു വിവരദോഷി കിളവന്‍ പറയുന്നതു ഏറ്റുപിടിക്കുന്ന മാധ്യമ കൂറകളെയും അംഗീകരിക്കാന്‍ വയ്യ..

ഇന്നു സന്ദീപ് ജീവിച്ചിരുന്നെങ്കില്‍ ആ തന്തയുടെ മുഖത്ത് കാറി തുപ്പിയിരുന്നെനെ..സഖാവ് അച്ചുതാനന്ദനും തന്‍റെ ജീവന്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച വെക്തിയാണ്.തോക്ക് പിടിക്കുന്നത്‌ മാത്രമല്ല രാജ്യസ്നേഹം.അടിയും ഇടിയും കുറെ സഹിച്ച മഹാനാണ് വി.എസും..
ഇന്നു തന്‍റെ 85 വയസ്സിലും അദ്ദേഹം കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്..സന്ദീപ് മരിച്ചിട്ട് എത്ര കേന്ദ്ര മന്ത്രിമാര്‍ വന്നു..പ്രധാനമന്ത്രിയോ,പ്രസിഡണ്ടോ വന്നോ..ആ ആക്രമണങ്ങളില്‍ മരിച്ചതും സന്ദീപ് മാത്രമല്ല.നൂറ്റിതൊണ്ണൂറ്റിഅഞ്ചുജീവനാ അവിടെ പൊലിഞ്ഞത്.

ഗള്‍ഫില്‍ പോകാന്‍ വന്ന ഒരു മലയാളി യുവാവും അച്ഛനും,താജിന്‍റെ ഒരു മാനേജര്‍ മലയാളി..ഇവിടെയൊന്നും സഖാവ് പോയോ..??അതിനര്‍ത്ഥം അദ്ദേഹം സന്ദീപിന് അത്രയും പ്രാധ്യാന്യം കൊടുത്തു എന്നത് തന്നെയാണ്.വേണമെങ്കില്‍ ഒരു ഉദ്യോഗസ്ഥനെ അയച്ചു തന്‍റെ കടമകളില്‍നിന്നു ഒഴിഞ്ഞു നില്‍ക്കാമായിരുന്നു.അവിടെ നേരിട്ടു ചെന്നത് സന്ദീപിന്‍റെ മരണത്തില്‍ സഖാവിനും കേരളത്തിനുമുള്ള വിഷമം അറിയിക്കാനാണ്.ഒരുപട്ടിയും വരണ്ട എന്ന് പറഞ്ഞ ഒരുത്തനോട്‌ പറയാന്‍ പറ്റിയ ഏറ്റവും കുറഞ്ഞ മറുപടി മാത്രമെ അദ്ദേഹം പറഞ്ഞുള്ളൂ..പിന്നെ ഉണ്ണികൃഷ്ണന് എന്താണ് വേണ്ടത്..സഖാവിനെ തൂക്കിലിടണോ??ഇന്ത്യയില്‍ കരിമ്പൂച്ചകള്‍ വേറെയും പലപ്പോഴും മരിച്ചിട്ടുണ്ട്.പക്ഷെ അവരുടെ അപ്പന്മാര്‍ക്ക് ഇങ്ങനെ വട്ടിളകിയില്ലായിരുന്നു..

മകന്‍റെ മരണം കൊണ്ടുതന്നെ ആവശ്യത്തില്‍ കൂടുതല്‍ പബ്ലിസിറ്റി കിട്ടിയില്ലേ...??ഇനിയും കൂടുതല്‍ സ്റ്റാര്‍ ആവാന്‍ ഇത്തരം കൂതറ ട്രിക്ക് മോശമാണ് കൃഷ്ണാ.

നിങ്ങളുടെ ജല്‍പനങ്ങള്‍ കേട്ടിട്ട് സഹതാപം തോന്നുന്നു..
സന്ദീപ് നിങ്ങള്‍ ഞങ്ങളുടെ അഭിമാനമാണ്..താങ്കളുടെ അപ്പന്‍ മലയാളികളുടെ അപമാനവും..കൂടെ ചില മാധ്യമ കൂറകളും.സഖാവ്..താങ്കള്‍ ചെയ്തത് തീര്‍ച്ചയായും ശരിയാണ്.അല്പം കുറഞ്ഞു പോയില്ലേ എന്നതുമാത്രം ആണ് സംശയം..

2 comments:

കുഞ്ഞന്‍ said...

എന്തുകൊണ്ട് അച്ചുതാനന്ദന്‍ അങ്ങിനെ പറഞ്ഞു..അതെന്താണെന്ന് ആരും നോക്കുന്നില്ല,

അഭിമുഖത്തില്‍ എനിക്കൊരു പട്ടിയേയും കാണേണ്ടാ എന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞതിനെപ്പറ്റി അങ്ങയുടെ അഭിപ്രായം എന്താണ് എന്നുള്ള ലേഖകന്റെ ചോദ്യം ആ ചോദ്യം അങ്ങിനെ ചോദിച്ചില്ലായിരുന്നെങ്കില്‍ വിയെസ് ഇങ്ങിനെയൊരു മറുപടി പറയില്ലായിരുന്നു..ഇവിടെ ചോദ്യം(അഭിമുഖ) ആരും എടുത്തുകാണിക്കുന്നില്ല പകരം വിയെസ്സിന്റെ മറുപടി മാത്രം ഹൈലേറ്റ് ചെയ്യുന്നു. സ്വാഭാവികമായ ഉത്തരമാണ് വിയെസ്സ് പറഞ്ഞതതെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

അങ്ങിനെ പറഞ്ഞതില്‍(മാനക്കേട്) വീയെസ്സിനോട് ഉണ്ണികൃഷ്ണനും കുടുംബവും ക്ഷമ ചോദിച്ചു - വാര്‍ത്ത

പോരാളി said...

മകന്‍‌ നഷ്ടപ്പെട്ട പിതാവിന്റെ ദുഖം നമുക്ക് മനസ്സിലാക്കാം.പക്ഷേ ആ ദുഖത്തിന്റെ പേരില്‍ മറ്റുള്ളവരെ ചീത്ത വിളിക്കുന്നത് ഒരിക്കലും ഉചിതമല്ലല്ലോ. അതും ഒരു സം‌സ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതിനോടുള്ള സ്വാഭാവിക പ്രതികരണം മാത്രമായി ഇതിനെ കാണുന്നതിന് പകരം മാധ്യമങ്ങളാണിത് ഊതിവീര്‍പ്പിച്ച് ഈ പരുവത്തിലാക്കിയത്. ഉണ്ണിക്കൃഷണന്‍ പറഞ്ഞതും മുഖ്യമന്ത്രി പറഞ്ഞതും ഉചിതമായില്ലെന്നതാണ് ശരി. അച്ചുവിനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍‌ഥമില്ല.