Friday, January 30, 2009

23.പുരാണങ്ങളിലും തിരുത്തലോ?

ശ്രീ ബുദ്ധനെ അവതാരമാക്കാന്‍ പുരാണങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടോയെന്നു സംശയം സ്വാഭാവികമായും തോന്നും. ഈ അവതാരത്തെ കുറിച്ചു കുറെയൊക്കെ ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ വിശദീകരിച്ചിരുന്നു..

ബാക്കി ഈ പോസ്റ്റില്‍ വായിച്ചു സ്വയം തീരുമാനിക്കുക..
കഴിഞ്ഞ പോസ്റ്റില്‍ മഹായുഗത്തെയും കൃത, ത്രേതാ, ദ്വാപരാ, കലിയുഗത്തെയും പറ്റി പറഞ്ഞിരുന്നുവല്ലോ.അതിലെ യുഗപൂര്‍ണ്ണം കലിയുഗത്തോട് ശേഷമേ ആവൂ എന്ന് മനസിലാക്കാം.

ആ കലികാലം തുടങ്ങിയതാവട്ടെ ആ കണക്കില്‍ പറഞ്ഞാല്‍ കലിയുഗം തുടങ്ങിയത് ക്രിസ്തുവിനു മുമ്പ് 3200 ഇല്‍ ആണെന്ന് കാണാം.. (ഭാഗവതപുരാണം കലിയുഗത്തിന്‍റെ ആരംഭത്തില്‍ ആണെന്ന് എഴുതിയതെന്നു പറയുന്നു..സംശയനിവാരണത്തിന് ഭാഗവതപുരാണം വായിക്കാം)

ഇനി ശ്രീബുദ്ധന്‍ ജനിക്കുന്നതാകട്ടെ വീണ്ടും രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷത്തിനു ശേഷം.. പുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്ന ഭാഗങ്ങള്‍ ഏതാണെന്ന് പറയുന്നതിന് മുമ്പെ സാധാരണക്കാരനായ വായനക്കാര്‍ എന്താണ് അവതാരം എന്ന് മനസ്സിലാക്കണം..

അവതാരങ്ങള്‍ തന്നെ രണ്ടുവിധമുണ്ട്.

ഒന്നു സാക്ഷാത്അവതാരം അഥവാ പൂര്‍ണ്ണാവതാരം
രണ്ടു കേവല അല്ലെങ്കില്‍ ആവേശിത അവതാരം.

(വിശദീകരിച്ചാല്‍ ആദ്യത്തേത് ഒരു പുതിയ വെക്തിയായിട്ട് ജനിച്ചു അവതാരലക്ഷ്യം പൂര്‍ത്തിയായിട്ടു നിര്‍വാണം പ്രാപിക്കുക.. രണ്ടു ഒരു സാധാരണകാരനായ സാത്വികനായ വേക്തിയില്‍ ആവേശിച്ചു അവതാരലക്ഷ്യം നിറവേറ്റുക..)

ഇനി ശ്രീ.ബുദ്ധനായി തന്നെ അവതരിക്കുന്ന അവതാരത്തെപറ്റി പറയുന്ന പുരാണങ്ങളില്‍ ബുദ്ധന്‍റെ ജനനത്തിനു രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പാണ് ഈ പ്രവചനം പുരാണത്തിലെ ശ്ലോകമായി നടന്നതെന്ന് കാണാം.. പൊതുവെ ഹിന്ദു മതം പ്രവചനത്തിനോ പ്രവാചകര്‍ക്കോ പ്രാധാന്യം കൊടുക്കുന്നില്ല.. (പലപ്പോഴായി അശരീരികള്‍ കേള്‍ക്കുന്നത് ദൈവശബ്ദം ആയിട്ടാണ് പറയുന്നത്.. അല്ലാതെ പ്രവചനമായിട്ടല്ല)

എട്ടുപുരാണങ്ങളില്‍ ബുദ്ധന്‍റെ അവതാരത്തെപറ്റി പറയുന്നുണ്ടെങ്കിലും പ്രമുഖമായി വിവരിക്കുന്ന ഗരുഡ, ഭാഗവത പുരാണങ്ങളില്‍ കൂടുതല്‍ വിശദീകരിക്കുന്നത് കൊണ്ട് അതിവിടെ വിശദമാക്കുന്നു..

"മോഹനാര്‍ത്ഥം ദേവനം ബാലരൂപി പതി സ്ഥിത
പുത്രം തം കല്പയം അസ മുധ ബുദ്ധിര്‍ ജിന സ്വയം
തത സമ്മോഹയം അസ ജിനാദ്യന്‍ അസുരംസകന്‍
ഭഗവന്‍ വാഗ്ഭിര്‍ ഉഗ്രബിര്‍ അഹിംസ - വാചിബിര്‍ ഹരി"
(ബ്രഹ്മാണ്ഡ് പുരാണം)

തത കാലൌ സമ്പ്രവര്‍ത്തെ സമ്മൊഹയ സുര ദിവസം
ബുദ്ധോ നംനാന്ജന - സുത കികടെശു ഭാവിസ്യതി
(ഭാഗവത പുരാണം)

ഇനി എല്ലായിടവും വിശദീകരിക്കാന്‍ പത്തു പോസ്റ്റുകള്‍ എഴുതണം.

ഭാഗവത പുരാണം ( 2.7.37, 11.4.23)
ഗരുഡ പുരാണം (1.1, 2.30.37, 3.15.26)

ഇവയോന്നു വായിച്ചാല്‍ ഓരോ ശ്ലോകത്തിലും ബുദ്ധനെപ്പറ്റി മനസ്സിലാവും..

അപ്പോള്‍ ശ്രീ ബുദ്ധന്‍ ജനിക്കുന്നതിനു മുമ്പെ (കുറഞ്ഞ പക്ഷം രണ്ടായിരത്തി അഞ്ഞൂറ് വര്‍ഷം മുമ്പ് തന്നെ) കുറിച്ചുവന്നു കാണാം..എന്നാല്‍ മറ്റെല്ലാ അവതാരങ്ങളെയും അവതാരങ്ങള്‍ക്കു ശേഷമാണ് എഴുതിയതെന്നും കാണാം..(കല്‍ക്കിയോഴികെ)കലിയുഗം ശ്രീകൃഷ്ണന് ശേഷമാണ് തുടങ്ങിയതെന്ന് കാണാം.

അതായത് ശ്രീകൃഷ്ണാവതാരത്തിനു നിര്‍വാണം പ്രാപിച്ചശേഷം. അപ്പോള്‍ ഇനിയും ഉള്ള നാല് ലക്ഷത്തി മുപ്പതിനായിരം വര്‍ഷം കലിയുഗമെന്നും അപ്പോള്‍ കല്‍ക്കിവന്നശേഷം യുഗാവസാനമെന്നും കാണാം. പക്ഷെ രണ്ടാമത്തെ അവതാരം അതായതു - ശ്രീബുദ്ധന്‍റെ - വിവിധ മതങ്ങളുടെ കടന്നുകയറ്റവും കാലഘട്ടത്തിന്‍റെ ആവശ്യവും കൊണ്ട് എഴുതിചെര്‍ക്കുകയായിരുന്നുവെന്നു വേണം അനുമാനിക്കാന്‍.

അല്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന/വര്‍ദ്ധിച്ചുവെന്ന ബുദ്ധമതത്തിന്‍റെ പ്രശസ്തിമൂലം ബുദ്ധനെ ഒരു അവതാരമാക്കി പുരാണങ്ങളില്‍ തിരുത്തല്‍ നടന്നുവെന്ന് തന്നെമാനസ്സിലാക്കാം.പൊതുവെ ഹിന്ദുമതം കേവലം ഭഗവത്ഗീതയും രാമായണവും മാത്രമെന്ന് കരുതുന്ന ഹിന്ദുക്കള്‍ ഒരിക്കലും തിരിച്ചൊരു ചിന്തയും കൊണ്ട് വരികയുമില്ലല്ലോ..സത്യത്തില്‍

ഞായര്‍,വെള്ളി മതങ്ങള്‍ തങ്ങളുടെ മതം കൃത്യമായി വിശദമാക്കുന്നതും വിശ്വാസികളെ പഠിപ്പിക്കുന്നതും കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്..

കാരണം നാളെ വേദങ്ങളും,സംഹിതകളും,പുരാണങ്ങളും,ഉപനിഷത്തുകളും, സ്മൃതികളും വായിക്കാത്ത ഹിന്ദുക്കള്‍ ഉള്ളപ്പോള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങളും നാളെ അവതാരമായി പുനര്‍ജ്ജനിച്ചാല്‍ അമ്പരക്കേണ്ട... ഇപ്പോള്‍ തന്നെ സായി ബാബ താന്‍ അവതാരമാണെന്ന് വിശ്വസിപ്പിക്കുന്നുണ്ട്..

പക്ഷെ സന്തോഷ് മാധവനെ പോലെയുള്ളവരെ അവതാരമായി പെടുതാതിരുന്നാല്‍ മതി..

സ്വാഹാ...

Wednesday, January 28, 2009

22.ശ്രീബുദ്ധനെ ദൈവം ആക്കിയതാണോ?

ഹിന്ദുമതത്തില്‍ മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട്‌. എല്ലാവരുടെയും പേരോര്‍മ്മ വയ്ക്കുകയോ വര്‍ഗ്ഗീകരിക്കുകയോ അസംഭവ്യം. എന്നാല്‍ ത്രിമൂര്‍ത്തികള്‍ ഒരിക്കലും മാറ്റമില്ലാത്തവരായത് കൊണ്ടു ബാക്കിയുള്ള ദൈവങ്ങള്‍ ത്രിമൂര്‍ത്തികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവരായി കാണാറുണ്ട്‌. അതേപോലെ മഹാവിഷ്ണുവാകട്ടെ നിരവധി അവതാരങ്ങള്‍ എടുത്തയാളും.

അത്തരത്തില്‍ പറഞ്ഞാല്‍ ശ്രീബുദ്ധന്‍ മഹാവിഷ്ണുവിന്‍റെ അവതാരമായി പലയിടത്തും പറയപ്പെടുന്നു. അതിലേക്ക് ഒരു ചികഞ്ഞു നോട്ടം.

അവതാരകഥകളെ പറ്റി പറയുന്നതു പുരാണങ്ങളില്‍ ആണ്. കൂടുതല്‍ വ്യക്തമാക്കിയാല്‍ വൈഷ്ണവ പുരാണങ്ങള്‍. കാരണം അവതാരങ്ങള്‍ വിഷ്ണുവിന്‍റെ സ്വന്തം ആയതിനാല്‍ വൈഷ്ണവ പുരാണങ്ങളില്‍ ആണ് അവതാരങ്ങളെ വിശദമാക്കിയിരിക്കുന്നത്.
(വൈഷ്ണവ പുരാണങ്ങള്‍ ഇവയാണ് ഗരുഡപുരാണം, വിഷ്ണുപുരാണം, നാരദപുരാണം, ഭാഗവത പുരാണം, പദ്മ പുരാണം, വരാഹപുരാണം)

അവതാരങ്ങളെപറ്റി സാമാന്യ ജ്ഞാനം മാത്രമുള്ള ഭക്തര്‍ ദശാവതാരങ്ങളെപറ്റി മാത്രമെ കേട്ടിരിക്കാന്‍ ഇടയുള്ളൂ. എന്നാല്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിരണ്ട് അവതാരങ്ങളില്‍ ഇരുപത്തിയൊന്നാമതായി ശ്രീ ബുദ്ധനെയും ഇരുപത്തിരണ്ടാമതായി കല്‍ക്കിയെയും പറഞ്ഞിരിക്കുന്നതായി ഗരുഡ പുരാണത്തില്‍ കാണാം. എന്നാല്‍ ഭാഗവതപുരാണത്തില്‍ മഹാവിഷ്ണുവിന്‍റെ ഇരുപത്തിഅഞ്ചു അവതാരങ്ങളില്‍ ഇരുപത്തിനാലാം സ്ഥാനത്താണ് ശ്രീ ബുദ്ധന്‍. അവസാനത്തേത് കല്‍ക്കിയും. ഈ തെറ്റിനെ ചൂണ്ടികാണിക്കലല്ല എന്‍റെ ലക്ഷ്യം.

ഇനി ശ്രീ ബുദ്ധന്‍റെ അവതാരത്തെ അല്പം വിശദമായി ഒന്നു നോക്കാം. മറ്റു അവതാരങ്ങളെ അപേക്ഷിച്ച് ശ്രീ ബുദ്ധാവതാരത്തിനു എന്ന് ജനനം സംഭവിച്ചു എന്ന് മരിച്ചു
(എന്ന് അവതരിച്ചു എന്ന് നിര്‍വാണം പ്രാപിച്ചു എന്ന് വിശ്വാസികള്‍ വായിക്കുക) എന്ന് വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാണ്. അതുകൊണ്ട് മറ്റു അവതാരങ്ങളെ പോലെ ഇങ്ങനെയൊന്നു അവതരിച്ചിട്ടുണ്ടോ എന്ന് യുക്തിവാദികളോ നിരീശ്വരവാദികളോ ചോദിച്ചാല്‍ തെളിവ് സഹിതം ഉവ്വെന്നു തെളിയിക്കാന്‍ ഗവേഷണം നടത്തിയവര്‍ക്ക് തെളിയിക്കാം.

പക്ഷെ ഇനി ശ്രീ ബുദ്ധന്‍ യഥാര്‍ത്ഥത്തില്‍ ദൈവമായിരുന്നോ (മഹാവിഷ്ണുവിന്‍റെ അവതാരമായിരുന്നോ) എന്ന ചോദ്യമാണ് അടുത്തത്. ഹിന്ദു പുരാണങ്ങളില്‍ എല്ലാം തന്നെ കലിയുഗത്തിലെ ഏക അവതാരമായ കല്‍ക്കിയെ പറ്റി മാത്രമെ പറയുന്നുള്ളൂ.. അതായത് നശീകരണത്തിനു മാത്രമെ കലിയുഗത്തില്‍ അവതാരങ്ങള്‍ ഉണ്ടാവുകയുള്ളൂ എന്നും അത് കല്‍ക്കിയായിരിക്കും എന്നുമാത്രമേ പറയുന്നുള്ളൂ.. അല്ലാതെ ഒന്നിലധികം അവതാരങ്ങളെ പറ്റി പറയുന്നില്ല.. അതേപോലെ ക്രിസ്തവരിലും -അന്തി ക്രിസ്തു - മുസല്‍മാന്‍മാരിലും -ദെജ്ജാല്- ഒരാളെ പറ്റി മാത്രമെ പറയുന്നുള്ളൂ..

അപ്പോള്‍ കലിയുഗത്തില്‍ സംഹാരത്തിലായാലും സംരക്ഷണത്തിനായാലും ഒരവതാരമേയുള്ളൂ എങ്കില്‍ ശ്രീ ബുദ്ധന്‍ എങ്ങനെ അവതാരമാവും. (യുഗം എന്തെന്ന് അറിയാത്തവര്‍ക്ക്..ഹിന്ദു പുരാണത്തില്‍ ഓരോ ഭൗമജീവ ചക്രങ്ങളും ഒരു മഹായുഗത്തില്‍ അവസാനിക്കുമെന്നും ഓരോ മഹായുഗവും (43,20,000 വര്‍ഷം) ആയിരിക്കുമെന്നും അതില്‍ നാം അവസാനത്തെ യുഗമായ കലിയുഗത്തിലാണ് നാമെന്നും ആദ്യത്തെ മൂന്നു യുഗങ്ങള്‍ യഥാക്രമം കൃത,ത്രേതാ,ദ്വാപരാ യുഗങ്ങള്‍ ആയിരുന്നുവെന്നും കാണാം)

എന്നാല്‍ ദശലക്ഷത്തോളം വരുന്ന ഒരു യുഗം ആയ കലികാലത്തില്‍ എങ്ങനെ ആകെയൊരു അവതാരമായ കല്‍ക്കിയല്ലാതെ ശ്രീബുദ്ധന്‍ എങ്ങനെ വരുമെന്ന ചോദ്യമുയരും. (ശ്രീ ബുദ്ധന്‍ ക്രിസ്തുവിനു മുമ്പ് (546-324 BC) ജീവിച്ചിരുന്നുവെന്ന് തെളിവുകള്‍ ഉണ്ട്. അപ്പോള്‍ മേല്‍പ്പറഞ്ഞ യുഗ ദൈര്‍ഘ്യവും കലിയുഗത്തില്‍ ഒരു അവതാരമെന്ന അടിസ്ഥാന പ്രസ്താവനകളും തെറ്റെന്നു പറയേണ്ടി വരും.
അപ്പോള്‍ എന്താണ് സത്യം.

ശ്രീ ബുദ്ധന്‍ സത്യത്തില്‍ നമ്മുടെ ശ്രീരാമകൃഷ്ണപരമ ഹംസരെ പോലെ,ശ്രീ.നാരായണ ഗുരുദേവനെപോലെ ഷിര്‍ദി സായിബാബയെ പോലെ ഒരു മനുഷ്യനായി പിറന്ന കേവലം മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ അത്തിമരതറയില്‍ (ബോധി വൃക്ഷം) ധ്യാനത്തിലൂടെ ജ്ഞാനം ലഭിച്ച ശ്രീ.ബുദ്ധനായ സിദ്ധാര്‍ത്ഥകുമാരന്‍ മോഹമാണ് എല്ലാ അടിസ്ഥാന ദുഖത്തിനും കാരണമെന്നും അഹിംസയിലൂടെ ശാന്തമായ ജീവിതം ജീവിക്കമെന്നുമുള്ള പാവന ചിന്തകളിലൂടെ ആസന്ദേശം ജനങ്ങളില്‍ എത്തിക്കുകയും അവസാനം ആ ചിന്തയുടെ ശക്തിമൂലവും ശിഷ്യഗണങ്ങളുടെ പ്രവര്‍ത്തനം മൂലവും അതൊരു മതമായി പരിണമിക്കുകയുമായിരുന്നു. ആദ്യകാലത്ത് ഹിന്ദുമതത്തില്‍നിന്നും വളരെയധികം ക്രൂരതകള്‍ ബുദ്ധമത വിശ്വാസികള്‍ക്ക് അനുഭവിക്കേണ്ടി വന്നതും ഓര്‍ക്കുക.

പിന്നീടുള്ള സമയത്ത് ബുദ്ധമതത്തിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച കണ്ടിട്ട് ശ്രീ.ബുദ്ധനെ അവതാരങ്ങളില്‍ ഉള്‍പ്പെടുത്തുകയായിരുന്നു എന്നതാണ് സത്യം. അങ്ങനെ മനുഷ്യനായി ജനിച്ചു മനുഷ്യനായി മരിച്ച മറ്റൊരു പുണ്യാത്മാവിനും ദൈവപദവി ലഭിച്ചു.
അതുകൊണ്ട് തന്നെ പ്രമുഖനായ ശ്രീബുദ്ധന്‍ ഉത്തരഭാരതത്തില്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെട്ടു. തെക്കന്‍ ഭാരതത്തില്‍ ആസ്ഥാനം പരശുരാമന്‍ ആണ് അലങ്കരിക്കുന്നത്..

ഇനി ശ്രീ ബുദ്ധനെ പറ്റി തെറ്റായി പ്രചരിക്കുന്ന രണ്ട് പ്രചാരങ്ങളും അതിന്‍റെ മറുപടിയും.

1)ശ്രീ ബുദ്ധനു പാല്‍ക്കഞ്ഞിയായിരുന്നു ഇഷ്ടം

2)അഹിംസയെ പറ്റി പറഞ്ഞ ശ്രീ ബുദ്ധന്‍ പന്നിയിറച്ചി ഇഷ്ടത്തോടെ കഴിക്കുമായിരുന്നു..

ഇതിന്‍റെ മറുപടികള്‍ .. ശ്രീ ബുദ്ധന്‍റെ ധ്യാനകാലത്ത് സുജാതയെന്നെ ഒരു സാധാരണ സ്ത്രീയില്‍ നിന്നും ക്ഷീണിതനായ അല്ലെങ്കില്‍ നിരാഹാരത്താല്‍ അവശനായ ശ്രീബുദ്ധന്‍ ആട്ടിന്‍ പാലും ചോറും വാങ്ങി കഴിച്ചു. ശാരീരം നശിപ്പിച്ചുള്ള ധ്യാനമല്ല ജ്ഞാനപ്രാപ്തിയുടെ മാര്‍ഗം എന്ന് ശ്രീ ബുദ്ധന്‍ തിരിച്ചറിഞ്ഞിരുന്നു.. എന്നാല്‍ ഒരിക്കല്‍ അങ്ങനെ കഴിച്ചതിനെ പിന്നീട് ചിലര്‍ ശ്രീ ബുദ്ധനു പഥ്യം ആട്ടിന്‍പാലും ചോറും അല്ലെങ്കില്‍ പാല്‍ കഞ്ഞിയാണ് എന്ന് കരുതി..

ശ്രീ ബുദ്ധന്‍റെ അവസാന സമയത്ത് (നിര്‍വാണ) ചണ്ടന്‍ എന്ന് പേരായ സാധാരണകാരന്‍ നല്‍കിയ പന്നിയിറച്ചി കഴിച്ച ശ്രീബുദ്ധന്‍ അസുഖം പിടിപെട്ടു മരിക്കാന്‍ തുടങ്ങിയപ്പോള്‍ ചണ്ടാനെന്ന സാധാരണകാരന്‍ പശ്ചാതാപവിവശന്‍ ആയി മരിക്കുമെന്ന് അറിയാവുന്നതിനാല്‍ ഇതുകാരണം അല്ല എന്‍റെ നിര്‍വാണ സമയം അടുത്തതിനാലാണ് ഞാന്‍ ക്ഷീണിതന്‍ ആയതെന്നു പറയുകയുണ്ടായി. എന്നാല്‍ ചില ദോഷെയ്കദൃക്കുകള്‍ ഇതിനെ തെറ്റായി വിവരിക്കുകയുണ്ടായി..

എന്തായാലും കണ്ണിനു കണ്ണ് ചോരയ്ക്ക് ചോര എന്നും പറഞ്ഞു മുറവിളി കൂട്ടുന്ന ഈ കാലത്ത് അഹിംസയെന്ന ആശയത്തിന് ഏറെ പ്രാധാന്യം ഉണ്ട്.. പക്ഷെ ഇന്നു ജീവിച്ചിരിക്കുന്ന പല മനുഷ്യദൈവങ്ങളും (പുട്ടപര്‍ത്തി സായ്ബാബയെ പോലെ) നാളെ അവതാരമായി ഹിന്ദുമതത്തില്‍ അവരോധിക്കപ്പെടുമോ എന്നൊരു ഭയം മനുഷ്യ വിദൂഷകനുണ്ട്.

സ്വാഹാ...

Friday, January 16, 2009

21.ആരാണ് അടിച്ചുമാറ്റാത്തത്.....?

അടുത്തിടെ ഒരു ഇസ്ലാമിക സഹോദരന്‍ ഒരു ക്രിസ്ത്യന്‍ സഹോദരനോട് "യേശു വെറും ഒരു പ്രവാചകന്‍ മാത്രമായിരുന്നുവെന്നും പക്ഷെ സ്വന്തമായി ഒരു മതം സ്ഥാപിക്കാന്‍ വഴിയായെന്നും ബൈബിള്‍ അപൂര്‍ണം ആണെന്നും ഖുറാന്‍ പൂര്‍ണമെന്നും വാദിക്കുന്നത് കേള്‍ക്കുവാന്‍ ഇടയായി. അതിനെ പറ്റി ഒന്നും പറയുന്നില്ല.

ഹൈന്ദവ ചരിതവും,പുരാണങ്ങളും,ഉപനിഷത്തും,വേദങ്ങളും എന്തായാലും ഈ രണ്ടു മതങ്ങളെകാളും പ്രാചീനമെന്നതുകൊണ്ട് ഒരു കഥ പറയാം.. കേട്ടിട്ട് നിങ്ങള്‍ തീരുമാനിക്കുക അടിച്ച് മാറ്റല്‍ നടന്നിട്ടുണ്ടോ..ഇല്ലയോ എന്ന്...

ഹിന്ദു മതത്തിന്‍റെ (ഇനി ഇതൊരു മതമല്ല സംസ്കാരം മാത്രമാണെന്ന് പറയുന്നവര്‍ക്ക് ആ സംസ്കാരത്തിന്‍റെ ഭാഗമായ) പുരാണങ്ങളില്‍ ഏറ്റവും പുരാതനമായതും പതിനയ്യായിരം ശ്ലോകങ്ങള്‍ ഉള്ളതും വിഷ്ണുവിനെയും അദ്ദേഹത്തിന്‍റെ മഹിമയെയും വര്‍ണിക്കുന്ന സാത്വികപുരാണം എന്നറിയപ്പെടുന്നതും ആദ്യ വിഷ്ണുഅവതാരമായ "മത്സ്യാവതാര" ചരിത്രവും പറയുന്ന മത്സ്യ പുരാണത്തെ പറ്റിപറയാം..

സൂര്യ പുത്രനായ മനു (സത്യവൃതന്‍- ഓരോ യുഗങ്ങളിലും ഓരോ മനുവുണ്ടായിരുന്നുവെന്നു ചരിത്രം.പതിനാലു മനുക്കളില്‍ എഴാമനായ ഇദ്ദേഹത്തിനു വൈവസ്വത മനു എന്നും പേരുണ്ടായിരുന്നുവെന്ന് ചരിത്രം.)തന്‍റെ ഗൃഹസ്ഥശ്രമത്തിനു ശേഷം വനവാസത്തിനു പോയപ്പോള്‍ ഭരണം തന്‍റെ മകനായ ഇക്ഷാവിനെ ഏല്‍പ്പിക്കുകയുണ്ടായി..

ഹിമാലയ പര്‍വതത്തില്‍ ആയിരക്കണക്കിന് വര്‍ഷം തപമാനുഷ്ടിച്ച മനുവിന്‍റെ മുമ്പില്‍ സാക്ഷാല്‍ സൃഷ്ടാവായ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുകയും ആഭീഷ്ടം ആരായുകയും ചെയ്തപ്പോള്‍ വരമായി ഉടനെയുണ്ടാകുന്ന പ്രളയത്തില്‍ ലോകത്തെ രക്ഷിക്കാന്‍ അവസരമുണ്ടാക്കണം അല്ലെങ്കില്‍ ലോകത്തെ രക്ഷിക്കുന്നത് താനായിരിക്കണം എന്ന് ആവശ്യപ്പെട്ടു..ആഗ്രഹം വരമായി കൊടുത്തിട്ട് ബ്രഹ്മാവ്‌ അപ്രത്യക്ഷനായി.

ദിവസങ്ങള്‍ക്കു ശേഷം മനു അടുത്തുള്ള ഒരു കുളത്തില്‍ ഇറങ്ങി ദേഹശുദ്ധി വരുത്തുകയും ഒപ്പം കൈക്കുമ്പിളില്‍ ജലം പിതൃക്കള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തപ്പോള്‍ കൈക്കുമ്പിളില്‍ ഒരു ചെറുമത്സ്യം കയറി.മത്സ്യത്തെ കൊല്ലാതെ തന്‍റെ കമണ്ഡുലുവില്‍ നിക്ഷേപിക്കുകയും ചെയ്തു..പക്ഷെ നാള്‍ക്കുനാള്‍ വളര്‍ന്ന മത്സ്യം തിരികെ കുളത്തിലും,ഗംഗാനദിയിലും നിക്ഷേപിചെങ്കിലും വീണ്ടും വളര്‍ന്ന മത്സ്യത്തെ സമുദ്രത്തില്‍ നിക്ഷേപിക്കുകയും ഒടുവില്‍ അവിടെയും നിറഞ്ഞു വളര്‍ന്ന മത്സ്യത്തോട് താങ്കള്‍ അസുരനാണോ ദേവനാണോ എന്നാരായുകയും ഒടുവില്‍ മത്സ്യം താന്‍ മഹാവിഷ്ണുവാണെന്നും ഭൂമിയില്‍ ഒരു വരള്‍ച്ചയും അതിന് ശേഷം ഒരു പ്രളയവും ഉണ്ടാകുമെന്നും ആപ്രളയത്തില്‍ മനു ദൈവങ്ങളാല്‍ നിര്‍മ്മിതമായ നൌകയില്‍ ഭൂമിയിലെ ജീവജാലങ്ങളെ കയറ്റി രക്ഷിക്കണമെന്നും അരുള്‍ ചെയ്തു.

പിന്നീട് കടുത്ത വരള്‍ച്ചയും അതിന് ശേഷം ആകാശത്ത് സംവ്രദ, ഭീമനന്ദ,ദ്രോണ,ചന്ദ,വളഹക,വിദ്യുതപതക,കോണ എന്നിങ്ങനെ എഴുതരത്തിലുള്ള മേഘങ്ങള്‍ ഉണ്ടാകുകയും പിന്നീട് ഇവയില്‍ നിന്നുണ്ടായ മഹാപ്രളയത്തില്‍ ഭൂമി മുങ്ങിപോകുകയും മനു തന്‍റെ ദൈവങ്ങള്‍ നിര്‍മ്മിച്ചതും മഹാവിഷ്ണു നല്‍കിയതുമായ നൌകയില്‍ ജീവജാലങ്ങളെ രക്ഷിചെന്നും ആ നൗക മത്സ്യാവതാരമായ വിഷുവിന്‍റെ ചിറകില്‍ കെട്ടിയാണ് വലിച്ചതെന്നും പറയുന്നു..

അതിന് ശേഷം മനു ചോദിച്ച നിരവധി ചോദ്യങ്ങളുടെ മറുപടികളുടെ ആകെ തുകയാണ് മത്സ്യപുരാണം..എന്തായാലും മേല്‍പ്പറഞ്ഞ രണ്ടു മതങ്ങളുടെയും പഴക്കം മത്സ്യപുരാണത്തോളം വരില്ല.. ഇനി ഈ പ്രളയകഥയും പെട്ടക/നൗക കഥയും തമ്മില്‍ എവിടെയെങ്കിലും സാമ്യമുണ്ടോ എന്ന് നോക്കുക..ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നു..

മതഗ്രന്ഥങ്ങളെ പറ്റി ഹൈന്ദവരുടെ അറിവില്ലായ്മയാണ് മറ്റുള്ളവരുടെ വിജയം..കാരണം ഓരോ പുരാണങ്ങളും ചരിത്രങ്ങളും പഠിച്ചാല്‍ മനസ്സിലാവും ഒരു കഥകളുടെ ഉത്ഭവം..

സ്വാഹ......

Sunday, January 4, 2009

20.കൊട്ടൂരാനും കൂട്ടര്‍ക്കും കോടതിയുടെ "അഭയം"

അങ്ങനെ ആരെയും ഞെട്ടിപ്പികാതെ കോടതി അഭയകേസിലെ മൂന്നു പുണ്യാളര്‍ക്കും ജാമ്യം കൊടുത്തു. സത്യത്തില്‍ ഇതുനേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു..

കാരണം മഗ്ദലന മറിയത്തെക്കാള്‍ പരിശുദ്ധയായ സിസ്റ്റര്‍ സെഫിയും കര്‍ത്താവിനെക്കാള്‍ മഹാന്മാരായ അച്ചന്മാരെയും അനാവശ്യമായി തടങ്കലില്‍ വയ്ക്കുന്നത് മോശമല്ലേ..അവരെ കോടതി ജാമ്യം കൊടുത്തുപുറത്തുവന്നപ്പോള്‍ കൊടുത്ത സ്വീകരണം കുറഞ്ഞുപോയെന്നെ എനിക്കഭിപ്രായം ഉള്ളൂ.. ഒരു ലഡ്ഡുവില്‍ ഒതുക്കിയത് തെറ്റായി പോയി.

പണ്ടു കര്‍ത്താവ് ഒറ്റയ്ക്ക് ഉയര്‍ത്തെഴുന്നേറ്റു എന്നത് പോലെ ഇവിടെ മൂന്നുപേര്‍ ഒന്നിച്ചു ഉയര്‍ത്തെഴുന്നേറ്റു എന്നതാണ് പ്രത്യേകത..കന്യാചര്‍മ്മം ഉള്ള കന്യാസ്ത്രീ ആണ് സെഫി.. അത് ശസ്ത്രക്രിയയില്‍ കൂടി വെച്ചു പിടിപ്പിക്കാനാവില്ല. അങ്ങനെ പറ്റുമെന്ന് ബൈബിളില്‍ പറഞ്ഞിട്ടുണ്ടോ.. ഇല്ലല്ലോ.. അപ്പോള്‍ നമ്മളെന്തിനു വിശ്വസിക്കണം. നമ്മുടെ ദൈവം കര്‍ത്താവും നമ്മുടെ കോടതി സഭയുമാണ്..

എല്ലാവര്‍ക്കും തോന്നിയ സംശയം ആണ്.. എങ്ങനെ അഭയ മരിച്ചു. അവള്‍ക്കു അല്പം മാനസിക പ്രശ്നം ഉള്ള കൂട്ടത്തില്‍ ആയിരുന്നു.. കുറേപ്പേര്‍ അവളെ ഭ്രാന്തി അഭയ അന്നും വിളിച്ചിരുന്നു.. ഒരു ദിവസം രാത്രിയില്‍ വെള്ളമെടുക്കാന്‍ കിച്ചണില്‍ വന്ന അഭയ അവിടെ ആരോ ഉണ്ടെന്നു സ്വയം തോന്നുകയും (കാരണം ഭ്രാന്തല്ലേ..) അവിടെ കിടന്ന കോടാലി കൊണ്ടു തലയ്ക്കു മൂന്നു പ്രാവശ്യം അടിച്ച് ആത്മഹത്യ ചെയ്യുകയും ആണ് ഉണ്ടായത്.. എന്നിട്ട് മറ്റുള്ളവരെ ആപ്പിലാക്കാന്‍ ചാവുന്നതിനു മുമ്പെ ശരീരത്തില്‍ ചില മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു..

ക്നാനായ കത്തോലിക്ക സഭയെ വേട്ടയാടുന്ന പത്രങ്ങള്‍ ഒന്നു മനസ്സിലാക്കുക. പത്രധര്‍മ്മം എന്നത് എന്ത് എന്ന് ദീപികയോട് ചോദിച്ചു മനസ്സിലാക്കുക,. അതല്ല മാധ്യമങ്ങള്‍ (ഏഷ്യനെറ്റ്) പോലെയുള്ളവര്‍ കാണിക്കുന്നത് തെണ്ടിത്തരം തന്നെ.. കടമറ്റത്തുകത്തനാര്‍ പോലെ "വിശുദ്ദ പൂത്രുക്ക,പുണ്യാളന്‍ കൊട്ടൂരന്‍,പരിശുദ്ധ സെഫി തുടങ്ങിയ ഭക്തി പരമ്പരകള്‍ സംപ്രേഷണം ചെയ്യുന്നതിന് പ്രകാരം സിനിമാലയിലൂടെ വൃത്തികെടല്ലേ കാണിച്ചത്.."

കുറഞ്ഞപക്ഷം ജനസഖ്യയില്‍ മൂന്നാമത് നില്ക്കുന്ന ഞങ്ങളെ കരിവാരിതേപ്പിക്കാന്‍ എന്നശ്രമം എന്നെ പറയാനാവൂ.. കാരണം സഭയിലെ കുഞ്ഞാടുകളെ നേരെ നിര്‍ത്താന്‍ ഞങ്ങള്‍ക്കറിയാം .. ഇനി ഭൂരിപക്ഷക്കാരായ മറ്റുള്ളവര്‍ പ്രതികരിച്ചാല്‍ ഞങ്ങള്‍ എന്ത് ചെയ്യും..

ജസ്റ്റിസ് ഹേമയുടെ പേരില്‍ ഒരു പ്രത്യേക പ്രാര്‍ത്ഥന ഞങ്ങള്‍ നടത്തുന്നുണ്ട്.. അല്ലെങ്കില്‍ തന്നെ ഡെമോക്രസിയില്‍ വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ക്ക്‌ ജൂഡിഷ്യറിയില്‍ വിശ്വസിക്കാം എന്നതിന്‍റെ ഉദാഹരണം ആണ് ജസ്റ്റിസ് ഹേമ... അവര്‍ പറഞ്ഞതു തന്നെ കേട്ടില്ലേ..

" കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്താണെന്നു ഇവര്‍ക്കറിയില്ല .. ഇവരോട് ക്ഷമിക്കണേ...

അതുതന്നെ എനിക്കും പറയാനുള്ളൂ..