Tuesday, May 26, 2009
26.വീര്‍ സവര്‍ക്കര്‍
സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍ അഥവാ വീര്‍ സവര്‍ക്കര്‍ എന്നറിയപ്പെട്ട മഹാനായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1883 ഇല മഹാരാഷ്ട്രയില്‍ നാസിക് ജില്ലയിലെ ഭാഗൂറില്‍ ഭൂജാതനായി. ധീരനായ സ്വാതന്ത്ര്യസമര സേനാനി, സാമൂഹ്യപരിഷ്കര്‍ത്താവ്, സാഹിത്യകാരന്‍, കവി, ചിന്തകന്‍, രാഷ്ട്രീയനേതാവ്, ചരിത്രകാരന്‍ എന്നീ നിലയില്‍ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു അദ്ധേഹം. ദശാബ്ദങ്ങളോളം അദ്ദേഹത്തിനെതിരെ നിലനിന്നിരുന്ന തെറ്റിദ്ധാരണകളും ദുഷ് പ്രചാരണങ്ങളും അദ്ദേഹത്തെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും അല്പം പുറകിലാക്കിയെങ്കിലും ആധുനികകാലത്ത് ഹിന്ദുമതം മറ്റുള്ള സാമ്രാജ്യത്ത കുത്തക മതപരിവര്‍ത്തന സംഘങ്ങളുടെ അപചയം നേരിടുന്ന സമയത്ത് അദ്ദേഹത്തിന്‍റെ നാമം വളരെ പ്രസക്തമാണ്. ഹിന്ദുവിന് ഒരു സാംസ്കാരിക ചൈതന്യം, ഒരു പുത്തന്‍ ഉണര്‍വ് സമ്മാനിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികള്‍ക്ക് കഴിഞ്ഞിരുന്നുവേന്നത് ഒരുകാലത്തും മറക്കുവാനാകില്ല.
അദ്ദേഹത്തിന്റെ നല്ല പ്രവര്‍ത്തികളെ മനസ്സിലാക്കിയവരുടെയും ഭാരത ചരിത്രം എന്നതെന്ന് അറിയാവുന്നവരുടെയും മനസ്സില്‍ സവര്‍ക്കറുടെ സ്ഥാനം എന്നും മഹനീയമായിരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നമ്മുടെ പരമമായ ലക്‌ഷ്യം എന്ന് ആദ്യം പ്രഖ്യാപിച്ച സവര്‍ക്കര്‍ വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു മാതൃക കാട്ടുകയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളെ കൊണ്ടുവരാന്‍ സവര്‍ക്കരിനു കഴിഞ്ഞു. സ്വാതന്ത്ര്യ സമരത്തിന്റെ പ്രചാരകനും പ്രവര്‍ത്തകനും എന്നുള്ള കാരണം പറഞ്ഞു നിയമ ബിരുദത്തിനു ശേഷവും അദ്ദേഹത്തെ കോടതിയില്‍ പ്രവേശിക്കുവാന്‍ അനുവദിച്ചില്ല. ബാര്‍ പ്രവേശനത്തിന് തടസത്തിന്റെ കാരണവും ഇതുതന്നെയായിരുന്നു.
സമൂഹത്തിന്റെ തോട്ടുകൂടായ്മകളെയും മറ്റു അവര്‍ണര്‍ അനുഭവിക്കുന്ന വേദനകളെയും നന്നായി തിരിച്ചറിഞ്ഞ സവര്‍ക്കര്‍ അതിന്റെ പരിസമാപ്തിയ്ക്കായി അഹോരാത്രം പൊരുതി. ഏതു ജാതിയില്‍ പെട്ട ഹിന്ദുക്കള്‍ക്കും പങ്കെടുക്കുവാന്‍ കഴിയുന്ന ഗണേശോത്സ്വവം, എല്ലാവര്‍ക്കും ഒന്നിച്ചു ഭക്ഷണം കഴിക്കാന്‍ അവസരം, എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന പതിത്‌പാവന്‍ മന്ദിര്‍, ഏതു മതസ്ഥര്‍ക്കും ഒന്നിച്ചു ഇരിക്കുകയും ആഹാരം കഴിക്കുകയും ചെയ്യാന്‍ കഴിയുന്ന കോഫീ ഷോപ്പ് തുടങ്ങി അദ്ദേഹത്തിന്‍റെ ഇത്തരത്തില്‍ ഉള്ള ശ്രമങ്ങള്‍ അവര്‍ണ്ണനീയം തന്നെ.
എഴുതുവാന്‍ പെനയില്ലാതെ ജയിലില്‍ കിടന്ന സമയത്ത് തന്റെ നഖങ്ങള്‍ കൊണ്ട് കവിതകള്‍ ജയില്‍ ഭിത്തികളില്‍ എഴുതിയ സവര്‍ക്കരിന്റെ കവിതകളുടെ പ്രമേയം ദേശസ്നേഹവും സ്വാതന്ത്ര്യവും ആയിരുന്നു. സവര്‍ക്കറുടെ പുസ്തകം പ്രസീധികരിക്കുന്നതിനു മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് കാരണമായി. സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ സവര്‍ക്കറുടെ ബിരുദം ഇന്ത്യന്‍ സര്‍വകലാശാല പിന്‍വലിക്കുക പോലും ഉണ്ടായി. കടുത്ത യാതനകളും വേദനകളും സ്വാതന്ത്ര്യത്തിനു വേണ്ടി അനുഭവിച്ച സവര്‍ക്കര്‍ ഒരുപക്ഷെ സ്വാതന്ത്രത്തിനു പൊരുതിയ നേതാക്കളുടെ മുന്‍നിരയില്‍ പ്രമുഖനായിരുന്നു.
സവര്‍ക്കറുടെ ഈ ശ്രമങ്ങളെ തന്ത്രപൂര്‍വ്വം ഒതുക്കിയ അല്ലെങ്കില്‍ പ്രശസ്തിയെ വളരാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് ഇതെല്ലാം ചരിത്രത്തില്‍ വാസനയുള്ളവര്‍ക്ക് താല്പര്യത്തിനു പാത്രമായി ഭവിച്ചു. സവര്‍ക്കറുടെ ചരിത്രം സിനിമാ രൂപത്തിലും പുറത്തുവന്നു.
സ്വാതന്ത്രത്തിനു വേണ്ടിയുള്ള ആദ്യസമരം എന്നാ പ്രശസ്തഗ്രന്ഥം സവര്‍ക്കരുടെതാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ച പ്രസ്തുതപുസ്തകം എന്നാല്‍ കള്ളകടത്തിലൂടെയും മറ്റും യൂറോപ്പിലും ബ്രിട്ടീഷ് ഭരണ രാജ്യത്തും പ്രചരിച്ചു. എന്നാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ഹോല്ലണ്ടിലും മാഡം ഭിക്കാജി കാമ ഇതിനെ പ്രസിദ്ധീകരിച്ചു. അക്കാലത്ത് ഏറ്റവും വിവാദം സൃഷ്ടിച്ചതും അതുപോലെ വായനക്കാരുടെ മനസ്സില്‍ ദേശസ്നേഹം പാകിയതുമായി ഒന്നായിരുന്നു പ്രസ്തുത പുസ്തകം.
ഒരു സ്വാതന്ത്ര്യസമര സേനാനി എന്നതില്‍ കവിഞ്ഞു ഒരു വിശാല ഭാരതവര്‍ഷം എന്നാ ആശയത്തില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഭാരതം ഹിന്ദു എന്നത് ഒരു ജാതിയിലോ മതത്തിലോ ഒതുങ്ങാത്ത ഭാരതത്തില്‍ താമസിക്കുന്ന ഏവരുടേയും എന്നുള്ള ആശയം ഉള്‍ക്കൊണ്ടാവയായിരുന്നു. തന്റെ ജയില്‍ വാസത്തിനു ശേഷം രത്നഗിരി ഹിന്ദു സഭ ഉണ്ടാക്കിയ സവര്‍ക്കര്‍ ഭാരതത്തില്‍ ഹിന്ദിയുടെയും ഹൈന്ദവതയുടെയും പ്രവര്‍ത്തകന്‍ ആയിരുന്നു. ഒരു ഹിന്ദു എന്നത് ഈ മണ്ണില്‍ താമസിക്കുന്ന ഓരോരുത്തരും ആണെന്നും അവരെല്ലാം ഈ നാടിന്റെ ഭാഗം ആണെന്നും ഉള്ള സന്ദേശം മതേതര സ്വഭാവത്തിന്റെ ഏറ്റവും സവിശേഷഭാവം നമ്മെ പരിചയപ്പെടുത്തുകയായിരുന്നു.
ജിന്നയുടെ മുസ്ലിം ലീഗ് ഇന്ത്യയില്‍ വേരുറപ്പിച്ചപ്പോള്‍ ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമെകിയത് സവര്‍ക്കര്‍ ആയിരുന്നു. ഹിന്ദുക്കളെ സംഘടിപ്പിക്കുകയും അവരെ ഒരു കുടക്കീഴില്‍ നിര്‍ത്തുകയും ചെയ്തതില്‍ സവര്‍ക്കറുടെ പങ്കു വളരെ വലുതാണ്. മഹാത്മാഗന്ധിയുമായി പലപ്പോഴും ആശയപരമായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും സവര്‍ക്കറുടെ ആശയങ്ങളോട് പ്രതിപത്തിയുള്ളവരുടെ എണ്ണവും ഒട്ടും കുറവല്ലായിരുന്നു.
സാമൂഹിക പരിഷ്കരണത്തിലും സ്വതന്ത്രസമരത്തിലും മാത്രമല്ല സാഹിത്യത്തിലും സവര്‍ക്കറുടെ പങ്കു വലുതാണ്. മറാത്തിയിലും ഹിന്ദിയിലും അദ്ദേഹത്തിന്റേതായി ഒട്ടനവധി കൃതികള്‍ ഉണ്ട്. മറാത്തി സാഹിത്യത്തിനു അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.
ആത്മീയമായും സാമൂഹികപരമായും സാംസ്കാരികപരമായും മനുഷ്യരുടെ ഉന്നമനത്തിനു സവര്‍ക്കറുടെ കവിതകളും കഥകളും മറ്റുകൃതികളും വളരെ സഹായകമായി.
മഹാത്മാഗാന്ധിയുടെ കടുത്ത വിമര്‍ശകന്‍ ആയിരുന്ന സവര്‍ക്കര്‍ പാകിസ്ഥാനെ വിഭജിച്ച നടപടിയോട് കടുത്ത എതിര്‍പ്പ് കാട്ടിയിരുന്നു. ഹിന്ദുമഹാസഭയെ ബലക്ഷയമാക്കുവാന്‍ നടത്തുന്ന ഓരോ സാഹചര്യങ്ങളെയും നേരിട്ട് ഹിന്ദുമഹാസഭയെ വളര്‍ത്തി വലുതാക്കിയ സവര്‍ക്കര്‍ക്ക് ഗാന്ധിയുടെ ഈ മുസ്ലീം പ്രീണനം അത്രകണ്ട് ദഹിച്ചില്ല.ഗാന്ധിജിയുടെ പല പ്രവര്‍ത്തികളും ഹിന്ദുക്കളെ തളര്‍ത്തുന്നതാണെന്ന് സവര്‍ക്കര്‍ ആരോപിച്ചു.
ഗാന്ധിയുടെ കൊലപാതകം നടന്നപ്പോള്‍ സവര്‍ക്കരും അറസ്റ്റ് ചെയ്യപ്പെട്ടു. നാധുറാം ഗോഡ്സെയും കൊലപാതകത്തിന്റെ സൂത്രധാരനായ നാരായണന്‍ ആപ്തെയും ഹിന്ദുസഭയില്‍ ഉണ്ടായിരുന്നതും സവര്‍ക്കരോട് അടുപ്പം ഉണ്ടായിരുന്നതും കൊണ്ട് സവര്‍ക്കരെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ആവശ്യത്തിന് തെളിവില്ലാത്തതിന്റെ പേരില്‍ സവര്‍ക്കരെ വെറുതെ വിട്ടു.
എന്തായാലും ഗാന്ധിവധത്തോടെ അറസ്റ്റ് ചെയ്യപ്പെട്ട സവര്‍ക്കറുടെ പ്രതിച്ഛായക്ക് മങ്ങല്‍ ഏറ്റുവെങ്കിലും ഇന്നും ഹിന്ദുക്കള്‍ക്ക് എന്നും ഓര്‍ക്കാന്‍ സവര്‍ക്കരെ പോലെ ഒരു നേതാവിനെ പിന്നീട് ലഭിച്ചിട്ടില്ല.
(സവര്‍ക്കരെപറ്റി എഴുതിയാല്‍ ഒരു പോസ്റ്റോ പത്തു പോസ്റ്റോ മതിയാവില്ല. എന്നാല്‍ ഒരു ആമുഖം പോലെ പറയാന്‍ മാത്രമേ ഇതില്‍ ശ്രമിച്ചിട്ടുള്ളൂ. മാധ്യമങ്ങളും കുപ്രചാരകരും എത്ര ശ്രമിച്ചാലും ഒരിക്കലും ഒളി മങ്ങാത്ത മഹാനായിരുന്നു സവര്‍ക്കര്‍.
Saturday, February 14, 2009
25.സ്നേഹം - ഭക്തി - കാമം - രതി
ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സ്നേഹമാണെന്ന് മാത്രമെ മനുഷ്യവിദൂഷകന് പറയുവാന്‍ സാധിക്കൂ. താന്‍ സ്നേഹിക്കപ്പെടുന്നുവേന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന് തരുന്ന സുഖവും കുളിര്‍മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.എന്താണ് സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ വിശദീകരവും തരാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.
എന്നാല്‍ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) ആത്മീയ തലങ്ങളെപ്പറ്റിയാണ് ഇവിടെ നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്.എന്നാല്‍ ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില്‍ വരുന്നുണ്ട്.
ഭൌതികമായ തലത്തില്‍ വരുന്ന ഭാവങ്ങളാണ് വാല്‍സല്യം,കാമം തുടങ്ങിയവ
രണ്ടും രണ്ടു തലങ്ങളില്‍ വരുന്നവയാണ്.
ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം,ഒരാള്‍ക്ക് തന്നെക്കാള്‍ പ്രായത്തിനിളപ്പമുള്ള ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം,തുടങ്ങിയവയെല്ലാം ഈ വാല്സല്യത്തില്‍ വരാവുന്നതാണ്.എന്നാല്‍ ഭൌതിക സ്നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കാമമെന്നുള്ള ഒരു തലവുമുണ്ട്.കാമം ആരോട് തോന്നാം നിര്‍വചിക്കുക സാധ്യമല്ല.എന്നാല്‍ അതിന്റെ പോക്ക് മാനുഷിക,മതപരമായ കണ്ണിലൂടെ നോക്കിക്കാണുകയാവും നല്ലത്.
മനുഷ്യന് അടക്കാനും നിയന്ത്രിക്കാനും പ്രയാസമുള്ള തലവും ഇതുതന്നെ.അതുകൊണ്ട് തന്നെ മതങ്ങള്‍ കാമത്തെ അടക്കാനും നിയന്ത്രിക്കാനും വളരെയേറെ ശ്രമിച്ചിട്ടുണ്ട്. അത് ഫലവത്തായോ ഇല്ലയോ എന്നത് മതത്തിന്റെ പരാജയമല്ല.അതെങ്ങനെ നമ്മില്‍ സാംശീകരിച്ചുവേന്നതിലുള്ള രീതിയില്‍ വല്ല വെത്യാസം മാത്രം.
കാമത്തിലൂടെ അല്ലെങ്കില്‍ അതിന്റെ പ്രായോഗികവശത്തിലെ മുഖമായ രതിയിലൂന്നിയ ഒരു ആരാധനരീതി അല്ലെങ്കില്‍ പ്രയോഗരീതിരതി ഭക്തിയില്‍ വരുത്തിയുള്ള ശ്രമം ഓഷോ രജനീഷ് നടത്തിയതിനു കാര്യമായ പ്രചാരം ലഭിച്ചിരുന്നു.എന്നാല്‍ യാഥാസ്ഥിതിക്കാരായ വിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ അല്പം പ്രയാസമായിരുന്നു. പക്ഷെ സ്നേഹത്തിന്റെ രണ്ടു തലങ്ങളായ ഭക്തിയെയും കാമത്തെയും സംയോജിപ്പിക്കാന്‍ അദ്ദേഹത്തോളം ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.
എന്നാല്‍ ഇന്നു പല കപടസന്യാസികളും സന്യാസിനികളും ഇതു ശ്രമിക്കുന്നുവെന്നത് സത്യമാണെങ്കിലും അത് രണ്ടു ഭാവങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളല്ല.പകരം ആത്മീയതിലൂടെ അല്ലെങ്കില്‍ കപടആത്മീയമെന്ന മുഖംമൂടിയിലൂടെ തങ്ങളുടെ കാമാസക്തി ശമിപ്പിക്കുന്നതില്‍ കവിഞ്ഞൊന്നും അതില്‍ ഇല്ല.ഒപ്പം ധനസമ്പാദനവും.
ഇനി ആത്മീയ തലത്തെപറ്റി ചിന്തിച്ചാല്‍ സ്നേഹം അത്മീയത്തില്‍ ഭക്തിയെന്ന രൂപം സ്വീകരിക്കും.എന്നാല്‍ ഭക്തിയിലൂടെ തന്നെ കാമത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ പ്രായോഗികവശത്തിന്റെ പാരമ്യമായ രതിമൂര്‍ച്ച അനുഭവപ്പെടുന്നവരുമുണ്ട്.
ഇതിനെ വെറും ഭ്രാന്തെന്നോ അല്ലെങ്കില്‍ വിഭ്രമെന്നോ ചിലപ്പോള്‍ പറയേണ്ടി വരും.ഉദാഹരണത്തിന് മീരയുടെ ശ്രീ കൃഷ്ണനോടുള്ള പ്രേമവും ഏതാണ്ട് അതിനോട് ഉപമിക്കാം.പ്രാപഞ്ചിക ജീവിതത്തെ പൂര്‍ണമായോ ഭാഗികമായോ മറന്നു ശ്രീ.കൃഷ്ണനോടുള്ള ഭക്തി മൂര്‍ച്ചിച്ചു അതൊരു പ്രേമമായി രൂപപ്പെട്ടു അവസാനം ഒരു മിഥ്യയോ സത്യമോ എന്ന് തിരിച്ചറിയാതെ വന്നതിന്റെ ആധുനിക ശാസ്ത്രം ഒരു മാനസിക വിഭ്രാന്തിയെന്നെ വിശ്വസിക്കൂ.
സ്വയം അലിഞ്ഞുപോവുന്ന അവസ്ഥ ഒരു പക്ഷെ മയക്കുമരുന്ന് ഉപയോഗിക്കാതെ തന്നെ സ്വയം മറക്കാനുള്ള ചുറ്റുപാടിനെ മറക്കാനുള്ള ഭക്തിയിലൂടെ കണ്ടെത്തിയെന്നതാണ് സത്യം.
ഇതേപോലെ ഭൌതികമായ രീതിയിലുള്ള പ്രേമത്തിലൂടെ ദൈവത്തെ കാണുന്ന രീതി ഉത്തമഗീതം (ബൈബിള്‍) വായിച്ചാലും കാണാം.എന്നാല്‍ മുഖ്യധാരയില്‍ വിശ്വാസികള്‍ ആ രീതിയോട് അധികം പ്രതിപത്തി കാട്ടാറില്ല.
കാരണം ദൈവത്തെ എന്നും ആത്മീയകണ്ണുകളോട് കാണാനേ അല്ലെങ്കില്‍ അതിന്റെ മൂര്‍ത്തഭാവമായ ഭക്തിയോടു കാണാനേ സാധാരണ ഒരാള്‍ക്ക് പറ്റൂ.
എന്നാല്‍ ഇങ്ങനെയൊരു വശം മാത്രമുള്ള ദൈവീക ജീവിതത്തില്‍ ഓഷോയെന്തിന് രതിയിലൂന്നിയ ആത്മീയത വികസിപ്പിച്ചുവെന്ന് സംശയിക്കാം.
മിക്ക പുരാങ്ങളിലും ദൈവങ്ങുളുടെ രതിയേയും സംഭോഗത്തെയും വിവരിച്ചിട്ടുണ്ട്.ശിവ -പാര്‍വതി, മോഹിനി രൂപം ധരിച്ച മഹാവിഷ്ണുവും ശിവനും തുടങ്ങിയവ ഉദാഹരണം.അതുകൊണ്ട് തന്നെ അതെ ദൈവങ്ങള്‍ക്കും സാധ്യമായ അല്ലെങ്കില്‍ അനുവര്‍ത്തികാന്‍ മടിയില്ലായിരുന്ന രതി ആത്മീയത്തില്‍ വന്നുവെന്ന് കരുതി എന്തിന് ഉപേക്ഷിക്കണം എന്ന ചോദ്യവും രതിയിലൂന്നിയ ആത്മീയത്തെ വികസിപ്പിക്കാന്‍ ഓഷോ കാരണമാക്കി എന്നതാണ് സത്യം.
അങ്ങനെ ചിന്തിക്കുമ്പോള്‍ സ്നേഹത്തിന്റെ രണ്ടുതലങ്ങളായ കാമവും ഭക്തിയും തമ്മില്‍ വേറെ വേറെ മാറ്റി നിര്‍ത്തണോ എന്നതാണ് ചോദ്യം.ഇനി അങ്ങനെ ഒഴിവാക്കി നിര്‍ത്തിയാല്‍ എന്താണ് പ്രയാസം.അല്ലെങ്കില്‍ പ്രശ്നങ്ങള്‍.
പുരാണങ്ങളില്‍ പോലും ബ്രഹ്മചാരികളായ സന്യാസിമാര്‍ തങ്ങളുടെ ബ്രഹ്മചര്യം ചില അവസരങ്ങളില്‍ ലംഘിച്ചതായി കാണുന്നുണ്ട്.
അതുപോലെ ബ്രഹ്മചര്യം അടിച്ചേല്‍പ്പിച്ച ക്രിസ്ത്യന്‍ കത്തോലിക് സഭയിലും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നുണ്ട്.എന്നാല്‍ വിവാഹം അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ലൈംഗികത ഇതിനൊരു പ്രതിവിധിയാണോ എന്നൊരു ചോദ്യമുയരാം.
ആരോഗ്യമുള്ള മനുഷ്യനു ഉണ്ടാവുന്ന വികാരം മാത്രമാണ് ലൈംഗികത.ആത്യന്തികമായി പുരോഹിതരും മനുഷ്യന്‍ തന്നെ.അതിനി ഏതുമതത്തിലും ആവട്ടെ.പലപ്പോഴും പല ആള്‍ ദൈവങ്ങളും പോലീസ് പിടിയിലാവുന്നത് അവരുടെ ലൈംഗികപീഡന കഥകള്‍ പുറത്തുവരുമ്പോഴാണ്.
അതേപോലെ സഭയിലും ലൈംഗികപീഡന കഥകളോ അതുമായ ബന്ധപ്പെട്ട മരണങ്ങലോ ആത്മഹത്യയോ ഉണ്ടാവുമ്പോള്‍ മാത്രമാണ് പുറത്തു വരുന്നതു.
ലൈംഗികത എല്ലാവര്‍ക്കും തടയാനോ നിയന്തിക്കുവാണോ കഴിയുന്നതാണോ എന്നൊരു ചോദ്യവും ഉണ്ട്.എന്നാല്‍ അത് നിയന്ത്രിക്കാന്‍ കഴിയുന്നവരെ മാത്രമാണോ പുരോഹിതരാക്കുന്നത്. ഇതിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ പുരൊഹിതനാവാന്‍ തീരുമാനിക്കുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുന്ന ഒരാള്‍ തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ലായെന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ പുരോഹിത്യം വിട്ടുവന്നാല്‍ ഉണ്ടാവുന്ന അപമാനം സഹിക്കാന്‍ വയ്യാതെ കുറുക്കുവഴികള്‍ തേടുകയാണ് പതിവ്.ഇതു ചിലപ്പോഴൊക്കെ ഓരോ ദുരന്തത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.
എന്നാല്‍ എല്ലാ മതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ലൈംഗിക അടിച്ചമര്‍ത്തത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.കാരണം ലൈംഗികത പാപമല്ല.ആരോഗ്യമുള്ള മനുഷ്യന് തോന്നുന്നതും അതുപോലെ ആസ്വദിക്കാനുമുള്ള ഒരു വികാരം മാത്രം.
ഒപ്പം അതുവേണ്ട എന്ന് തോന്നുന്നവര്‍ക്ക് ഒഴിവാക്കാനും അവസരം കൊടുത്താല്‍ മതിയല്ലോ.
ഏതാണ്ട് ഇതിനോട് സമാനമായ അവസരം ഇതര ക്രിസ്ത്യന്‍ വിഭാങ്ങളില്‍ ഉണ്ട്.അവിടെ വിവാഹം കഴിക്കെണ്ടാവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സന്യാസിയച്ചന്മാരായും തുടരാം.
ഇനി വരുന്ന കാലങ്ങളില്‍ ലൈംഗികത ആളുകള്‍ തുറന്നു സംസാരിക്കുവാന്‍ തുടങ്ങിയതുകൊണ്ടും കൂടുതല്‍ അവസരങ്ങള്‍ കൂടിയത് കൊണ്ടും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ലൈംഗികസ്വാതന്ത്ര്യം ഇല്ലാത്തതിന്റെ പേരില്‍ നടത്തുന്ന ജാരവൃത്തിയും അതോടൊപ്പം ഇതുപോലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാം.

Subscribe to:
Posts (Atom)