ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്. എല്ലാവരുടെയും പേരോര്‍മ്മ വയ്ക്കുകയോ വര്‍ഗ്ഗീകരിക്കുകയോ അസംഭവ്യം. എന്നാല്‍ ത്രിമൂര്‍ത്തികള്‍ ഒരിക്കലും മാറ്റമില്ലാത്തവരായത് കൊണ്ടു ബാക്കിയുള്ള ദൈവങ്ങള്‍ ത്രിമൂര്‍ത്തികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരായി കാണാറുണ്ട്. അതേപോലെ മഹാവിഷ്ണുവാകട്ടെ നിരവധി അവതാരങ്ങള്‍ എടുത്തയാളും.
അത്തരത്തില്‍ പറഞ്ഞാല്‍ ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്‍റെ അവതാരമായി പലയിടത്തും പറയപ്പെടുന്നു. അതിലേക്ക് ഒരു ചികഞ്ഞു നോട്ടം.
അവതാരകഥകളെ പറ്റി പറയുന്നതു പുരാണങ്ങളില്‍ ആണ്. കൂടുതല്‍ വ്യക്തമാക്കിയാല്‍ വൈഷ്ണവ പുരാണങ്ങള്‍. കാരണം അവതാരങ്ങള്‍ വിഷ്ണുവിന്‍റെ സ്വന്തം ആയതിനാല്‍ വൈഷ്ണവ പുരാണങ്ങളില്‍ ആണ് അവതാരങ്ങളെ വിശദമാക്കിയിരിക്കുന്നത്.
(വൈഷ്ണവ പുരാണങ്ങള്‍ ഇവയാണ് ഗരുഡപുരാണം, വിഷ്ണുപുരാണം, നാരദപുരാണം, ഭാഗവത പുരാണം, പദ്മ പുരാണം, വരാഹപുരാണം)
അവതാരങ്ങളെപറ്റി സാമാന്യ ജ്ഞാനം മാത്രമുള്ള ഭക്തര്‍ ദശാവതാരങ്ങളെപറ്റി മാത്രമെ കേട്ടിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിരണ്ട് അവതാരങ്ങളില്‍ ഇരുപത്തിയൊന്നാമതായി ശ്രീ ബുദ്ധനെയും ഇരുപത്തിരണ്ടാമതായി കല്‍ക്കിയെയും പറഞ്ഞിരിക്കുന്നതായി ഗരുഡ പുരാണത്തില്‍ കാണാം. എന്നാല്‍ ഭാഗവതപുരാണത്തില്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിഅഞ്ചു അവതാരങ്ങളില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് ശ്രീ ബുദ്ധന്‍. അവസാനത്തേത് കല്‍ക്കിയും. ഈ തെറ്റിനെ ചൂണ്ടികാണിക്കലല്ല എന്‍റെ ലക്ഷ്യം.
ഇനി ശ്രീ ബുദ്ധന്‍റെ അവതാരത്തെ അല്പം വിശദമായി ഒന്നു നോക്കാം. മറ്റു അവതാരങ്ങളെ അപേക്ഷിച്ച് ശ്രീ ബുദ്ധാവതാരത്തിനു എന്ന് ജനനം സംഭവിച്ചു എന്ന് മരിച്ചു
(എന്ന് അവതരിച്ചു എന്ന് നിര്‍വാണം പ്രാപിച്ചു എന്ന് വിശ്വാസികള്‍ വായിക്കുക) എന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ്. അതുകൊണ്ട് മറ്റു അവതാരങ്ങളെ പോലെ ഇങ്ങനെയൊന്നു അവതരിച്ചിട്ടുണ്ടോ എന്ന് യുക്തിവാദികളോ നിരീശ്വരവാദികളോ ചോദിച്ചാല്‍ തെളിവ് സഹിതം ഉവ്വെന്നു തെളിയിക്കാന്‍ ഗവേഷണം നടത്തിയവര്‍ക്ക് തെളിയിക്കാം.
പക്ഷെ ഇനി ശ്രീ ബുദ്ധന്‍ യഥാര്‍ത്ഥത്തില്‍ ദൈവമായിരുന്നോ (മഹാവിഷ്ണുവിന്‍റെ അവതാരമായിരുന്നോ) എന്ന ചോദ്യമാണ് അടുത്തത്. ഹിന്ദു പുരാണങ്ങളില്‍ എല്ലാം തന്നെ കലിയുഗത്തിലെ ഏക അവതാരമായ കല്‍ക്കിയെ പറ്റി മാത്രമെ പറയുന്നുള്ളൂ.. അതായത് നശീകരണത്തിനു മാത്രമെ കലിയുഗത്തില്‍ അവതാരങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും അത് കല്‍ക്കിയായിരിക്കും എന്നുമാത്രമേ പറയുന്നുള്ളൂ.. അല്ലാതെ ഒന്നിലധികം അവതാരങ്ങളെ പറ്റി പറയുന്നില്ല.. അതേപോലെ ക്രിസ്തവരിലും -അന്തി ക്രിസ്തു - മുസല്‍മാന്‍മാരിലും -ദെജ്ജാല്- ഒരാളെ പറ്റി മാത്രമെ പറയുന്നുള്ളൂ..
അപ്പോള്‍ കലിയുഗത്തില്‍ സംഹാരത്തിലായാലും സംരക്ഷണത്തിനായാലും ഒരവതാരമേയുള്ളൂ എങ്കില്‍ ശ്രീ ബുദ്ധന്‍ എങ്ങനെ അവതാരമാവും. (യുഗം എന്തെന്ന് അറിയാത്തവര്‍ക്ക്..ഹിന്ദു പുരാണത്തില്‍ ഓരോ ഭൗമജീവ ചക്രങ്ങളും ഒരു മഹായുഗത്തില്‍ അവസാനിക്കുമെന്നും ഓരോ മഹായുഗവും (43,20,000 വര്‍ഷം) ആയിരിക്കുമെന്നും അതില്‍ നാം അവസാനത്തെ യുഗമായ കലിയുഗത്തിലാണ് നാമെന്നും ആദ്യത്തെ മൂന്നു യുഗങ്ങള്‍ യഥാക്രമം കൃത,ത്രേതാ,ദ്വാപരാ യുഗങ്ങള്‍ ആയിരുന്നുവെന്നും കാണാം)
എന്നാല്‍ ദശലക്ഷത്തോളം വരുന്ന ഒരു യുഗം ആയ കലികാലത്തില്‍ എങ്ങനെ ആകെയൊരു അവതാരമായ കല്‍ക്കിയല്ലാതെ ശ്രീബുദ്ധന്‍ എങ്ങനെ വരുമെന്ന ചോദ്യമുയരും. (ശ്രീ ബുദ്ധന്‍ ക്രിസ്തുവിനു മുമ്പ് (546-324 BC) ജീവിച്ചിരുന്നുവെന്ന് തെളിവുകള്‍ ഉണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞ യുഗ ദൈര്‍ഘ്യവും കലിയുഗത്തില്‍ ഒരു അവതാരമെന്ന അടിസ്ഥാന പ്രസ്താവനകളും തെറ്റെന്നു പറയേണ്ടി വരും.
അപ്പോള്‍ എന്താണ് സത്യം.
ശ്രീ ബുദ്ധന്‍ സത്യത്തില്‍ നമ്മുടെ ശ്രീരാമകൃഷ്ണപരമ ഹംസരെ പോലെ,ശ്രീ.നാരായണ ഗുരുദേവനെപോലെ ഷിര്‍ദി സായിബാബയെ പോലെ ഒരു മനുഷ്യനായി പിറന്ന കേവലം മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ അത്തിമരതറയില്‍ (ബോധി വൃക്ഷം) ധ്യാനത്തിലൂടെ ജ്ഞാനം ലഭിച്ച ശ്രീ.ബുദ്ധനായ സിദ്ധാര്‍ത്ഥകുമാരന്‍ മോഹമാണ് എല്ലാ അടിസ്ഥാന ദുഖത്തിനും കാരണമെന്നും അഹിംസയിലൂടെ ശാന്തമായ ജീവിതം ജീവിക്കമെന്നുമുള്ള പാവന ചിന്തകളിലൂടെ ആസന്ദേശം ജനങ്ങളില്‍ എത്തിക്കുകയും അവസാനം ആ ചിന്തയുടെ ശക്തിമൂലവും ശിഷ്യഗണങ്ങളുടെ പ്രവര്‍ത്തനം മൂലവും അതൊരു മതമായി പരിണമിക്കുകയുമായിരുന്നു. ആദ്യകാലത്ത് ഹിന്ദുമതത്തില്‍നിന്നും വളരെയധികം ക്രൂരതകള്‍ ബുദ്ധമത വിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നതും ഓര്‍ക്കുക.
പിന്നീടുള്ള സമയത്ത് ബുദ്ധമതത്തിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച കണ്ടിട്ട് ശ്രീ.ബുദ്ധനെ അവതാരങ്ങളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നതാണ് സത്യം. അങ്ങനെ മനുഷ്യനായി ജനിച്ചു മനുഷ്യനായി മരിച്ച മറ്റൊരു പുണ്യാത്മാവിനും ദൈവപദവി ലഭിച്ചു.
അതുകൊണ്ട് തന്നെ പ്രമുഖനായ ശ്രീബുദ്ധന്‍ ഉത്തരഭാരതത്തില്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെട്ടു. തെക്കന്‍ ഭാരതത്തില്‍ ആസ്ഥാനം പരശുരാമന്‍ ആണ് അലങ്കരിക്കുന്നത്..
ഇനി ശ്രീ ബുദ്ധനെ പറ്റി തെറ്റായി പ്രചരിക്കുന്ന രണ്ട് പ്രചാരങ്ങളും അതിന്‍റെ മറുപടിയും.
1)ശ്രീ ബുദ്ധനു പാല്‍ക്കഞ്ഞിയായിരുന്നു ഇഷ്ടം
2)അഹിംസയെ പറ്റി പറഞ്ഞ ശ്രീ ബുദ്ധന്‍ പന്നിയിറച്ചി ഇഷ്ടത്തോടെ കഴിക്കുമായിരുന്നു..
ഇതിന്‍റെ മറുപടികള്‍ .. ശ്രീ ബുദ്ധന്‍റെ ധ്യാനകാലത്ത് സുജാതയെന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും ക്ഷീണിതനായ അല്ലെങ്കില്‍ നിരാഹാരത്താല്‍ അവശനായ ശ്രീബുദ്ധന്‍ ആട്ടിന്‍ പാലും ചോറും വാങ്ങി കഴിച്ചു. ശാരീരം നശിപ്പിച്ചുള്ള ധ്യാനമല്ല ജ്ഞാനപ്രാപ്തിയുടെ മാര്‍ഗം എന്ന് ശ്രീ ബുദ്ധന്‍ തിരിച്ചറിഞ്ഞിരുന്നു.. എന്നാല്‍ ഒരിക്കല്‍ അങ്ങനെ കഴിച്ചതിനെ പിന്നീട് ചിലര്‍ ശ്രീ ബുദ്ധനു പഥ്യം ആട്ടിന്‍പാലും ചോറും അല്ലെങ്കില്‍ പാല്‍ കഞ്ഞിയാണ് എന്ന് കരുതി..
ശ്രീ ബുദ്ധന്‍റെ അവസാന സമയത്ത് (നിര്‍വാണ) ചണ്ടന്‍ എന്ന് പേരായ സാധാരണകാരന്‍ നല്‍കിയ പന്നിയിറച്ചി കഴിച്ച ശ്രീബുദ്ധന്‍ അസുഖം പിടിപെട്ടു മരിക്കാന്‍ തുടങ്ങിയപ്പോള്‍ ചണ്ടാനെന്ന സാധാരണകാരന്‍ പശ്ചാതാപവിവശന്‍ ആയി മരിക്കുമെന്ന് അറിയാവുന്നതിനാല്‍ ഇതുകാരണം അല്ല എന്‍റെ നിര്‍വാണ സമയം അടുത്തതിനാലാണ് ഞാന്‍ ക്ഷീണിതന്‍ ആയതെന്നു പറയുകയുണ്ടായി. എന്നാല്‍ ചില ദോഷെയ്കദൃക്കുകള്‍ ഇതിനെ തെറ്റായി വിവരിക്കുകയുണ്ടായി..
എന്തായാലും കണ്ണിനു കണ്ണ് ചോരയ്ക്ക് ചോര എന്നും പറഞ്ഞു മുറവിളി കൂട്ടുന്ന ഈ കാലത്ത് അഹിംസയെന്ന ആശയത്തിന് ഏറെ പ്രാധാന്യം ഉണ്ട്.. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്ന പല മനുഷ്യദൈവങ്ങളും (പുട്ടപര്‍ത്തി സായ്ബാബയെ പോലെ) നാളെ അവതാരമായി ഹിന്ദുമതത്തില്‍ അവരോധിക്കപ്പെടുമോ എന്നൊരു ഭയം മനുഷ്യ വിദൂഷകനുണ്ട്.
സ്വാഹാ...
Wednesday, January 28, 2009
Subscribe to:
Post Comments (Atom)
7 comments:
ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്‍റെ അവതാരമായി പലയിടത്തും പറയപ്പെടുന്നു. അതിലേക്ക് ഒരു ചികഞ്ഞു നോട്ടം.
ചില ബുദ്ധ ഭക്തര്‍ കേള്‍ക്കണ്ട..
:)
ചര്‍ച്ചകള്‍ പലതും നടന്ന വിഷയമാണിത്.
ഇറാനില്‍ നിന്നും കുടിയേറിയ പുരോഹിതവര്‍ഗ്ഗത്തിന് അന്നത്തെ ഇന്ത്യയില്‍ പച്ചപിടിക്കണമെങ്കില്‍ രാജാക്കന്മാരെ പ്രീതിപ്പെടുത്തണമായിരുന്നു. ഈ ആര്യവിശ്വാസത്തിനെതിരെ വളര്‍ന്നു വന്ന ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യുവാന്‍ ആര്യന്മാര്‍ ബുദ്ധനെ ദൈവമാക്കി. ബുദ്ധനെന്ന രാജാവിനെ മാത്രമല്ല, അന്നത്തെ രാജാക്കന്മാരായിരുന്ന കൃഷ്ണനും, രാമനും എല്ലാം ദൈവ അവതാരങ്ങളായി.
ഇന്ത്യയില്‍ ബുദ്ധമതം പലതായി പിരിഞ്ഞപ്പോള്‍ അതു വരെ ഉറങ്ങികിടന്ന പഴയ ആര്യന്മാര്‍ പുതിയ ദൈവങ്ങളെയുമായി ഉയര്‍ത്തെഴുന്നേറ്റു എന്ന് ചരിത്രം പറയുന്നു. അത് കൊണ്ട് തന്നെയാണല്ലോ ഇന്ത്യയില്‍ ബുദ്ധമതം തകര്‍ന്നപ്പോഴും ചൈനയിലും, മറ്റ് സൌത്ത് ഈസ്റ്റ് രാജ്യങ്ങളിലും ഇന്നും ബുദ്ധമതം നിലനില്‍ക്കുന്നത്.
Religions tend to assimilate ideas and persons whom they think will be good for the propagation of their faith. So Buddha becomes an Avatara. Another fact to remember is that Jain priests are also worshipped in many Hindu temples.
This is not a phenomenon specific to Hinduism alone, all religions do this.
ഹിന്ദു പുരാണങ്ങളില്‍ എല്ലാം തന്നെ കലിയുഗത്തിലെ ഏക അവതാരമായ കല്‍ക്കിയെ പറ്റി മാത്രമെ പറയുന്നുള്ളൂ.. അതായത് നശീകരണത്തിനു മാത്രമെ കലിയുഗത്തില്‍ അവതാരങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും അത് കല്‍ക്കിയായിരിക്കും എന്നുമാത്രമേ പറയുന്നുള്ളൂ.. അല്ലാതെ ഒന്നിലധികം അവതാരങ്ങളെ പറ്റി പറയുന്നില്ല
can u please tell me where this is mentioned.?
സ്നേഹിതാ ഇളംവെയിലെ
വളരെ ഗൗരവമായി തന്നെ താങ്കളുടെ കമന്റ് എടുക്കുന്നതുകൊണ്ട് പറയട്ടെ.. അറിയണം എന്നാഗ്രഹം ഉണ്ടെന്നു കരുതി പറയാം.. ഒന്നുകില്‍ താങ്കള്‍ പുരാണങ്ങള്‍ വായിച്ചിട്ടില്ല.. അല്ലെങ്കില്‍ കഥകള്‍ കേട്ടിട്ടില്ല..ഞാന്‍ കളിയാക്കുകയല്ല.. സത്യം പറഞ്ഞെന്നു മാത്രം.. ഇനി താങ്കളുടെ ചോദ്യത്തുത്തരം കേവലം ഒരു മറുപടിയില്‍ ഒതുങ്ങില്ല. എന്‍റെ അടുത്ത പോസ്റ്റ് കാണുക. ചോദ്യങ്ങള്‍ക്കുള്ള മറുപടി അതില്‍ വിശദീകരിക്കാം. അതിന് ശേഷം പറയുന്ന ഭാഗങ്ങള്‍ പുരാണങ്ങളില്‍ വായിക്കുക..
ഇസ്ളാമില്‍ ഒരു അവതാരവും അവതാര പുരുഷന്‍മാരും ഇല്ല...
യേശു വീണ്ടും വരുമെന്നു മുസ്ളിംകളും വിശ്വസിക്കുന്നു.. പക്ഷേ ദൈവമായല്ല, ദൈവമായിരുന്നില്ല ഒരിക്കലും ..
ശ്രീ ബുദ്ധനു ചാര്‍ത്തിക്കിട്ടിയ അതേ പട്ടം തന്നെയാണു മനുഷ്യപുത്രനെ ദൈവപുത്രനാക്കി , ദൈവമാക്കി ക്രിസ്തിയാനികല്‍ മാറ്റിയത്.. ഇസ്ളാമില്‍ അദ്ധേഹം സന്ദേശ വാഹകനായ പ്രവാചകന്‍ മാത്രം..
ദജ്ജാല്‍ അവതാരമല്ല ..യേശുവിണ്റ്റെ പ്രതിയോഗിയായിട്ടാണു വരുക...
Post a Comment