Tuesday, May 26, 2009

26.വീര്‍ സവര്‍ക്കര്‍



സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ അഥവാ വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട മഹാനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1883 ഇല മഹാരാഷ്ട്രയില്‍ നാസിക്‌ ജില്ലയിലെ ഭാഗൂറില്‍ ഭൂജാതനായി. ധീരനായ സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കര്‍ത്താവ്, സാഹിത്യകാരന്‍, കവി, ചിന്തകന്‍, രാഷ്ട്രീയനേതാവ്‌, ചരിത്രകാരന്‍ എന്നീ നിലയില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു അദ്ധേഹം. ദശാബ്ദങ്ങളോളം അദ്ദേഹത്തിനെതിരെ നിലനിന്നിരുന്ന തെറ്റിദ്ധാരണകളും ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അല്പം പുറകിലാക്കിയെങ്കിലും ആധുനികകാലത്ത് ഹിന്ദുമതം മറ്റുള്ള സാമ്രാജ്യത്ത കുത്തക മതപരിവര്‍ത്തന സംഘങ്ങളുടെ അപചയം നേരിടുന്ന സമയത്ത് അദ്ദേഹത്തിന്‍റെ നാമം വളരെ പ്രസക്തമാണ്. ഹിന്ദുവിന് ഒരു സാംസ്കാരിക ചൈതന്യം, ഒരു പുത്തന്‍ ഉണര്‍വ്‌ സമ്മാനിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞിരുന്നുവേന്നത് ഒരുകാലത്തും മറക്കുവാനാകില്ല.

അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തികളെ മനസ്സിലാക്കിയവരുടെയും ഭാരത ചരിത്രം എന്നതെന്ന് അറിയാവുന്നവരുടെയും മനസ്സില്‍ സവര്‍ക്കറുടെ സ്ഥാനം എന്നും മഹനീയമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നമ്മുടെ പരമമായ ലക്‌ഷ്യം എന്ന് ആദ്യം പ്രഖ്യാപിച്ച സവര്‍ക്കര്‍ വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു മാതൃക കാട്ടുകയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളെ കൊണ്ടുവരാന്‍ സവര്‍ക്കരിനു കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രചാരകനും പ്രവര്‍ത്തകനും എന്നുള്ള കാരണം പറഞ്ഞു നിയമ ബിരുദത്തിനു ശേഷവും അദ്ദേഹത്തെ കോടതിയില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ബാര്‍ പ്രവേശനത്തിന് തടസത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.

സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്‌പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്‍റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ.

എഴുതുവാന്‍ പെനയില്ലാതെ ജയിലില്‍ കിടന്ന സമയത്ത് തന്റെ നഖങ്ങള്‍ കൊണ്ട് കവിതകള്‍ ജയില്‍ ഭിത്തികളില്‍ എഴുതിയ സവര്‍ക്കരിന്റെ കവിതകളുടെ പ്രമേയം ദേശസ്നേഹവും സ്വാതന്ത്ര്യവും ആയിരുന്നു. സവര്‍ക്കറുടെ പുസ്തകം പ്രസീധികരിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് കാരണമായി. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ സവര്‍ക്കറുടെ ബിരുദം ഇന്ത്യന്‍ സര്‍വകലാശാല പിന്‍വലിക്കുക പോലും ഉണ്ടായി. കടുത്ത യാതനകളും വേദനകളും സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച സവര്‍ക്കര്‍ ഒരുപക്ഷെ സ്വാതന്ത്രത്തിനു പൊരുതിയ നേതാക്കളുടെ മുന്‍നിരയില്‍ പ്രമുഖനായിരുന്നു.

സവര്‍ക്കറുടെ ഈ ശ്രമങ്ങളെ തന്ത്രപൂര്‍വ്വം ഒതുക്കിയ അല്ലെങ്കില്‍ പ്രശസ്തിയെ വളരാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഇതെല്ലാം ചരിത്രത്തില്‍ വാസനയുള്ളവര്‍ക്ക് താല്പര്യത്തിനു പാത്രമായി ഭവിച്ചു. സവര്‍ക്കറുടെ ചരിത്രം സിനിമാ രൂപത്തിലും പുറത്തുവന്നു.

സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആദ്യസമരം എന്നാ പ്രശസ്തഗ്രന്ഥം സവര്‍ക്കരുടെതാണ്. ബ്രിട്ടീഷ്‌ സര്‍ക്കാര്‍ നിരോധിച്ച പ്രസ്തുതപുസ്തകം എന്നാല്‍ കള്ളകടത്തിലൂടെയും മറ്റും യൂറോപ്പിലും ബ്രിട്ടീഷ്‌ ഭരണ രാജ്യത്തും പ്രചരിച്ചു. എന്നാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ഹോല്ലണ്ടിലും മാഡം ഭിക്കാജി കാമ ഇതിനെ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ചതും അതുപോലെ വായനക്കാരുടെ മനസ്സില്‍ ദേശസ്നേഹം പാകിയതുമായി ഒന്നായിരുന്നു പ്രസ്തുത പുസ്തകം.

ഒരു സ്വാതന്ത്ര്യസമര സേനാനി എന്നതില്‍ കവിഞ്ഞു ഒരു വിശാല ഭാരതവര്‍ഷം എന്നാ ആശയത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതം ഹിന്ദു എന്നത് ഒരു ജാതിയിലോ മതത്തിലോ ഒതുങ്ങാത്ത ഭാരതത്തില്‍ താമസിക്കുന്ന ഏവരുടേയും എന്നുള്ള ആശയം ഉള്‍ക്കൊണ്ടാവയായിരുന്നു. തന്റെ ജയില്‍ വാസത്തിനു ശേഷം രത്നഗിരി ഹിന്ദു സഭ ഉണ്ടാക്കിയ സവര്‍ക്കര്‍ ഭാരതത്തില്‍ ഹിന്ദിയുടെയും ഹൈന്ദവതയുടെയും പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു ഹിന്ദു എന്നത് ഈ മണ്ണില്‍ താമസിക്കുന്ന ഓരോരുത്തരും ആണെന്നും അവരെല്ലാം ഈ നാടിന്റെ ഭാഗം ആണെന്നും ഉള്ള സന്ദേശം മതേതര സ്വഭാവത്തിന്റെ ഏറ്റവും സവിശേഷഭാവം നമ്മെ പരിചയപ്പെടുത്തുകയായിരുന്നു.

ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയും അവരെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തതില്‍ സവര്‍ക്കറുടെ പങ്കു വളരെ വലുതാണ്‌. മഹാത്മാഗന്ധിയുമായി പലപ്പോഴും ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും സവര്‍ക്കറുടെ ആശയങ്ങളോട് പ്രതിപത്തിയുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ലായിരുന്നു.

സാമൂഹിക പരിഷ്കരണത്തിലും സ്വതന്ത്രസമരത്തിലും മാത്രമല്ല സാഹിത്യത്തിലും സവര്‍ക്കറുടെ പങ്കു വലുതാണ്‌. മറാത്തിയിലും ഹിന്ദിയിലും അദ്ദേഹത്തിന്റേതായി ഒട്ടനവധി കൃതികള്‍ ഉണ്ട്. മറാത്തി സാഹിത്യത്തിനു അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.

ആത്മീയമായും സാമൂഹികപരമായും സാംസ്കാരികപരമായും മനുഷ്യരുടെ ഉന്നമനത്തിനു സവര്‍ക്കറുടെ കവിതകളും കഥകളും മറ്റുകൃതികളും വളരെ സഹായകമായി.

മഹാത്മാഗാന്ധിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു.

ഗാന്ധിയുടെ കൊലപാതകം നടന്നപ്പോള്‍ സവര്‍ക്കരും അറസ്റ്റ്‌ ചെയ്യപ്പെട്ടു. നാധുറാം ഗോഡ്സെയും കൊലപാതകത്തിന്റെ സൂത്രധാരനായ നാരായണന്‍ ആപ്തെയും ഹിന്ദുസഭയില്‍ ഉണ്ടായിരുന്നതും സവര്‍ക്കരോട് അടുപ്പം ഉണ്ടായിരുന്നതും കൊണ്ട് സവര്‍ക്കരെയും അറസ്റ്റ്‌ ചെയ്തെങ്കിലും പിന്നീട് ആവശ്യത്തിന് തെളിവില്ലാത്തതിന്റെ പേരില്‍ സവര്‍ക്കരെ വെറുതെ വിട്ടു.

എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല.

(സവര്‍ക്കരെപറ്റി എഴുതിയാല്‍ ഒരു പോസ്റ്റോ പത്തു പോസ്റ്റോ മതിയാവില്ല. എന്നാല്‍ ഒരു ആമുഖം പോലെ പറയാന്‍ മാത്രമേ ഇതില്‍ ശ്രമിച്ചിട്ടുള്ളൂ. മാധ്യമങ്ങളും കുപ്രചാരകരും എത്ര ശ്രമിച്ചാലും ഒരിക്കലും ഒളി മങ്ങാത്ത മഹാനായിരുന്നു സവര്‍ക്കര്‍.

25 comments:

ഉറുമ്പ്‌ /ANT said...

ഹിന്ദുക്കൾ എന്നുപറഞ്ഞാൽ, ശിവസേന,R.S.S, BJP എന്നിവരെ മാത്രമാണോ ഉദ്ദേശിച്ചത്‌.? ഇതിൽപ്പെടാത്തവർ ഹിന്ദുക്കൾ അല്ലെന്നു വരുമോ?

Anonymous said...

വീര്‍‍‍ സവര്‍ക്കര്‍‍ മഹാനാണെങ്കില്‍‍ ബിന്‍‍ ലാഡനും ഒരു മഹാനാണെന്നു സമ്മതിക്കേണ്ടി വരും

Calvin H said...

"എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ്‌ ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല."

That say's it all...
ഉറുമ്പിന്റെ കമന്റും ചേർത്ത് വായിക്കുക...

ജമ്പനും തുമ്പനും said...

അപ്പൊ മുസ്ലീമും ക്രിസ്ത്യാനീം എല്ലാം ഹിന്ദുവാണോ അണ്ണാ...

കറുത്തേടം said...

"സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്‌പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്‍റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ."

ഗാന്ധിയുടെ അഹിംസയും സവര്‍ക്കറുടെ പ്രവര്‍ത്തനങളും നാം അറിയേണ്ടതാണ്.. ഓര്‍ക്കേണ്ടതാണ്..

വീര്‍ബിന്‍ലാദ് said...

"ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു."

ജിന്നയുടെ നാടുപോലെ ഒരേ ജാതികളായിരുന്നു (ഹിന്ദുക്കള്‍!!!) ഭാരതത്തിലുമെങ്കില്‍ ഭാരതവും പാക്കിസ്ഥാനെപ്പോലെ ലോകത്തിനൊരു ഭാരമാകുമായിരുന്നു.

Anonymous said...

മനുഷ്യ വിദൂഷകന്‍,

നന്നായി. ഹിന്ദുക്കള്‍ സംഘടിക്കുന്നത് എന്തോ വലിയ അപരാധമായി നമ്മുടെ നാട്ടില്‍ പ്രചരിപ്പിക്കുന്ന കാപാലികന്മാര്‍ക്ക് ഇതൊന്നും സുഖിച്ചു എന്ന് വരില്ല. ഹിന്ദുക്കള്‍ എന്നാല്‍ സംഘടിക്കാതെ, മറ്റു മതങ്ങള്‍ക്ക് വേണ്ടി വിടുപണി ചെയ്തു നടക്കണം എന്നൊക്കെ അവര്‍ പറഞ്ഞേക്കാം. ഇതൊന്നും കേട്ട് പിന്മാരേണ്ട കാര്യം ഇല്ല. നാടിനു നവോധാനതിലൂടെ പുതു ജീവന്‍ കൊടുത്ത നേതാക്കളെ പോലും ഇത്തരത്തില്‍ ഇകഴ്ത്തിക്കാണിച്ചു നടക്കുന്നവരോട് നമ്മുക്ക് ക്ഷമിക്കാം..

ഹിന്ദുക്കള്‍ എന്ന് പറഞ്ഞാല്‍ BJP, RSS എന്നൊക്കെ പറയുകയും അവരൊക്കെ മോശക്കാരാന്‍ എന്ന് ധരിക്കുന്നവരോടും ക്ഷമിക്കാം. ഹിന്ദുത്വം എന്നാല്‍ ഇവിടുള്ള എല്ലാ ജനങ്ങളെയും ആണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞാലും ഇവര്‍ മനസ്സിലാക്കാന്‍ കൂട്ടാക്കില്ല.. അവര്‍ അത്രമാത്രം നുണ പ്രചരണങ്ങളില്‍ പെട്ട് അന്ധരായി മാറിയിരിക്കുന്നു..

ഹന്‍ല്ലലത്ത് Hanllalath said...

മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ വിഭാഗീയത വളര്‍ത്തുന്നവരെ
ഏതു മതത്തില്‍പ്പെട്ടവരായാലും മഹാന്‍ എന്ന് ഞാന്‍ പറയില്ല..
മനുഷ്യന്‍ എന്ന പദം മഹത്തായ ഒന്നാണ്...
സ്വജീവന്‍ ത്യജിച്ചും സഹജീവിയെ സഹായിക്കുന്നവനാണ് മനുഷ്യന്‍...
സ്വജാതിയെ...., സ്വമതത്തെ ...മാത്രം സഹായിക്കുന്നവന്‍ അല്ല...

ബ്രദര്‍ മങ്കു : said...

മതം . എന്തായാലെന്ത് . മനുഷ്യപുത്രന്‍ നിങ്ങനെ രക്ഷിക്കും . അവന്‍ നിങ്ങളെ സ്വര്‍ഗ്ഗരാജ്യത്ത് കൊണ്ടുപോകും . കാരണം അവനല്ലേ എല്ലാം

ജമ്പു ലിംഗ ചക്രവര്‍ത്തി said...

എന്താണ് വിദൂഷകാ. തീവ്രവാദിയെ ദൈവം ആക്കുകയാണോ .

അനീഷ്‌ ഭാസ്കര്‍ said...

വിദൂഷകന്‍
ഗാന്ധിയുടെ കൊലപാതക കുറ്റത്തില്‍ നിന്ന് സവര്‍ക്കര്‍ അദ്ദേം രക്ഷപ്പെട്ടത് തെളിവുകളുടെ അഭാവത്തില്‍ ആയിരുന്നു. എന്നാല്‍ താങ്കള്‍ സൂചിപ്പിച്ച നാരായന്‍ ആപ്തെയും ഗോഡ്സെയും സവര്‍ക്കറുടെ വലം കൈ ആയിരുന്നെന്നു അറിയാമോ. അവര്‍ സവര്‍ക്കറുടെ തീവ്ര ഗാന്ധി വിരുദ്ധ നിലപാടുകളിലും ഗാന്ധിയോടുള്ള സവര്‍ക്കറുടെ വിമര്‍ശനങ്ങളിലും പ്രേരിതമായി ആണ് കൊല നടത്തിയത്.

സവര്‍ക്കര്‍ ബ്രിട്ടീഷ്‌കാരോട് എതിര്‍ത്തത് കൊള്ളാം. പക്ഷെ ജയില്‍ ജീവിതത്തില്‍ നിന്ന് മാപ്പിരന്നു അല്ലെങ്കില്‍ കാലില്‍ വീണു പുറത്തു വന്നതെന്തേ എഴുതാഞ്ഞത്. അതോ അതറിയില്ലേ.
ഹിന്ദുക്കളെ പ്രകോപിച്ച അല്ലെങ്കില്‍ വാളെടുത്ത സവര്‍ക്കാരെ പാര്‍ലമെന്റില്‍ പ്രതിഷ്ടിച്ച ചരിത്രത്തില്‍ അഭിമാനം ആണല്ലേ. കൊള്ളാം. രാഷ്ട്രപിതാവിന്റെ മരണത്തിന്റെ ചോരക്കറ പുരണ്ട കൈകളുള്ള മഹാനെ അവിടെത്തന്നെ പ്രതിഷ്ടിച്ചില്ലെങ്കില്‍ പിന്നെന്തു ഹിന്ദുത്വം അല്ലെ.

വിദൂഷകോ. ഹിന്ദുവിനെ ഒന്നിക്കുന്നതില്‍ എനിക്ക് ഒരു പരാതിയുമില്ല. ഒന്നിചോട്ടെ. ഞാനും ഹിന്ദു തന്നെയാണ്. പക്ഷെ അവരെ വാളെടുപ്പിക്കുന്നതിനോട് ചേരാനാവില്ല. പിന്നെ ഇദ്ധെത്തിന്റെ വീര്‍ എന്നത് വീരത അല്ലെ. അപ്പോള്‍ വാളെടുക്കുന്നത് വീരതയാണെങ്കില്‍ വീരപ്പനും വീരന്‍ തന്നെ.
വീര്‍ വീരപ്പന്‍ അല്ലെ.

ശൂന്യന്‍ said...

സവര്‍ക്കറപ്പൂപ്പന്‍ ‍വിത്ത് വിതച്ചതേയുള്ളൂ..
വളമിട്ടതും വെള്ളമൊഴിച്ചതും പിന്നാലെ വന്നവരാ…
അതിന്റേം പിന്നലെ വന്നവര് കൊയ്തും തുടങ്ങി…
എന്തായലും ഇപ്പോ തരക്കെടില്ലാത്ത വിളവു കിട്ടുന്നുണ്ട്.
( അതിനുള്ള വെളവൊക്കെ നമ്മുടെ ചാലകന്മാരുടെ കയ്യിലുന്ടെ ന്നേ !!! )

http://shooonyan.blogspot.com/2009/06/not.html#comments

ശൂന്യന്‍ said...
This comment has been removed by the author.
പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ജയോസ്തുതെ ജയോസ്തുതെ ശ്രീ മഹന്‍ മംഗളേ
ശിവാസ്പതെ ശുഭതെ സ്വതന്ത്രതേ ഭഗവതീ
ത്വാമഹം യശോയുധാം വന്ദേ യശോയുധാം വന്ദേ ........

വീര്‍ വിനായക ദാമോദര്‍ സവര്‍ക്കര്‍

aju said...

"...Therefore if the government in their manifold beneficence and mercy release me, I for one cannot but be the staunchest advocate of constitutional progress and loyalty to the English government which is the foremost condition of that progress. As long as we are in jails there cannot be real happiness and joy in hundreds and thousands of homes of His Majesty’s loyal subjects in India, for blood is thicker than water; but if we be released the people will instinctively raise a shout of joy and gratitude to the government, who knows how to forgive and correct, more than how to chastise and avenge. Moreover my conversion to the constitutional line would bring back all those misled young men in India and abroad who were once looking up to me as their guide. I am ready to serve the government in any capacity they like, for as my conversion is conscientious so I hope my future conduct would be...."



ധീര ദേശാഭിമാനി വീര സവര്ക്കര്‍ ഇന്ത്യയുടെ അഭിമാനം . ബ്രിട്ടീഷ് ഭരണത്തിനു മുന്നില്‍ മുട്ടു കുത്താതെ അവസാന ശ്വാസം വരെ ഇന്ത്യയെ സേവിച്ച അദ്ദേഹത്തിന്റെ പേരു ചരിത്രതില്‍ സുവര്ണ ലിപികളില്‍ എഴുതപ്പെടും .

ഭാരത മാതാ കീ ജയ്..

പോയിക്കിടന്നുറങ്ങു വിദൂഷകാ..

aju said...

http://www.scribd.com/doc/14790262/Savarkars-Apology

aju said...

http://dalit-india.blogspot.com/2009/05/savarkar-apolog-lettercontent.html

കുഞ്ഞുമോന്‍ said...

Looking at his history, his plea seems more likely a tactical move again. [1] On May 2, 1921, the Savarkar brothers were moved to a jail in Ratnagiri, and later to the Yeravda Central Jail.[1] He was finally released on January 6, 1924 under stringent restrictions – he was not to leave Ratnagiri District and was to refrain from political activities for the next five years.

http://en.wikipedia.org/wiki/Vinayak_Damodar_Savarkar#Arrest_and_imprisonment
Refer-

aju said...

ഹഹഹ....
കൊള്ളാം .
ഭാരതം നമ്മുടെ മാതാവാണു.
മാതാവിനെ കൂട്ടിക്കൊടുക്കുന്നവനെ വിളിക്കാന്‍ നമ്മുടെ നാടന്‍ ഭാഷയില്‍ ഒരു വാക്കുണ്ട്.
വീര സവര്ക്കറെ നമ്മുക്ക് എന്തു വിളിക്കാം?
എന്തൊരു tactical move? ഹൊ? എന്തൊരു ദേശാഭിമാനം ?
ഭാരത് മാതാ കീ ജയ്..

aju said...

മനുഷ്യ വിദൂഷകന്‍ പറയുന്നു:
"മഹാത്മാഗാന്ധിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു."


സവര്‍ക്കര്‍ പറയുന്നു:
“I have no quarrel with Mr. Jinnah’s two-nation theory. We, Hindus are a nation by ourselves and it is a historical fact that Hindus and Muslims are two nations”[V.D. SAVARKAR, Hindutva, 140.]

Anonymous said...

അനീഷ് ഭാസ്കർ പറഞ്ഞകാര്യം എന്തെ ദീപക്ക് ഭായി വായിച്ച ചരിത്രത്തിൽ ഇല്ലാതിരുന്നോ ??? കാലാപാനിയിൽ നിന്നും കരകയറാൻ “ഈ” സവർക്കർ അങ്ങനെയും ചില “സമരങ്ങൾ“ ( അണ്ണ എന്തര് വേണമെങ്കിലും ചെയ്യാമടെ ഈ ജയിലീന്ന് ഒന്ന് ഊരി വിടുമോ ) നടത്തിയിട്ടുണ്ട് എന്നാണ് ഞാനും മനസ്സിലാകിയത്. വീരപ്പൻ പക്ക കുറ്റവാളി ആയിരുന്നോ ? വീരപ്പനെ അടുത്തറിയാവുന്നവർക്ക് വീരപ്പൻ വീരനായിരുന്നു, സൽക്കർമ്മി ആയിരുന്നു, പാവങ്ങൾക്ക് പണവും മറ്റെല്ലാ സഹായവും ചെയ്യുന്നവനായിരുന്നു, ഇനീ കാലം കുറച്ച് കഴിയുമ്പോൾ തമിഴ് നാട്ടിലും, കർണ്ണാടകയിലും വീരപ്പൻ “ ഭഗവാൻ” വീരപ്പനാവാനും സാധ്യത ഉണ്ട്. വീർ സവർക്കറെ രാജ്യസ്നേഹി എന്നറിയപ്പെട്ടില്ലങ്കിലും മറ്റെന്തെങ്കിലുമായൊക്കെ അറിയപ്പെടും…..ഹിന്ദുക്കൾ സംഘടിക്കുന്നത് മുസ്ലീംഗൾ സംഘടിക്കുന്നത് കണ്ടിട്ടാവരുത്, അങ്ങനെ വരുമ്പോൾ അത് നല്ല ലക്ഷ്യത്തിനാവില്ല. സവർക്കറും മതാടിസ്ഥാനത്തിൽ ആളുകളെ സംഘടിപ്പിച്ചത് ചില അവസരത്തിൽ എങ്കിലും ദോഷം ചെയ്തുകാണും. കാരണം മതത്തിന്റെ പേരിൽ സംഘടിക്കുന്ന ആളുകൾ ഒരാൾക്കൂട്ടമായി മാറുന്നു അവർക്ക് ഒരു മനസ്സായിരിക്കും, ഒരു ലക്ഷ്യവും. അതിൽ മനുഷ്യത്വമോ, ധർമ്മാധർമ്മങ്ങളോ ഉണ്ടാവില്ല, നേതാവും ഉണ്ടാവില്ല കാരണം അവർ ഓരോത്തരും നേതാവായിരിക്കും, അതാണ് വർഗ്ഗീയ ലഹളയിലെ ചേദോവികാരം ചരിത്രം നമ്മേ പഠിപ്പിക്കുന്നതും അതുതന്നെ. ജീവിതത്തിൽ ഒരിക്കൾ പോലും കണ്ടിട്ടില്ലാത്ത മനുഷ്യന്റെ കഴുത്തിൽ കത്തിവയ്ക്കാൻ അല്ലെങ്കിൽ നെഞ്ചിലൂടെ ബുള്ളറ്റ് പായിക്കാൻ ഈ ആൾക്കൂട്ടത്തിന് മടിയുണ്ടാവില്ല. 1947ൽ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേയ്ക്കും തിരിച്ചും യാത്രചെയ്ത ട്രയിനുകൾ അതാണ് വിളിച്ചുപറഞ്ഞത്, ആൾക്കൂട്ടത്തെ സൃഷ്ടിക്കുന്നവർക്ക് അവരെ നയിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല, വിഭജനാന്തര ഭാരതത്തിൽ വീണ മുസ്ലീമിന്റെ രക്തത്തിന് സവർക്കർക്കും, ഹിന്ദുക്കൾ എന്ന ദേശീയ വികാരം സൃഷ്ടിച്ച “ മഹാത്മാ” ക്കൾക്കും, പാക്കിസ്ഥാനിൽ പിടഞ്ഞുവീണ അമുസ്ലീമിന്റെ ചോരയ്ക്ക് പങ്കുപറ്റാൻ മുഹമ്മാദലി ജിന്നയ്ക്കും, ജിഹാദികൾക്കും അല്ലാതെ ആർക്കാണ് യോഗ്യത ? സംഘം ചേരുന്നതും, സംഘടിക്കുന്നതും അടുത്തവന് “ ആപ്പ്“ വയ്ക്കാൻ ആകരുത്…….. മനുഷ്യൻ മനനം ചെയ്യട്ടെ….!!
ഭാരത് മാതാ കീ ജയ്

Renju said...

എന്റെ ജീവിതം ജയിലിലെ അഴികള്‍ക്കു പിന്നില്‍ അവസാനിപ്പിക്കാനുള്ളതല്ല എന്ന സവര്‍ക്കറിന്റെ വാക്കുകള്‍ തന്നെയാണ്‌ ജയിലില്‍ നിന്നും മോചിതനായതിനു അദ്ദേഹത്തിന്റെ വിശദീകരണം.എന്തെഴുതിക്കൊടുത്തെന്നു പറഞ്ഞാലും ജയില്‍ മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അതിനനുസരിച്ചായിരുന്നില്ല എന്നുള്ളതു സത്യം.ജയിലിലടയ്ക്കുന്ന സമയത്തെ സ്വാതന്ത്ര്യസമര അന്തരീക്ഷമായിരുന്നില്ല തിരിച്ച് എത്തുമ്പോള്‍ എന്നതും സ്മരിക്കപ്പെടേണ്ടതാണ്.ജിന്നയുടെ ദ്വിരാഷ്ട്രവാദവും ഹിന്ദുക്കള്‍ക്കു മേല്‍ മുസ്ലീങ്ങളുടെ തേര്‍വാഴ്ചയും നടമാടിയ അവസ്ഥയാണ്‌ പിന്നീടുള്ള സവര്‍ക്കറെ ഏറെ സ്വാധീനിച്ചത്.അതിനുള്ള പ്രതിപ്രവര്‍ത്തനമായിരുന്നു പിന്നീട് അദ്ദേഹത്തില്‍ നിന്നുണ്ടായത്.അല്ലായിരുന്നെങ്കില്‍ സ്വാതന്ത്യം കിട്ടുമ്പോഴേക്കും ഗാന്ധിയുള്‍പ്പടെയുള്ളവരെ സുന്നത്ത് നടത്തിയേനെ ഖിലാഫത്ത്(സ്വാതന്ത്ര്യപോരാളികള്‍) വാദികള്‍.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

I would like to consider him as a freedom fighter.

[[::ധനകൃതി::]] said...

5 വയസ്സു മുതല്‍ 100 ല്‍കൂടുതല്‍ വരെ എത്ര എത്ര സംക് ക ബന്ധുക്കള്‍ ഉണ്ടായിരുന്നു പിന്നെയും എന്തിനീ വയ്യാവേലി..
ചൊറിപ്പക്കികള്‍ തനിയേം ചൊറിയും പൊന്നെടത്തെല്ലാം ചൊരിയൊണ്ടാക്കുകയും ചെയ്യും.തേനില്‍ വീണാലും ചൊറിയും ചാണകതില്‍


വീണാലും ചൊറിയും..

രമേശ് തമ്പി പാലക്കാടി said...

എന്തൊക്കെ പറഞ്ഞാലും വീര സവര്‍ക്കര്‍ ഒരു സ്വാതന്ത്യ പോരാളിയായിരുന്നു. പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് അദ്ദേഹത്തെ രാജ്യം ആദരിച്ചു. ഈ പോസ്റ്റിന് അഹിവാദ്യങ്ങള്‍.