Friday, January 30, 2009

23.പുരാണങ്ങളിലും തിരുത്തലോ?

ശ്രീ ബുദ്ധനെ അവതാരമാക്കാന്‍ പുരാണങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നു സംശയം സ്വാഭാവികമായും തോന്നും. ഈ അവതാരത്തെ കുറിച്ചു കുറെയൊക്കെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു..

ബാക്കി ഈ പോസ്റ്റില്‍ വായിച്ചു സ്വയം തീരുമാനിക്കുക..
കഴിഞ്ഞ പോസ്റ്റില്‍ മഹായുഗത്തെയും കൃത, ത്രേതാ, ദ്വാപരാ, കലിയുഗത്തെയും പറ്റി പറഞ്ഞിരുന്നുവല്ലോ.അതിലെ യുഗപൂര്‍ണ്ണം കലിയുഗത്തോട് ശേഷമേ ആവൂ എന്ന് മനസിലാക്കാം.

ആ കലികാലം തുടങ്ങിയതാവട്ടെ ആ കണക്കില്‍ പറഞ്ഞാല്‍ കലിയുഗം തുടങ്ങിയത് ക്രിസ്തുവിനു മുമ്പ് 3200 ഇല്‍ ആണെന്ന് കാണാം.. (ഭാഗവതപുരാണം കലിയുഗത്തിന്‍റെ ആരംഭത്തില്‍ ആണെന്ന് എഴുതിയതെന്നു പറയുന്നു..സംശയനിവാരണത്തിന് ഭാഗവതപുരാണം വായിക്കാം)

ഇനി ശ്രീബുദ്ധന്‍ ജനിക്കുന്നതാകട്ടെ വീണ്ടും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിനു ശേഷം.. പുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്ന ഭാഗങ്ങള്‍ ഏതാണെന്ന് പറയുന്നതിന് മുമ്പെ സാധാരണക്കാരനായ വായനക്കാര്‍ എന്താണ് അവതാരം എന്ന് മനസ്സിലാക്കണം..

അവതാരങ്ങള്‍ തന്നെ രണ്ടുവിധമുണ്ട്.

ഒന്നു സാക്ഷാത്അവതാരം അഥവാ പൂര്‍ണ്ണാവതാരം
രണ്ടു കേവല അല്ലെങ്കില്‍ ആവേശിത അവതാരം.

(വിശദീകരിച്ചാല്‍ ആദ്യത്തേത് ഒരു പുതിയ വെക്തിയായിട്ട് ജനിച്ചു അവതാരലക്ഷ്യം പൂര്‍ത്തിയായിട്ടു നിര്‍വാണം പ്രാപിക്കുക.. രണ്ടു ഒരു സാധാരണകാരനായ സാത്വികനായ വേക്തിയില്‍ ആവേശിച്ചു അവതാരലക്ഷ്യം നിറവേറ്റുക..)

ഇനി ശ്രീ.ബുദ്ധനായി തന്നെ അവതരിക്കുന്ന അവതാരത്തെപറ്റി പറയുന്ന പുരാണങ്ങളില്‍ ബുദ്ധന്‍റെ ജനനത്തിനു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പാണ് ഈ പ്രവചനം പുരാണത്തിലെ ശ്ലോകമായി നടന്നതെന്ന് കാണാം.. പൊതുവെ ഹിന്ദു മതം പ്രവചനത്തിനോ പ്രവാചകര്‍ക്കോ പ്രാധാന്യം കൊടുക്കുന്നില്ല.. (പലപ്പോഴായി അശരീരികള്‍ കേള്‍ക്കുന്നത് ദൈവശബ്ദം ആയിട്ടാണ് പറയുന്നത്.. അല്ലാതെ പ്രവചനമായിട്ടല്ല)

എട്ടുപുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്നുണ്ടെങ്കിലും പ്രമുഖമായി വിവരിക്കുന്ന ഗരുഡ, ഭാഗവത പുരാണങ്ങളില്‍ കൂടുതല്‍ വിശദീകരിക്കുന്നത് കൊണ്ട് അതിവിടെ വിശദമാക്കുന്നു..

"മോഹനാര്‍ത്ഥം ദേവനം ബാലരൂപി പതി സ്ഥിത
പുത്രം തം കല്പയം അസ മുധ ബുദ്ധിര്‍ ജിന സ്വയം
തത സമ്മോഹയം അസ ജിനാദ്യന്‍ അസുരംസകന്‍
ഭഗവന്‍ വാഗ്ഭിര്‍ ഉഗ്രബിര്‍ അഹിംസ - വാചിബിര്‍ ഹരി"
(ബ്രഹ്മാണ്ഡ് പുരാണം)

തത കാലൌ സമ്പ്രവര്‍ത്തെ സമ്മൊഹയ സുര ദിവസം
ബുദ്ധോ നംനാന്ജന - സുത കികടെശു ഭാവിസ്യതി
(ഭാഗവത പുരാണം)

ഇനി എല്ലായിടവും വിശദീകരിക്കാന്‍ പത്തു പോസ്റ്റുകള്‍ എഴുതണം.

ഭാഗവത പുരാണം ( 2.7.37, 11.4.23)
ഗരുഡ പുരാണം (1.1, 2.30.37, 3.15.26)

ഇവയോന്നു വായിച്ചാല്‍ ഓരോ ശ്ലോകത്തിലും ബുദ്ധനെപ്പറ്റി മനസ്സിലാവും..

അപ്പോള്‍ ശ്രീ ബുദ്ധന്‍ ജനിക്കുന്നതിനു മുമ്പെ (കുറഞ്ഞ പക്ഷം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് തന്നെ) കുറിച്ചുവന്നു കാണാം..എന്നാല്‍ മറ്റെല്ലാ അവതാരങ്ങളെയും അവതാരങ്ങള്‍ക്കു ശേഷമാണ് എഴുതിയതെന്നും കാണാം..(കല്‍ക്കിയോഴികെ)കലിയുഗം ശ്രീകൃഷ്ണന് ശേഷമാണ് തുടങ്ങിയതെന്ന് കാണാം.

അതായത് ശ്രീകൃഷ്ണാവതാരത്തിനു നിര്‍വാണം പ്രാപിച്ചശേഷം. അപ്പോള്‍ ഇനിയും ഉള്ള നാല് ലക്ഷത്തി മുപ്പതിനായിരം വര്‍ഷം കലിയുഗമെന്നും അപ്പോള്‍ കല്‍ക്കിവന്നശേഷം യുഗാവസാനമെന്നും കാണാം. പക്ഷെ രണ്ടാമത്തെ അവതാരം അതായതു - ശ്രീബുദ്ധന്‍റെ - വിവിധ മതങ്ങളുടെ കടന്നുകയറ്റവും കാലഘട്ടത്തിന്‍റെ ആവശ്യവും കൊണ്ട് എഴുതിചെര്‍ക്കുകയായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.

അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന/വര്‍ദ്ധിച്ചുവെന്ന ബുദ്ധമതത്തിന്‍റെ പ്രശസ്തിമൂലം ബുദ്ധനെ ഒരു അവതാരമാക്കി പുരാണങ്ങളില്‍ തിരുത്തല്‍ നടന്നുവെന്ന് തന്നെമാനസ്സിലാക്കാം.പൊതുവെ ഹിന്ദുമതം കേവലം ഭഗവത്ഗീതയും രാമായണവും മാത്രമെന്ന് കരുതുന്ന ഹിന്ദുക്കള്‍ ഒരിക്കലും തിരിച്ചൊരു ചിന്തയും കൊണ്ട് വരികയുമില്ലല്ലോ..സത്യത്തില്‍

ഞായര്‍,വെള്ളി മതങ്ങള്‍ തങ്ങളുടെ മതം കൃത്യമായി വിശദമാക്കുന്നതും വിശ്വാസികളെ പഠിപ്പിക്കുന്നതും കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്..

കാരണം നാളെ വേദങ്ങളും,സംഹിതകളും,പുരാണങ്ങളും,ഉപനിഷത്തുകളും, സ്മൃതികളും വായിക്കാത്ത ഹിന്ദുക്കള്‍ ഉള്ളപ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളും നാളെ അവതാരമായി പുനര്‍ജ്ജനിച്ചാല്‍ അമ്പരക്കേണ്ട... ഇപ്പോള്‍ തന്നെ സായി ബാബ താന്‍ അവതാരമാണെന്ന് വിശ്വസിപ്പിക്കുന്നുണ്ട്..

പക്ഷെ സന്തോഷ് മാധവനെ പോലെയുള്ളവരെ അവതാരമായി പെടുതാതിരുന്നാല്‍ മതി..

സ്വാഹാ...

8 comments:

മനുഷ്യ വിദൂഷകന്‍ said...

പുരാണങ്ങളിലും തിരുത്തലോ?

പക്ഷെ സന്തോഷ് മാധവനെ പോലെയുള്ളവരെ അവതാരമായി പെടുതാതിരുന്നാല്‍ മതി..

സ്വാഹാ...

ശ്രീക്കുട്ടന്‍ | Sreekuttan said...

നല്ല ചിന്തകള്‍..
ക്രിസ്തുവും നബിയും മനുഷ്യരായിരുന്നല്ലോ.. അവതാരങ്ങളും‍. ശ്രീനാരായണഗുരുവും
പിന്നെ സായിബാബ, ശ്രീശ്രീ, അമ്രുതാനന്ദമയി.. അവതാരങ്ങളാവാന്‍ സപ്പോര്‍ട്ട് കിട്ടിയാല്‍ മതി..

പാര്‍ത്ഥന്‍ said...

തിരുത്തലുകളും ചേർക്കലുകളും നിരവധി ഉണ്ടായിട്ടുണ്ടെന്നു പലരും അവകാശപ്പെടുന്നുണ്ട്.
ആദ്യരൂപം അല്പമായും ഇപ്പോഴത്തെ അഭിപ്രായം പൂർണ്ണമായും വിശ്വസിക്കണം എന്നു പറയുന്നതിലാണ് ഒരു സംശയം.


തത കാലൌ .....എന്നു തുടങ്ങുന്ന ഗീതാശ്ലോകം ഏതാണെന്ന് ഒന്നു പറഞ്ഞു തരാമോ? നോക്കിയിട്ട് കണ്ടെത്തിയില്ല.

മനുഷ്യ വിദൂഷകന്‍ said...

പാര്‍ത്ഥന്‍

എഴുത്തിലുള്ള പിഴവാണ്.. അത് ഭാഗവത പുരാണത്തിലാണ് ആ ശ്ലോകം.. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ നന്ദി.. പോസ്റ്റിലും തിരുത്താം.

അതേപോലെ പണ്ടുള്ളത് കുറച്ചും ഇന്നുള്ളത് പൂര്‍ണ്ണമായും വിശ്വസിക്കണം എന്നുള്ളതും ഞാന്‍ സ്വീകരിക്കാന്‍ മടിക്കുന്ന ഒന്നാണ്.

Kvartha Test said...

അനേകായിരം പുരാണങ്ങളിലും ഉപനിഷത്തുക്കളിലും നിന്ന് നമുക്ക് ആവശ്യമുള്ളതുമാത്രം എടുക്കുക എന്നതത്രേ ഏറ്റവും പ്രയാസപ്പെട്ടത്.

ഈയുള്ളവന്‍റെ ചിന്തയില്‍ നമ്മളെല്ലാവരും അവതാരങ്ങള്‍ അഥവാ ദൈവത്തിന്‍റെ പ്രതിപുരുഷന്മാര്‍ തന്നെയാണ്. നാം എത്രത്തോളം സത്യധര്‍മ്മ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നുവോ അത്രത്തോളം ആ കേവലസത്യവുമായി അടുക്കുന്നു, അവതാരമാവുന്നു.:-)

എല്ലാറ്റിലും ഉപരി, ആ ആത്യന്തികമായ ഉണ്മ തന്നെയല്ലേ നാം ഈശ്വരന്‍ എന്നും ദൈവം എന്നും സ്വര്‍ഗ്ഗസ്ഥനായ പിതാവ് എന്നുമൊക്കെ പറയുന്നത്?

Anonymous said...

വളരെ ഗൗരവമായി തന്നെ താങ്കളുടെ കമന്റ് എടുക്കുന്നതുകൊണ്ട് പറയട്ടെ.. അറിയണം എന്നാഗ്രഹം ഉണ്ടെന്നു കരുതി പറയാം.. ഒന്നുകില്‍ താങ്കള്‍ പുരാണങ്ങള്‍ വായിച്ചിട്ടില്ല.. അല്ലെങ്കില്‍ കഥകള്‍ കേട്ടിട്ടില്ല..ഞാന്‍ കളിയാക്കുകയല്ല.. സത്യം പറഞ്ഞെന്നു മാത്രം.. ഇനി താങ്കളുടെ ചോദ്യത്തുത്തരം കേവലം ഒരു മറുപടിയില്‍ ഒതുങ്ങില്ല. എന്‍റെ അടുത്ത പോസ്റ്റ് കാണുക. ചോദ്യങ്ങള്‍ക്കുള്ള മറുപടി അതില്‍ വിശദീകരിക്കാം. അതിന് ശേഷം പറയുന്ന ഭാഗങ്ങള്‍ പുരാണങ്ങളില്‍ വായിക്കുക..


ഇതു താങ്കള്‍ തന്ന മറുപടി ആണ്‌..

ബൈബിളും, ഖുറാനും വായിച്ചിട്ടുണ്ട് എന്നാല്‍ ഹിന്ദുക്കളുടെ പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രം കാരണം പലതാണ്‌ . ഫ്രീ ആയിട്ട് കിട്ടാത്തത് ഒന്ന്, ഏതാണ്‌ വായിക്കേണ്ടത് എന്ന കണ്‍ഫ്യുഷന്‍, ഏതെങ്കിലും സൈറ്റില്‍ ഉണ്ടെങ്കില്‍ ദയവായി പറഞ്ഞ് തരിക. ഞാനും വായിക്കട്ടെ പുരാണങ്ങള്‍..

മനുഷ്യ വിദൂഷകന്‍ said...

ശ്രീ@ശ്രേയസ്

ഈ മറുപടിയ്ക്ക് നന്ദി.. കാരണം ഞാന്‍ വിശ്വസിക്കുന്ന അല്ലെങ്കില്‍ അനുവര്‍ത്തിക്കുന്ന രീതിയാണ് താങ്കള്‍ പറഞ്ഞത്.
ഒന്നുകില്‍ ദൈവമെന്ന ശക്തിമാത്രവും വേറെ അവതാരങ്ങള്‍ ഇല്ലെന്നും അല്ലെങ്കില്‍ ദൈവമെന്ന ശക്തിയോടടുത്തു നില്‍ക്കുന്ന സത്യമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന മനുഷ്യരും അവതാരങ്ങള്‍ തന്നെയെന്നും ഞാന്‍ വിശ്വസിക്കുന്നു..
"ദൈവം സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്ന്" ബൈബിളില്‍ പറയുന്നു.. കര്‍മ്മത്തിലും ആ നന്മ നിലനിര്‍ത്തുന്നവന്‍ അവതാരം തന്നെ..
പക്ഷെ ഞങ്ങള്‍ മാത്രം അവതാരം എന്ന് വിശ്വസിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്ന മനുഷ്യദൈവങ്ങളെ സത്യത്തില്‍ വെറുക്കുക എന്നുള്ളതാണ് എന്‍റെ രീതി. കുറഞ്ഞ പക്ഷം സാധാരണ ജനം മറ്റുള്ളവരെ മതത്തിന്‍റെ പേരില്‍ പറ്റിക്കുന്നില്ല.
സാധാരണക്കാരന്‍ ആ ഒരു അര്‍ത്ഥത്തില്‍ തന്നെ മനുഷ്യദൈവങ്ങളെക്കാള്‍ എത്രയോ ഇരട്ടി മികച്ചവന്‍

@ ഇളം വെയില്‍

വായിക്കാനുള്ള ത്വര നല്ലത്.. ഞാന്‍ അഭിനന്ദിക്കുന്നു. ഹൈന്ദവത വിശദീകരിക്കുന്ന ഗ്രന്ഥങ്ങള്‍ മതത്തെപോലെ തന്നെ വിപുലമാണ്. ഹൈന്ദവര്‍ പോലും അതെ കുറിച്ചു അറിയാത്തവര്‍ തന്നെ..
എന്‍റെ ശ്രമവും അതാണ്‌. ഉപനിഷത്തുകളും,വേദങ്ങളും തുടങ്ങി സ്മൃതികള്‍ വരെ വായിച്ചു പഠിക്കുവാന്‍ മുനിജന്മം വേണ്ടിവരും.
ഇനിയുള്ള ലക്കങ്ങളില്‍ കൂടുതല്‍ വിശദീകരിക്കാം. ഒപ്പം സൈറ്റുകളും കഴിയുമെങ്കില്‍ ഇലക്ട്രോണിക് ഫയലുകളും ലഭ്യമാക്കാന്‍ ശ്രമിക്കാം

Kvartha Test said...

താങ്കള്‍ ആള്‍ ദൈവങ്ങളെ പരാമര്‍ശിച്ചല്ലോ, അതേക്കുറിച്ച് ഈയുള്ളവന്‍റെ അഭിപ്രായം ഇവിടെ എഴുതിയിട്ടുണ്ട്.