Saturday, February 14, 2009

25.സ്നേഹം - ഭക്തി - കാമം - രതി

ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സ്നേഹമാണെന്ന് മാത്രമെ മനുഷ്യവിദൂഷകന് പറയുവാന്‍ സാധിക്കൂ. താന്‍ സ്നേഹിക്കപ്പെടുന്നുവേന്നുള്ള അറിവ് സ്വബോധമുള്ള മനുഷ്യന് തരുന്ന സുഖവും കുളിര്‍മ്മയും ഒരിക്കലും വിശദീകരിക്കാനാവില്ല.എന്താണ് സ്നേഹത്തിന്റെ രസതന്ത്രമെന്നു തൃപ്തിയായ വിശദീകരവും തരാന്‍ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം.

എന്നാല്‍ സ്നേഹത്തിന്റെ വിവിധഭാവങ്ങളെ വേണമെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.
സ്നേഹത്തിന്റെ ഭൌതിക, (ശാസ്ത്രീയ വശമല്ല) ആത്മീയ തലങ്ങളെപ്പറ്റിയാണ് ഇവിടെ നമ്മള്‍ അറിയാന്‍ ശ്രമിക്കുന്നത്.എന്നാല്‍ ബഹുമാനമെന്നതും സ്നേഹത്തിന്റെ ഒരു വശമാണ്. അത് ഭൌതികവും ആത്മീയവുമായ വശങ്ങളില്‍ വരുന്നുണ്ട്.

ഭൌതികമായ തലത്തില്‍ വരുന്ന ഭാവങ്ങളാണ് വാല്‍സല്യം,കാമം തുടങ്ങിയവ
രണ്ടും രണ്ടു തലങ്ങളില്‍ വരുന്നവയാണ്.
ഒരു അമ്മയുടെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം,ഒരാള്‍ക്ക്‌ തന്നെക്കാള്‍ പ്രായത്തിനിളപ്പമുള്ള ഒരാളോട് തോന്നാവുന്ന തോന്നേണ്ട ഒരു വികാരം,തുടങ്ങിയവയെല്ലാം ഈ വാല്സല്യത്തില്‍ വരാവുന്നതാണ്.എന്നാല്‍ ഭൌതിക സ്നേഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ കാമമെന്നുള്ള ഒരു തലവുമുണ്ട്.കാമം ആരോട് തോന്നാം നിര്‍വചിക്കുക സാധ്യമല്ല.എന്നാല്‍ അതിന്റെ പോക്ക് മാനുഷിക,മതപരമായ കണ്ണിലൂടെ നോക്കിക്കാണുകയാവും നല്ലത്.
മനുഷ്യന് അടക്കാനും നിയന്ത്രിക്കാനും പ്രയാസമുള്ള തലവും ഇതുതന്നെ.അതുകൊണ്ട് തന്നെ മതങ്ങള്‍ കാമത്തെ അടക്കാനും നിയന്ത്രിക്കാനും വളരെയേറെ ശ്രമിച്ചിട്ടുണ്ട്. അത് ഫലവത്തായോ ഇല്ലയോ എന്നത് മതത്തിന്റെ പരാജയമല്ല.അതെങ്ങനെ നമ്മില്‍ സാംശീകരിച്ചുവേന്നതിലുള്ള രീതിയില്‍ വല്ല വെത്യാസം മാത്രം.

കാമത്തിലൂടെ അല്ലെങ്കില്‍ അതിന്റെ പ്രായോഗികവശത്തിലെ മുഖമായ രതിയിലൂന്നിയ ഒരു ആരാധനരീതി അല്ലെങ്കില്‍ പ്രയോഗരീതിരതി ഭക്തിയില്‍ വരുത്തിയുള്ള ശ്രമം ഓഷോ രജനീഷ് നടത്തിയതിനു കാര്യമായ പ്രചാരം ലഭിച്ചിരുന്നു.എന്നാല്‍ യാഥാസ്ഥിതിക്കാരായ വിശ്വാസികള്‍ക്ക് അത് അംഗീകരിക്കാന്‍ അല്പം പ്രയാസമായിരുന്നു. പക്ഷെ സ്നേഹത്തിന്റെ രണ്ടു തലങ്ങളായ ഭക്തിയെയും കാമത്തെയും സംയോജിപ്പിക്കാന്‍ അദ്ദേഹത്തോളം ആരും ശ്രമിച്ചിരുന്നില്ല എന്നതാണ് സത്യം.

എന്നാല്‍ ഇന്നു പല കപടസന്യാസികളും സന്യാസിനികളും ഇതു ശ്രമിക്കുന്നുവെന്നത് സത്യമാണെങ്കിലും അത് രണ്ടു ഭാവങ്ങളെയും സമന്വയിപ്പിക്കുന്നതിനുള്ള ശ്രമങ്ങളല്ല.പകരം ആത്മീയതിലൂടെ അല്ലെങ്കില്‍ കപടആത്മീയമെന്ന മുഖംമൂടിയിലൂടെ തങ്ങളുടെ കാമാസക്തി ശമിപ്പിക്കുന്നതില്‍ കവിഞ്ഞൊന്നും അതില്‍ ഇല്ല.ഒപ്പം ധനസമ്പാദനവും.
ഇനി ആത്മീയ തലത്തെപറ്റി ചിന്തിച്ചാല്‍ സ്നേഹം അത്മീയത്തില്‍ ഭക്തിയെന്ന രൂപം സ്വീകരിക്കും.എന്നാല്‍ ഭക്തിയിലൂടെ തന്നെ കാമത്തിന്റെ അല്ലെങ്കില്‍ കാമത്തിന്റെ പ്രായോഗികവശത്തിന്റെ പാരമ്യമായ രതിമൂര്‍ച്ച അനുഭവപ്പെടുന്നവരുമുണ്ട്.
ഇതിനെ വെറും ഭ്രാന്തെന്നോ അല്ലെങ്കില്‍ വിഭ്രമെന്നോ ചിലപ്പോള്‍ പറയേണ്ടി വരും.ഉദാഹരണത്തിന്‌ മീരയുടെ ശ്രീ കൃഷ്ണനോടുള്ള പ്രേമവും ഏതാണ്ട് അതിനോട് ഉപമിക്കാം.പ്രാപഞ്ചിക ജീവിതത്തെ പൂര്‍ണമായോ ഭാഗികമായോ മറന്നു ശ്രീ.കൃഷ്ണനോടുള്ള ഭക്തി മൂര്‍ച്ചിച്ചു അതൊരു പ്രേമമായി രൂപപ്പെട്ടു അവസാനം ഒരു മിഥ്യയോ സത്യമോ എന്ന് തിരിച്ചറിയാതെ വന്നതിന്റെ ആധുനിക ശാസ്ത്രം ഒരു മാനസിക വിഭ്രാന്തിയെന്നെ വിശ്വസിക്കൂ.

സ്വയം അലിഞ്ഞുപോവുന്ന അവസ്ഥ ഒരു പക്ഷെ മയക്കുമരുന്ന് ഉപയോഗിക്കാതെ തന്നെ സ്വയം മറക്കാനുള്ള ചുറ്റുപാടിനെ മറക്കാനുള്ള ഭക്തിയിലൂടെ കണ്ടെത്തിയെന്നതാണ് സത്യം.
ഇതേപോലെ ഭൌതികമായ രീതിയിലുള്ള പ്രേമത്തിലൂടെ ദൈവത്തെ കാണുന്ന രീതി ഉത്തമഗീതം (ബൈബിള്‍) വായിച്ചാലും കാണാം.എന്നാല്‍ മുഖ്യധാരയില്‍ വിശ്വാസികള്‍ ആ രീതിയോട് അധികം പ്രതിപത്തി കാട്ടാറില്ല.
കാരണം ദൈവത്തെ എന്നും ആത്മീയകണ്ണുകളോട് കാണാനേ അല്ലെങ്കില്‍ അതിന്റെ മൂര്‍ത്തഭാവമായ ഭക്തിയോടു കാണാനേ സാധാരണ ഒരാള്‍ക്ക്‌ പറ്റൂ.

എന്നാല്‍ ഇങ്ങനെയൊരു വശം മാത്രമുള്ള ദൈവീക ജീവിതത്തില്‍ ഓഷോയെന്തിന് രതിയിലൂന്നിയ ആത്മീയത വികസിപ്പിച്ചുവെന്ന് സംശയിക്കാം.
മിക്ക പുരാങ്ങളിലും ദൈവങ്ങുളുടെ രതിയേയും സംഭോഗത്തെയും വിവരിച്ചിട്ടുണ്ട്.ശിവ -പാര്‍വതി, മോഹിനി രൂപം ധരിച്ച മഹാവിഷ്ണുവും ശിവനും തുടങ്ങിയവ ഉദാഹരണം.അതുകൊണ്ട് തന്നെ അതെ ദൈവങ്ങള്‍ക്കും സാധ്യമായ അല്ലെങ്കില്‍ അനുവര്‍ത്തികാന്‍ മടിയില്ലായിരുന്ന രതി ആത്മീയത്തില്‍ വന്നുവെന്ന് കരുതി എന്തിന് ഉപേക്ഷിക്കണം എന്ന ചോദ്യവും രതിയിലൂന്നിയ ആത്മീയത്തെ വികസിപ്പിക്കാന്‍ ഓഷോ കാരണമാക്കി എന്നതാണ് സത്യം.

അങ്ങനെ ചിന്തിക്കുമ്പോള്‍ സ്നേഹത്തിന്റെ രണ്ടുതലങ്ങളായ കാമവും ഭക്തിയും തമ്മില്‍ വേറെ വേറെ മാറ്റി നിര്‍ത്തണോ എന്നതാണ് ചോദ്യം.ഇനി അങ്ങനെ ഒഴിവാക്കി നിര്‍ത്തിയാല്‍ എന്താണ് പ്രയാസം.അല്ലെങ്കില്‍ പ്രശ്നങ്ങള്‍.
പുരാണങ്ങളില്‍ പോലും ബ്രഹ്മചാരികളായ സന്യാസിമാര്‍ തങ്ങളുടെ ബ്രഹ്മചര്യം ചില അവസരങ്ങളില്‍ ലംഘിച്ചതായി കാണുന്നുണ്ട്.
അതുപോലെ ബ്രഹ്മചര്യം അടിച്ചേല്‍പ്പിച്ച ക്രിസ്ത്യന്‍ കത്തോലിക് സഭയിലും ഇത്തരം പ്രശ്നങ്ങള്‍ കാണുന്നുണ്ട്.എന്നാല്‍ വിവാഹം അല്ലെങ്കില്‍ സ്വാതന്ത്ര്യമുള്ള ലൈംഗികത ഇതിനൊരു പ്രതിവിധിയാണോ എന്നൊരു ചോദ്യമുയരാം.

ആരോഗ്യമുള്ള മനുഷ്യനു ഉണ്ടാവുന്ന വികാരം മാത്രമാണ് ലൈംഗികത.ആത്യന്തികമായി പുരോഹിതരും മനുഷ്യന്‍ തന്നെ.അതിനി ഏതുമതത്തിലും ആവട്ടെ.പലപ്പോഴും പല ആള്‍ ദൈവങ്ങളും പോലീസ് പിടിയിലാവുന്നത് അവരുടെ ലൈംഗികപീഡന കഥകള്‍ പുറത്തുവരുമ്പോഴാണ്.

അതേപോലെ സഭയിലും ലൈംഗികപീഡന കഥകളോ അതുമായ ബന്ധപ്പെട്ട മരണങ്ങലോ ആത്മഹത്യയോ ഉണ്ടാവുമ്പോള്‍ മാത്രമാണ് പുറത്തു വരുന്നതു.
ലൈംഗികത എല്ലാവര്‍ക്കും തടയാനോ നിയന്തിക്കുവാണോ കഴിയുന്നതാണോ എന്നൊരു ചോദ്യവും ഉണ്ട്.എന്നാല്‍ അത് നിയന്ത്രിക്കാന്‍ കഴിയുന്നവരെ മാത്രമാണോ പുരോഹിതരാക്കുന്നത്. ഇതിനെക്കുറിച്ച് കാര്യമായ അറിവ് ഉണ്ടാകുന്നതിനു മുമ്പ് തന്നെ പുരൊഹിതനാവാന്‍ തീരുമാനിക്കുകയോ തീരുമാനിക്കപ്പെടുകയോ ചെയ്യുന്ന ഒരാള്‍ തനിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ലായെന്ന തിരിച്ചറിവ് ലഭിക്കുമ്പോള്‍ പുരോഹിത്യം വിട്ടുവന്നാല്‍ ഉണ്ടാവുന്ന അപമാനം സഹിക്കാന്‍ വയ്യാതെ കുറുക്കുവഴികള്‍ തേടുകയാണ് പതിവ്.ഇതു ചിലപ്പോഴൊക്കെ ഓരോ ദുരന്തത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും.

എന്നാല്‍ എല്ലാ മതത്തിലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇത്തരം പരിഷ്കാരങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ലൈംഗിക അടിച്ചമര്‍ത്തത്തില്‍ നിന്നും ഉടലെടുക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാം.കാരണം ലൈംഗികത പാപമല്ല.ആരോഗ്യമുള്ള മനുഷ്യന് തോന്നുന്നതും അതുപോലെ ആസ്വദിക്കാനുമുള്ള ഒരു വികാരം മാത്രം.
ഒപ്പം അതുവേണ്ട എന്ന് തോന്നുന്നവര്‍ക്ക് ഒഴിവാക്കാനും അവസരം കൊടുത്താല്‍ മതിയല്ലോ.
ഏതാണ്ട് ഇതിനോട് സമാനമായ അവസരം ഇതര ക്രിസ്ത്യന്‍ വിഭാങ്ങളില്‍ ഉണ്ട്.അവിടെ വിവാഹം കഴിക്കെണ്ടാവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് സന്യാസിയച്ചന്മാരായും തുടരാം.

ഇനി വരുന്ന കാലങ്ങളില്‍ ലൈംഗികത ആളുകള്‍ തുറന്നു സംസാരിക്കുവാന്‍ തുടങ്ങിയതുകൊണ്ടും കൂടുതല്‍ അവസരങ്ങള്‍ കൂടിയത് കൊണ്ടും ഇത്തരം ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ലൈംഗികസ്വാതന്ത്ര്യം ഇല്ലാത്തതിന്റെ പേരില്‍ നടത്തുന്ന ജാരവൃത്തിയും അതോടൊപ്പം ഇതുപോലെ കുറ്റകൃത്യങ്ങളും ഒരു പരിധിവരെ നിയന്ത്രിക്കാം.

16 comments:

മാണിക്യം said...

മനുഷ്യ വിദൂഷകന്‍
എന്താ പറയാന്‍ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.വളരെ അധികം റ്റോപ്പിക് ഈ ഒരു പോസ്റ്റില്‍ കുത്തി നിറച്ചിട്ടുണ്ട് ...ഇത് ഒറ്റ പൊസ്റ്റില്‍ ചര്‍ച്ച ചെയ്യ്ത് തീരുകില്ല രജനീഷ് വിശ്വാസിഅകല്‍ കൂടുതലും വിദേശികളായിരുന്നു. ലോകത്തില്‍ ഒരിടത്തും ഇത്ര് കുറഞ്ഞചിലവില്‍ ഇത്ര നല്ല താമസം ഭക്ഷണം ഫ്രീ സെക്സ് കിട്ടുമായിരുന്നില്ല എന്നതും അതിനെല്ലാം ഒരു ആത്മീയ പരിവേഷം കൊടുക്കാന്‍ രജനീഷ് ആശ്രമത്തിനു കഴിഞ്ഞു , പിന്നെ ആ മതില്‍ കെട്ടിനു വെളിയിലാണെങ്കില്‍ ശിക്ഷാര്‍ഹമായെക്കാവുന്ന ലഹരിയും ആളുകളെ ആകര്‍ഷിച്ചു അത് ഒരിക്കലും ഒരു മതമല്ലാ.
അഭിപ്രായങ്ങളോടും യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്..

നീലകണ്ഠന്‍ said...

സ്ത്രീ പുരുഷ പ്രണയത്തിന്റെ അടിസ്ഥാനം കാമം ആണ് എന്ന് നിസംശയം പര്യം
എത്ര പവിത്രത അവ്കശപെട്ടാലും .

പിന്നെ ആത്മീയ മായ ശക്തി ഉണര്‍ത്താന്‍ ശ്രെമിക്കുമ്പോള്‍ ശരിയായ ഒരു ഗുര ഇല്ല എങ്കില്‍ ആ ശക്തി പല വഴികളിലേക്ക് മാറി സഞ്ചരിക്കാനും ദോഷമുണ്ടാക്കാനും കാരണമാകുന്നു എന്ന് കേട്ടിട്ടുണ്ട് ,അധികവും ഇതു രതിയിലെക്കാന് വഴി വെക്കുന്നത് എന്നും .

കൂടുതല്‍ കാര്യങള്‍ ഇതു പോലെ പ്രതീക്ഷിക്കുന്നു ഭാവുകങ്ങള്‍

Rajesh Rajan said...

ലൈംഗീകത മാത്രമല്ല, ഏതൊരു കാര്യവും അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴല്ലെ അത് കൂടുതല്‍ ശക്തിയോടെ പുറത്ത് വരുന്നത്.
പോലിസ് പിടിയിലാവുന്ന ആള്‍ ദൈവങ്ങളെക്കുറിച്ച് മാത്രമെ പൊതുജനം അറിയുന്നുള്ളു.

ആശിഫ് said...

chindhaye udhhepikkunna orupadu karyangal parayunna vidhooshakaaa, thankalkku ernte hridhayam niranja abhivadyangal...

Firoz Khan Moideen said...

മനുഷ്യന്‍ തന്റെ പ്രാധമിക ചോദനകളെ 'പിടിച്ചു കെട്ടാന്‍' എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് പൂര്‍വാധികം ശക്തിയോടെ തിരിച്ചടിക്കുന്നതായി കാണാന്‍ കഴിയും.
സെമാടിക് മതങ്ങളുടെ ലൈന്ഗിക വീക്ഷണം അപൂര്‍ണം ആയിരുന്നുവെന്നു കാലം തെളിയിക്കുന്നു, നഗ്നതയില്‍/ലൈങ്ങികതയില്‍ അശ്ലീലം ഇല്ലെന്നുള്ള ഭാരതീയ സന്കല്പം മികച്ചതാണെന്നും. കാമത്തിന്റെ താത്വിക തലം കണ്ടെത്തിയ 'പ്രാചീനര്‍' അതിന്റെ ദൈവിക ചിന്തയില്‍ നിന്നും അടര്‍ത്തി മാറ്റിയവരില്‍ നിന്നും എത്രയോ പുരോങമിച്ചവര്‍!

sha-ain said...

ഇസ്ലാം പൌരോഹിത്യം വെറുക്കുന്നു. വിവാഹിതനാവാന്‍ താത്പര്യം പ്രഗടിപ്പിച്ച തെന്റെ ഒരു ശിഷ്യനോട് പ്രവാചകന്‍ ചോദിച്ചത് വിവാഹ മൂല്യം എന്തുണ്ട് എന്നാണു. ഒരു ഇരുമ്പിന്റെ മൂതിര മേന്കിലും കണ്ടെത്താന്‍ പ്രവാചകന്‍ അദ്ദേഹത്തോട് പറഞ്ഞതായി കാണാം. അവസാനമായി ഒന്നുമില്ലന്കില്‍ നോമ്ബനുഷ്ട്ടിക്കുവാനാണ് പ്രവാചകന്‍ പറയുന്നതു.
ഇസ്ലാമിക വീക്ഷണത്തില്‍ വ്യഭിചാരം വളരെ നിഷിദ്ധമായ കാര്യമത്രെ. വന്‍ പാപങ്ങളില്‍ എണ്ണിപ്പറഞ്ഞ വ്യപിചാരം, അതിന്റെ ശിക്ഷയും വലുതാണ്‌. Sha-ain

PaYYaNz said...

വിദൂഷകനോടു ഞാന്‍ യോജിക്കുന്നു.. പക്ഷേ... വന്ന അഭിപ്രായങളില്‍ ചിലതില്‍ വിയോജിപ്പുണ്ട്. ലൈഗികതയെ കെട്ടിയിടുന്ന സമ്പ്രദായത്തെ ഞാന്‍ എതിര്‍ക്കുന്നു.. എങ്കിലും തുറന്നു വിടണമെന്ന അഭിപ്രായത്തോടു എനിക്കു പൂര്‍ണ്ണയോജിപ്പില്ല. അതൊരു പരിധിവരയെ ആകാവൂ.... അല്ലെങ്കില്‍ ഇന്നത്തെ ബ്രിട്ടനെപോലെ സാമൂഹിക അരാജകത്ത്വം അതുവഴിയുണ്ടാകും.......

***വിനീതന്‍*** (अबू नैला) said...

ലേഖനം നന്നായി,
ലൈകികത തോന്നുന്മ്പോള്‍ ആസ്വദിക്കുന്നതിനും തെറ്റില്ല. പക്ഷെ അത് അനുവദനീയ മാര്‍ഗത്തില്‍ അല്ലെങ്ങില്‍ സമൂഹ നാശം ആയിരിക്കും ഫലം, നമ്മുടെ മാതാ പെങ്ങേന്മാര്‍ക്ക് നാട്ടില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത ഒരു തരം അരക്ഷിതാവസ്ഥ അത് മൂലം ഉടെലെടുക്കും.

midhun said...

sha-ain, Payyanz, Neelan, Firoz...

ellarum ippo ivide ethiyoo.....appo thudangaam...llee

kandittu...nannaayi thallu pidikkan scope ulla onnanennu thoonnunnu...

മാഷ് said...

എല്ലാത്തിന്റെയും പാരമ്യത ഭ്രാ​‍ന്താണ്‌. അത് ഭക്തിയായാലും, കാമമായാലും, സ്നേഹമായാലും.

പിന്നെ, ലൈംഗികത എന്നത് മനുഷ്യന്റെ ശാരീരികമായ ഒരു ആവശ്യം തന്നെയാണ്‌. അതുകൊണ്ടാണ്‌ സന്യാസജീവിതത്തിന്‌ ജീവിതത്തിന്റെ അന്ത്യനാളുകളാണ്‌ ഉചിതം എന്നു പണ്ടുള്ളവര്‍ കണക്കാക്കിയിരുന്നത്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളും അതിന്റേതായ ലാളിത്യത്തിലും, ഗൗരവത്തിലും ജീവിച്ചു തീര്‍ക്കണം. എന്നാലേ മനുഷ്യ ജന്മം പൂര്‍ണ്ണമാകുകയുള്ളൂ എന്നതാണ്‌ എന്റെ നിലപാട്.

ബാല്യവും, കൗമാരവും, യൗവ്വനവും, ഗൃസ്ഥാശ്രമവും കഴിഞ്ഞു മതി വാനപ്രസ്ഥം. അപ്പോള്‍ പിന്നെ ഈശ്വരനില്‍ മാത്രം മനസ്സിനെ കേന്ദ്രീകരിക്കാന്‍ വിഷമമുണ്ടാകില്ല എന്നു തോന്നുന്നു.

Chumma said...

പയ്യന്‍സ് പറഞ്ഞതുപോലെ "ലൈഗികതയെ കെട്ടിയിടുന്ന സമ്പ്രദായത്തെ ഞാന്‍ എതിര്‍ക്കുന്നു.. എങ്കിലും തുറന്നു വിടണമെന്ന അഭിപ്രായത്തോടു എനിക്കു പൂര്‍ണ്ണയോജിപ്പില്ല. അതൊരു പരിധിവരയെ ആകാവൂ.... "

അതുപോലെ "ബ്രമാച്ചര്യം അടിച്ചേല്‍പ്പിക്കുന്ന" ക്രിസ്തിയ സഭകളില്‍ എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നത് എന്ന് വ്യക്തമായില്ല?

vimal said...

pls send a copy to all catholic seminary & save the name of Christ

Kuttikkadan said...

ഈ പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ വികാരം എന്തെന്നുള്ള ചോദ്യത്തിന് സ്നേഹമാണെന്ന്

മനുഷ്യ വിദൂഷകന്‍ said...

അമിതമാകില്‍ സ്നേഹവും കാമവും ഭക്തിയും രതിയും ഭ്രാന്ത് തന്നെ.പിന്നെ വാര്‍ദ്ധ്യക്യത്തില്‍ ഭോഗചിന്ത കുറയുമെന്നതിനാല്‍ രാജാക്കന്മാര്‍ വനവാസം തെരഞ്ഞെടുത്തിരുന്നു.ചെറുപ്പത്തില്‍ ഭോഗാസക്തി നിയന്ത്രിക്കാന്‍ പ്രയാസം.
ക്രിസ്ത്യന്‍ സഭകളെ എന്നുപറഞ്ഞത്‌,പുരൊഹിത്യത്തിനു ബ്രഹ്മചര്യം നിര്‍ബന്ധമാക്കിയവരെ എന്ന് കണ്ടാല്‍ മതി.കാരണവും പറഞ്ഞിട്ടുണ്ട്.ഇതര സഭകളില്‍ രണ്ടിനും അവസരം ഉണ്ട്.ബ്രഹ്മചര്യം വേണമെങ്കില്‍ ആവാം അല്ലെങ്കില്‍ വിവാഹജീവിതം ആവാം.(സന്യാസി അച്ചനോ- ദയറായില്‍ താമസമാക്കുന്ന).
കുത്തഴിഞ്ഞ ലൈംഗികത നല്ലതല്ല.തുറന്നുവിട്ടത് എന്നത് ഒരു അരാചകത്വം ഉണ്ടാക്കാന്‍ എന്നുള്ള രീതിയില്‍ അല്ല.മരിച്ചു കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ അത് ദുഷ്കരം എന്നുള്ളതുകൊണ്ട് അത്തരം നിയന്ത്രണം പാടില്ല എന്നെ അര്‍ത്ഥം ഉള്ളൂ.

wellwisher said...

എഴുതാനുള്ള ഭാവനയും ശൈലിയും ഭാഷയും അങ്ങനെ നല്ല കഴിവുള്ളവര്‍ ബ്ലോഗില്‍ വന്ന് ഇങ്ങനെ കൂതറകള്‍ ആകുന്നത് കണ്ട് സങ്കടപ്പെടാറുണ്ട്. ഇവരില്‍ പലര്‍ക്കും അച്ചടിമാധ്യമങ്ങളില്‍ എഴുതാന്‍ ചാന്‍സ് കിട്ടിയിരുന്നുവെങ്കില്‍ സമൂഹത്തിന് ഗുണമുള്ള നല്ല എഴുത്തുകാരായേനേ. പലര്‍ക്കും അതിനുള്ള കഴിവുമുണ്ട്. എന്ത് ചെയ്യാം ആരൊക്കെയോ തുടങ്ങിവെച്ച ട്രെന്‍ഡ് കാരണം ബ്ലോഗില്‍ എത്തിപ്പെട്ടാല്‍ അവര്‍ സ്വയം അറിയാതെ വെറും കൂതറകള്‍ ആകുന്നു. ഇതിനെ ഖേദകരമായ സാംസ്ക്കാരികനഷ്ടം എന്ന് പറയട്ടെ.

ജയകൃഷ്ണന്‍ കാവാലം said...

സ്നേഹത്തെ അളക്കുന്നതില്‍ മനുഷ്യനു സംഭവിക്കുന്ന വീഴ്ചയാവണം പ്രേമം, കാമം, ഇഷ്ടം, ബഹുമാനം, വാത്സല്യം തുടങ്ങിയവകളെ ഒരേ കണ്ണുകൊണ്ടു കാണാന്‍ ശ്രമിക്കുന്നത്.

ഇതേ സംബന്ധിച്ച് ഈയടുത്തായി കുറേ ചര്‍ച്ചകള്‍ നടന്നിരുന്നുവെന്നു തോന്നുന്നു. ഞാനും ഇട്ടിരുന്നു ഒരു പോസ്റ്റ്. ലൈംഗികത പാപമല്ല പുണ്യമാണ് എന്ന പേരില്‍

എന്തായാലും ബൌദ്ധികവും, ആത്മീയവുമായി മനുഷ്യന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു എന്നതിന്‍റെ തെളിവായി മനുഷ്യന്‍റെ ഈ അരാജകത്വ ത്വരയെ നമുക്കു വിലയിരുത്താം.

ആശംസകള്‍