Monday, December 8, 2008

7.കാര്യം വീര്യം പമ്പരം പോലെ കോണകം കണ്ടാല്‍ ചാണകം പോലെ. (അവസാന ഭാഗം)

എന്തിനും ഏതിനും വിദേശികളായ വിദഗ്ദ്ധര്‍ ..

കേരളത്തെ തിന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ വികസനത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന മറ്റൊരു പ്രതിഭാസം.പക്ഷെ ഈയൊരു കാര്യം ഭാരതത്തില്‍ പൊതുവെ കാണപ്പെടുന്നതുകൊണ്ട് കേരളത്തെ മാത്രം കുറ്റപ്പെടുത്തണോ എന്നകാര്യം മാത്രം സംശയം.

പൊതുവെ ആര്‍ക്കും വിദേശികളായ എഞ്ചിനീയറിംഗ് മികവിനോ അവരുടെ ആസൂത്രണപാടവത്തെപറ്റിയോ സംശയം ഇല്ല..പക്ഷെ അവര്‍ മാത്രം ചെയ്യാവുന്നതോ അവര്‍ക്കുമാത്രമേ കഴിയൂ എന്നതോ ആയ സമീപനം.. അതാണ്‌ തെറ്റ്.. ഭാരതത്തിലെ ഐ.ഐ.ടി. ലോകത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് പഠന കേന്ദ്രങ്ങളില്‍ ഒന്നാണ്. അതെ പോലെ ഐ.ഐ.എസും.മാത്രമല്ല ഇന്ത്യയിലെ ഐ.ഐ.എം., എക്സ്.എല്‍.ആര്‍.ഐ., തുടങ്ങിയ മാനേജ്മെന്റ്റ് കോളജുകള്‍ ലോകത്തിലെ തന്നെ ഏറ്റവും മേന്മയേറിയ വിദ്യാഭാസ കേന്ദ്രങ്ങളില്‍ പെടും.. പക്ഷെ അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളെയോ അവരുടെ തലച്ചോറിനെയോ നമുക്കു ഉപയോഗിക്കാന്‍ കഴിയുന്നില്ല..

കേരളത്തിലെ ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് ആയ (പഠന കേന്ദ്രം എന്നാണ് ഉദ്ദേശിക്കുന്നത്) കുസാറ്റിലെ കുട്ടികള്‍ പോലും തങ്ങളുടെ മികവ് കേരളത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ സാധികാതെ വിദേശത്ത് കണ്ണും നട്ടിരിക്കുകയാണ്.കേരളത്തിലെ സാങ്കേതിക തൊഴിലാളികളെ പറ്റി (അല്പം പരിജ്ഞാനം ഉള്ള ഹെല്‍പ്പര്‍ മുതല്‍ എഞ്ചിനീയര്‍ വരെ എല്ലാവരെയും പറ്റി.) ഗള്‍ഫില്‍ എന്നല്ല സിങ്കപ്പൂരിലും ,മലേഷ്യയിലും തുടങ്ങി ലോകത്തിന്‍റെ ഏതുഭാഗത്തും നല്ല അഭിപ്രായം തന്നെ.. അമേരിക്കയില്‍ നാസയില്‍ തുടങ്ങി ബോയിങ്ങില്‍ വരെ മലയാളികള്‍ തങ്ങളുടെ വെക്തിമുദ്ര പതിപ്പിചിരിക്കുന്നു. ഏത് എഞ്ചിനീയറിംഗ് വിദഗ്ദോപകദേശ സ്ഥാപങ്ങളിലും മലയാളികള്‍കാണാം...പക്ഷെ അവര്‍ക്കല്ല വെള്ളക്കാരെ മാത്രമെ ഒരു വിദഗ്ദനായി കാണാന്‍ ഭരണാധികാരികള്‍ക്കാവൂ.. എന്തുകൊണ്ട്..

പ്രധാനമായും രണ്ടുകാരണങ്ങള്‍ തന്നെ.

ഒന്നു : സായിപ്പ് വിട്ടുപോയിട്ടും അവരോട് പുലര്‍ത്തുന്ന വിധേയത്വം.. കാരണം വെളുമ്പന്‍ ചെയ്യുന്നതെല്ലാം മഹത്തരം എന്ന മഹാമണ്ടത്തരം..പിന്നെ അതിനെ ന്യായീകരിക്കാന്‍ അവര്‍ പണിതതും ഉണ്ടാക്കികാണിച്ചതുമായ കെട്ടിടങ്ങളും പാലങ്ങളും..

രണ്ടു. :വിദേശ സ്ഥാപനങ്ങള്‍ നല്കുന്ന കമ്മിഷന്‍..കാരണം ഇ.ഐ.എല്‍.പോലെയുള്ള സ്ഥാപങ്ങള്‍ തങ്ങള്‍ക്കു പണികിട്ടാന്‍ കമ്മിഷന്‍ കൊടുക്കുന്ന പതിവില്ല..തങ്ങളുടെ ഭരണകാലത്ത് ഉണ്ടാക്കുവാന്‍ പറ്റുന്നതിന്‍റെ പരമാവധി ഉണ്ടാക്കുക മാത്രം ആണ് ഇന്നേല്ലവരുടെയും ലക്ഷ്യം. എസ്.എന്‍.സി.ലാവലിന്‍ പോലെയുള്ള കുംഭകോണങ്ങള്‍ തന്നെ അതിന് ഉദാഹരണം..

ഈ രണ്ടുകാരങ്ങള്‍ക്കും ഉള്ള മറുപടി..

ഒന്നു : അന്ന് സായിപ്പന്മാര്‍ സൃഷ്‌ടിച്ച കെട്ടിടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നതിനു കാരണം അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം മാത്രമല്ല.. അവര്‍ ഓരോ പദ്ധതിയ്ക്കും നല്‍കിയിരുന്ന മുതല്‍ മുടക്ക് പൂര്‍ണമായും അതില്‍ ചിലവഴിച്ചിരുന്നു.. ഒരു കോടിയുടെ പദ്ധതിയില്‍ നാല്പതു ലക്ഷം പണിയ്ക്കും അറുപതുകോടി കൈക്കൂലിയും കൊടുക്കേണ്ടി വന്നാല്‍ പിന്നെ എങ്ങനെ നിലവാരം പ്രതീക്ഷിക്കും.. കാരണം കൈക്കൂലി കൊടുക്കാതെ പദ്ധതിയില്‍ പൂര്‍ണമായും ചിലവാക്കുമ്പോള്‍ എന്ത് സംഭവിക്കും എന്ന് ചില സ്വകാര്യ സ്ഥാപനങ്ങളായ ഇന്‍ഫോസിസ്,ടി.സി.എസ്. തുടങ്ങിയവയുടെ കെട്ടിടങ്ങള്‍ കാണുമ്പോള്‍ മനസ്സിലാവും..അവയുടെ നിര്‍മ്മാണം മാത്രമല്ല ഡിസൈനിംഗ് കൂടി നടത്തിയത് ഭാരതീയ സ്ഥാപനങ്ങള്‍ ആയിരുന്നു..

രണ്ടു..: കമ്മിഷന്‍ കിട്ടാതെ എങ്ങനെ രാഷ്ട്രീയക്കാര്‍ ജീവിക്കും.. കാരണം നമ്മുടെ പാര്‍ട്ടികളെ ഒന്നു നോക്കൂ. സമ്പന്നമായ പാര്‍ട്ടിയും പാവങ്ങളായ നേതാക്കളും... കോടികള്‍ മുടക്കാന്‍ (ചാനലിനു വേണ്ടിയും അമ്യൂസ്മെന്‍റ് പാര്‍ക്കിനു വേണ്ടിയും) അവര്‍ക്കുണ്ട്...പക്ഷെ പാവങ്ങള്‍ക്കായി നാരങ്ങ മുട്ടായി വാങ്ങാന്‍ പണമില്ല.. പിന്നെ ഒരെണ്ണം സമ്പന്നന്മാരായ നേതാക്കന്മാരും പാവമായ പാര്‍ട്ടിയും.. പിന്നെ മതത്തിന്‍റെ പേരില്‍ രാഷ്ട്രീയം കളിക്കുന്ന മറ്റൊരെണ്ണം..

വിദേശികള്‍ നാട്ടില്‍ നിന്നു പോയിട്ടും നമുക്കു സ്വാതന്ത്രം കിട്ടിയിട്ടില്ല എന്ന് ചുരുക്കം... വിദേശികള്‍ പോയപ്പോള്‍ രാഷ്ട്രീയകാരുടെ കോളനി എന്ന് മാത്രം..ഗള്‍ഫ്കാരന്‍റെ ഭാഷയില്‍ സ്പോണ്‍സര്‍ മാറി..

ബാക്കിയെല്ലാം കല്ലി..വല്ലി....

4 comments:

Suvi Nadakuzhackal said...

വിദേശങ്ങളില്‍ അഴിമതി ഇല്ലെന്നു പറയാന്‍ പറ്റുകയില്ല. അവിടെയു കണ്ടേക്കും. പക്ഷേ സ്വകാര്യ സംരംഭവകര്‍ കൈകാര്യം ചെയ്യുന്നത് കൊണ്ട് അഴിമതി കുറവ് ആണ്. അഴിമതി ചെയ്യുന്നവനെ പിടിച്ചാല്‍ ഉടന്‍ ആള്‍ അകത്തു പോകും. പണിയും പോകും. ഇവിടത്തെ പോലെ 2 ആഴ്ച സസ്പെന്‍ഷന്‍ കഴിഞ്ഞു വീണ്ടും ഏതെങ്കിലും രാഷ്ട്രീയക്കാരുടെ കാല് പിടിച്ചു തിരിച്ചു കയറാന്‍ സാധിക്കുകയില്ല. സാധാരണ ജനങ്ങള്‍ക്ക് കൈക്കൂലി കൊടുക്കേണ്ടി വരാറില്ല. ഉന്നതങ്ങളില്‍ അവിടയും അഴിമതി കണ്ടേക്കുമായിരിക്കും. അതിനെ പറ്റി നമുക്കറിയില്ലല്ലോ.

പിന്നെ ഇവിടെ IITയില്‍ നിന്നും ഒക്കെ പഠിച്ചിറങ്ങുന്നവര്‍ പുറത്തേയ്ക്ക് പോകുന്നത് അവിടെ കിട്ടുന്ന സ്വാതന്ത്ര്യം കൂടെ കണ്ടു കൊണ്ടാണ്. ഉന്നത ജീവിത നിലവാരം, ജോലിയില്‍ ഉള്ള സ്വാതന്ത്ര്യം, സമൂഹത്തില്‍ ഉള്ള സ്വാതന്ത്ര്യം ഒക്കെ കൂടെ കണ്ടിട്ടാണ്.

നമ്മള്‍ ഇന്ത്യക്കാര്‍ പൊതുവെ അഴിമതിക്കാരും കുറുക്കു വഴികള്‍ തേടുന്നവരും ആണെന്ന കാര്യവും ഇവിടെ പ്രസക്തമാണ്. അഴിമതിക്കാരായ നാം തിരഞ്ഞെടുത്തു വിടുന്നതും നമ്മുടെ അഴിമതിക്ക് കൂട്ടു നില്‍ക്കുന്ന രാഷ്ട്രീയക്കാരെ ആണ്. അവര്‍ സ്വയം തിരഞ്ഞെടുത്തു വരുന്നതൊന്നും അല്ലല്ലോ? ഇനി ഉടനെ ഒരു തിരഞ്ഞെടുപ്പ് കൂടെ വരുന്നുണ്ട്. നമ്മള്‍ വിചാരിച്ചാല്‍ അഴിമതിക്കാര്‍ അല്ലാത്തവരെ തിരഞ്ഞെടുക്കാന്‍ സാധിക്കും. പക്ഷേ നമ്മള്‍ അത് ചെയ്യുമോ എന്നുള്ളതാണു പ്രശ്നം. നമ്മുടെ നാട് നാം തന്നെ നന്നാക്കണം. വേറെ ആരും വന്നു നന്നാക്കി തരൂല്ല. അങ്ങനെ ആരെങ്കിലും വന്നു ശ്രമിച്ചാലും അത് ശരിയാവുകയും ഇല്ല.

Green Umbrella said...

കൊള്ളാം അയര്‍ലണ്ട് പോയി തന്നെ ഇത് എഴുതണം.....

Anonymous said...

i would like 2 c more like this

Anonymous said...

iwould like 2 c more of these kind